ആൻ്റോ ആൻ്റണി എംപിക്കെതിരായ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി

By Web TeamFirst Published Nov 23, 2020, 4:23 PM IST
Highlights

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആൻ്റോ ആൻ്റണി മതത്തിൻ്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്.  

പത്തനംതിട്ട: 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആർ.അനന്തഗോപൻ നൽകിയ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആൻ്റോ ആൻ്റണി മതത്തിൻ്റെ പേരിൽ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് അനന്തഗോപൻ ഹൈക്കോടതിയെ സമീപിച്ചത്.  ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരരംഗത്തിറങ്ങിയ ആൻ്റോ ആൻ്റണി 44243 വോട്ടുകൾക്കാണ് സിറ്റിംഗ് സീറ്റിൽ വിജയം ആവർത്തിച്ചത്. സിപിഎമ്മിൽ നിന്നും വീണാ ജോർജും ബിജെപിക്കായി കെ.സുരേന്ദ്രനുമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 

click me!