കസ്റ്റംസിന് നൽകിയ മൊഴി പകർപ്പ് നൽകില്ല, സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ ഹർജി തള്ളി

Published : Nov 02, 2020, 03:29 PM IST
കസ്റ്റംസിന് നൽകിയ മൊഴി പകർപ്പ് നൽകില്ല, സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ ഹർജി തള്ളി

Synopsis

ഹർജിക്കാരിക്ക്  പകർപ്പുകൊണ്ട് നിലവിൽ  കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നിലപാടെടുത്തു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരിക്ക്  പകർപ്പുകൊണ്ട് നിലവിൽ  കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നിലപാടെടുത്തു. ഇത്  അംഗീകരിച്ചാണ് കോടതി തീരുമാനം. നേരെത്തെ സെഷൻസ് കോടതിയും സ്വപ്നയുടെ ആവശ്യം തള്ളിയിരുന്നു. 

അതേ സമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. നാളെ തിരുവനന്തപുരത്തെ ജയിലെത്തിയാകും ചോദ്യം ചെയ്യൽ. അറസ്റ്റിലായ ഐടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴികളിലെ വസ്തുത പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി