
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ മുഴങ്ങട്ടെ കേരളം (Keralam) പരമ്പരയോട് അനുഭാവപൂർവ്വം പ്രതികരിച്ച് സാംസ്കാരിക മന്ത്രി. എല്ലാ ഭാഷകളിലും കേരളം എന്ന് ഉപയോഗിക്കണമെന്ന നിർദ്ദേശം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ (Saji Cheriyan) പറഞ്ഞു. ശുദ്ധമലയാളത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നിർദ്ദേശം നല്ല ആശയമാണ്. ഇക്കാര്യത്തിൽ പൊതുചർച്ചയും വേണം. ലോകകേരളസഭയിലും ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിൻറെ പേര് എല്ലാ ഭാഷയിലും കേരളം എന്നു തന്നെ ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ മുഴങ്ങട്ടെ കേരളം പരമ്പര. ഇംഗ്ലീഷിൽ കേരളയും ഹിന്ദിയിൽ കേരളുമായി കേരളം മാറുന്നത് അവസാനിപ്പിക്കേണ്ടതാണ്. കേരളപ്പിറവിയുടെ 65 ആം വാർഷികം ആഘോഷിക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് മുന്നോട്ട് വച്ച ഈ ആശയത്തിന് സാംസ്കാരിക രംഗത്തെ പ്രമുഖർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൻ്റെ പേരിലെ സ്വത്വം ഉറപ്പാക്കാനായാണ് 'മുഴങ്ങട്ടെ കേരളം' പരമ്പര.
മുഴങ്ങട്ടെ കേരളം; ഏഷ്യാനെറ്റ് ന്യൂസിനൊപ്പം കൈകോര്‍ത്ത് കവി മുരുകന്‍ കാട്ടക്കടയും.
'കത്തുകളില്‍ ഇംഗ്ലീഷില്‍ കേരളം എന്ന് സീല്‍ ചെയ്യും'; ഐക്യദാർഢ്യവുമായി കാരശ്ശേരി
'എത്രയോ മുന്നേ വരേണ്ട മാറ്റം'; 'മുഴങ്ങട്ടെ കേരള'ത്തിന് ഐക്യദാര്‍ഢ്യവുമായി കെ.പി.രാമനുണ്ണി
മുഴങ്ങണം കേരളം: പിന്തുണയുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ