എസ്ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം; സർക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങൾ തേടി

By Web TeamFirst Published Sep 5, 2019, 4:18 PM IST
Highlights

ഈ മാസം 19ന് വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: കളമശ്ശേരി എസ്ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങൾ തേടി . സിപിഎം നേതാവും എസ്ഐയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കേട്ടു. പൊലീസുകാരന്റെ കൃത്യനിർവ്വഹണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതെങ്ങനെയാണെന്നും കോടതി ചോദിച്ചു.

അതേസമയം, സിപിഎം നേതാവ് സക്കീർ ഹുസൈൻ എസ്ഐയുടെ കൃത്യനിർവ്വഹണത്തിൽ ഇടപെട്ടിട്ടില്ലെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്വാഭാവികമായ കാര്യം തിരക്കൽ മാത്രമാണ് ഉണ്ടായതെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. എല്ലാ പൊതുപ്രവർത്തകരും ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരും. അത് കൃത്യനിർവ്വഹണത്തിലുള്ള ഇടപെടലായി കാണരുതെന്നും അഡ്വക്കേറ്റ് ജനറൽ കൂട്ടിച്ചേർത്തു.

ഈ മാസം 19ന് വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ അമൃതരംഗനാണ് അപമര്യാദയായി പെരുമാറിയതെന്നും സക്കീർ ഹുസൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

Read Also:'അപമര്യാദയായി പെരുമാറിയത് എസ്ഐ അമൃതരംഗന്‍'; വിശദീകരണവുമായി സക്കീർ ഹുസൈൻ

പരാതിക്കാരന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച എസ്ഐയുടെ നടപടി കൃത്യവിലോപമാണെന്നും സക്കീർ കൂട്ടിച്ചേര്‍ത്തിരുന്നു. മേലുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണമടക്കം എസ്ഐ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്. എസ്ഐയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും എസ്ഐക്കെതിരെ പരാതി നൽകുമെന്നും സക്കീർ ഹുസൈൻ പറഞ്ഞിരുന്നു.


Read More:സംഘര്‍ഷത്തിനിടെ എസ്എഫ്ഐ നേതാവിനെ പിടിച്ചുമാറ്റി: എസ്ഐക്ക് സിപിഎം നേതാവിന്‍റെ ഭീഷണി

click me!