
കൊച്ചി: സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്സീൻ വിൽപന നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വാക്സീൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് നേരെത്തെ കോടതി വ്യക്തമാക്കിയിരുന്നു.
വാക്സീൻ സ്റ്റോക്ക് സംബന്ധിച്ച വിശദാംശങ്ങൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനോട് ഇന്ന് നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡിലെ കണക്കനുസരിച്ച് കേരളത്തിൽ ഇത് വരെ 62,27,358 പേർക്കാണ് കൊവിഡ് വാക്സീൻ ആദ്യ ഡോസ് നൽകിയത്. 19,27,845 പേർക്ക് രണ്ടാം ഡോസും നൽകി. ഇത് വരെ 81,55,203 ഡോസ് വാക്സിനേഷനാണ് കേരളത്തിൽ നടന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam