വൈദ്യുതി ബില്ലും ഓൺലൈൻ ക്ലാസും കള്ളപ്പണ കേസും ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Jun 17, 2020, 7:01 AM IST
Highlights

നാല് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയതിൽ കെഎസ്ഇബിക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നും അധിക ബിൽ നൽകാത്തതിന്റെ പേരിൽ ആരുടെയും വൈദ്യുതി കണക്ഷൻ കട്ട്‌ ചെയ്യരുതെന്നും കെഎസ്ഇബിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്

കൊച്ചി: കെഎസ്ഇബിയുടെ ലോക്ക്ഡൗൺ കാലത്തെ ബില്ലിങ് രീതിയും ഓൺലൈൻ ക്ലാസ് സംബന്ധിച്ച അപാകതകളും മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരായ ഹർജിയും ഇന്ന് കേരള ഹൈക്കോടതിയിൽ. ഉപഭോക്താക്കളിൽ നിന്ന് കെഎസ്ഇബി അധിക ബിൽ ഈടാക്കിയെന്ന പരാതികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.

നാല് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയതിൽ കെഎസ്ഇബിക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നും അധിക ബിൽ നൽകാത്തതിന്റെ പേരിൽ ആരുടെയും വൈദ്യുതി കണക്ഷൻ കട്ട്‌ ചെയ്യരുതെന്നും കെഎസ്ഇബിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്ന ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

കള്ളപ്പണകേസിലെ പരാതി പിൻവലിക്കാൻ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ നൽകിയ ഹർജികളും എൻഫോഴ്സ്മെന്റിൽ കൊടുത്ത പരാതിയും പിൻവലിക്കാൻ മുൻ മന്ത്രിയും മകനും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ പോലീസിന് കോടതി നിദേശം നൽകിയിട്ടുണ്ട്.

click me!