33 പേജുള്ള രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം; സ്വപ്നയുടെ ആവശ്യത്തില്‍ തീരുമാനം ഇന്നുണ്ടാകും

Web Desk   | Asianet News
Published : Oct 30, 2020, 12:10 AM IST
33 പേജുള്ള രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം; സ്വപ്നയുടെ ആവശ്യത്തില്‍ തീരുമാനം ഇന്നുണ്ടാകും

Synopsis

നേരത്തെ കീഴ്ക്കോടതി ഈ ആവശ്യം  തള്ളിയതിനെ തുടർന്നാണ്  സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: കസ്റ്റംസിനു നൽകിയ രഹസ്യമൊഴി യുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസിനു നൽകിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് നിയപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.

നേരത്തെ കീഴ്ക്കോടതി ഈ ആവശ്യം  തള്ളിയതിനെ തുടർന്നാണ്  സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയാകാതെ മൊഴിപകർപ്പ് നൽകാനാകില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മൊഴിയിലെ വിശദാംശങ്ങൾ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കും, അന്തിമ റിപ്പോർട്ട് നൽകിയതിനു ശേഷം പകർപ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

PREV
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി