സംസ്ഥാനത്തെ സ്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണം, മതേതരത്വത്തിന് എതിരെന്ന് ഹൈക്കോടതി

By Web TeamFirst Published Jan 24, 2020, 8:27 PM IST
Highlights

വ്യത്യസ്ത സംസ്കാരങ്ങള്‍ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ഹിദാ സ്കൂൾ പൂട്ടിയത് അംഗീകരിച്ചാണ്  കോടതി വിധി

കൊച്ചി: സംസ്ഥാനത്ത് സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ മതപഠനത്തിന് കേരള ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളിലും മതപഠനം പാടില്ല. സ്കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ഈ നിയമം ലംഘിക്കുന്ന സ്കൂളുകൾ സർക്കാരിന് അടച്ചുപൂട്ടാമെന്നും വിധിയിൽ പറയുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളിൽ മതപഠനം പാടില്ലന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ ആവശ്യപ്പെട്ടു. വ്യത്യസ്ത സംസ്കാരങ്ങള്‍ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ഹിദാ സ്കൂൾ പൂട്ടിയത് അംഗീകരിച്ചാണ്  കോടതി വിധി.

click me!