
കാസർകോട്: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശിയായ യുകെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് കരിങ്കല്ലോ ടെട്രാപോഡോ ഉപയോഗിച്ച് ഭിത്തി നിര്‍മ്മിക്കാറാണ് വര്‍ഷങ്ങളായി കേരളത്തിലെ രീതി. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്നത്.
തീരം കടലെടുക്കുന്ന അവസ്ഥയ്ക്ക് സ്ഥിരം പരിഹാരമായി സീവേവ് ബ്രേക്കേഴ്സ് എന്ന മാതൃക ഇദ്ദേഹം സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാസർകോട് ചേരങ്കൈയില്‍ സര്‍ക്കാര്‍ അനുമതിയോടെ സൗജന്യമായി പദ്ധതി നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ വ്യാപകമായി നടപ്പിലാക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
തീര സംരക്ഷണത്തിന് വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത, ദീർഘകാലം ഈട് നിൽക്കുന്ന പദ്ധതി മുന്നിലുണ്ടാവുമ്പോഴും ടെട്രാപോഡുകളുമായി മുന്നോട്ട് പോവുകയാണ് സർക്കാരെന്ന് ഹർജിക്കാരൻ യുകെ യൂസഫ് പ്രതികരിച്ചു. പുഴകളും ഡാമുകളും മണ്ണ് മാറ്റി ശുദ്ധീകരിക്കാന്‍ മുന്‍പ് ഇദ്ദേഹം നിയമ പോരാട്ടം നടത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam