കെഎസ്ഇബി ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിന് ഹിതപരിശോധന; ഹർജിയിൽ വിശദീകരണം തേടി കോടതി

Published : Apr 14, 2026, 10:03 PM IST
KSEB

Synopsis

വൈദ്യുതി ബോർഡിലെ ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിനായി ഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: വൈദ്യുതി ബോർഡിലെ ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിനായി ഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് പിആർ പോളാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം, കെഎസ്ഇബിയോട് വിശദീകരണം തേടി. ബോർഡ് അംഗീകരിച്ച 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ട പ്രകാരം ആവശ്യമായ അംഗബലം ഇല്ലാതെയാണ് ഫെഡറേഷനിലെ ഒരു വിഭാഗത്തിന് അംഗീകാരം നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംഘടനയ്ക്ക് അംഗീകാരം ലഭിക്കാൻ ആകെ ജീവനക്കാരുടെ 25 ശതമാനമോ അല്ലെങ്കിൽ 50 പേരോ (ഏതാണോ കൂടുതൽ) അംഗങ്ങളായി ഉണ്ടായിരിക്കണമെന്നാണ് ചട്ടം.

സംഘടനകളുടെ അംഗബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരനും മറ്റും ബോർഡിന് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതിനായി നിലവിൽ സംവിധാനം ഇല്ലെന്ന് ബോർഡ് അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹർജിയിൽ പറയുന്നു. ജീവനക്കാരുടെ സംഘടനകളുടെ അംഗബലം പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവിലില്ലെന്നും ബോർഡ് സമ്മതിച്ചിട്ടുണ്ട്. ഹർജി ജൂലൈ 7ന് വീണ്ടും പരിഗണിക്കും.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹസീന സയിദിനെ പ്രാഥമികാം​ഗത്വത്തിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്; പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി
'നീക്കം ചെയ്യുന്ന ചെളി മണിക്കൂറുകൾക്കകം നീക്കണം, കനാലുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയണം'; ഹൈക്കോടതി