
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി ബി എസ് ഇ സ്‌കീമിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് വിധി. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്നായിരുന്നു. പരീക്ഷാ ഫലം വരാത്തതിനാൽ അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
പ്ലസ് വൺ അലോട്ട്‌മെന്‍റിന് രജിസ്റ്റര്‍ ചെയ്യാനാകാതെ തോട്ടം മേഖലയിലെ കുട്ടികൾ
അപേക്ഷിക്കേണ്ടത് എങ്ങനെ?
www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കണ്ടറി സൈറ്റിലെത്തുക. തുടർന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ പഠിക്കുക.
സിബിഎസ്ഇ ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ ഇടപെടണം; കേന്ദ്രത്തിന് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി
ഓൺലൈനായി മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹയർ സെക്കണ്ടറി സൈറ്റിലെ CREATE CANDIDATE LOGIN - SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒ ടി പി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷിക്കേണ്ടത്. ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെയാണ്. യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങളുണ്ട്.
പ്ലസ് വൺ പ്രവേശനം പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം
സി ബി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അവസരമൊരുക്കാമെന്നും സി ബി എസ് ഇ ഫലത്തിനായി ഇങ്ങനെ കാത്തിരിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തു. ഫലം പ്രസിദ്ധപ്പെടുത്തുന്നതിനുളള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും രണ്ടു ദിവസത്തിനുളളിൽ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി ബി എസ് ഇ അഭിഭാഷകൻ മറുപടി നൽകി.
സംസ്ഥാന സിലബസിൽ പഠിച്ചിറങ്ങിയ നാലു ലക്ഷത്തോളം വിദ്യാർഥികൾ ഒരു മാസമായി പ്രവേശനം കാത്തിരിക്കുകയാണ്. അവരെ അനിശ്ചിതത്വത്തിലേക്ക് തളളി വിടാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. വരുന്ന ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങേണ്ടതാണെന്നും എങ്കിലേ 200 പ്രവർത്തി ദിവസം പൂർത്തിയാക്കാനാകൂവെന്നും സർക്കാർ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam