
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനെതിരെ കേരള ഹൈക്കോടതി. നാലര വർഷംകൂടുമ്പോൾ ശമ്പള പരിഷ്കരണം നടക്കുന്നത് കേരളത്തിൽ മാത്രമാണെന്നും സംഘടിത വോട്ട് ബാങ്ക് ഭയന്നാണ് ഈ നീക്കമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് കുറ്റപ്പെടുത്തി. ശമ്പള പരിഷ്കരണത്തിന് പണം കണ്ടെത്താനാണ് സർക്കാർ സാധാരണക്കാരെ പിഴിയുന്നത്. ഇതൊന്നും പറയാൻ ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനയും തയ്യാറാകുന്നില്ലെന്നും ജസ്റ്റിസ് വിമർശിച്ചു. നിലം നികത്തൽ ക്രമപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. വേണ്ടിവന്നാൽ ശമ്പള പരിഷ്ടകരണ വിഷയത്തിൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam