
കൊച്ചി ; കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതിക്ക് ഹൈക്കോടതി സ്റ്റേ .ജസ്റ്റിസ് രാജവിജയരാഘവനാണ് സ്റ്റേ ചെയ്തത്.15 ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ അധ്യാപകര്‍ക്ക് ബാധ്യത നിശ്ചയിച്ച ഭേദഗതിയ്ക്കാണ് സ്റ്റേ.അധ്യയന വര്‍ഷത്തിനിടെ കുട്ടികളുടെ എണ്ണം പരിശോധിച്ച് തസ്തികകള്‍ കുറയ്ക്കാമെന്നുമായിരുന്നു ഭേദഗതി.ഏപ്രിൽ 14നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്. എയ്ഡഡ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.
28 ലക്ഷം രൂപ കോഴ നൽകിയിട്ടും നിയമനമില്ല; സ്കൂളിന് മുന്നിൽ സമരത്തിനൊരുങ്ങി അധ്യാപിക
യുപി സ്കൂൾ നിയമനത്തിന് 28 ലക്ഷം രൂപ കോഴ നൽകിയിട്ടും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് അധ്യാപിക സ്കൂളിന് മുന്നിൽ സമരത്തിനൊരുങ്ങുന്നു. കോഴിക്കോട് പേരാമ്പ്ര വെള്ളിയൂർ എയുപി സ്കൂളിന് മുന്നിലാണ് അധ്യാപിക പി ആർ രമ്യ സമരത്തിന് തയ്യാറെടുക്കുന്നത്. എന്നാൽ രമ്യയ്ക്ക് നല്‍കിയത് താൽക്കാലിക നിയമനമെന്നും അനധികൃതമായി അവധിയിൽ പോയതിനെത്തുടര്‍ന്നാണ് ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതെന്നും സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിച്ചു.
2019 ലാണ് വെള്ളിയൂർ എ.യു.പി സ്കൂളിൽ ഹിന്ദി അധ്യാപക തസ്തികയ്ക്കായി പി ആർ രമ്യ 28 ലക്ഷം രൂപ കോഴ നൽകിയത്. 2022 ൽ ഒഴിവ് വരുന്ന തസ്തികയിലേക്ക് നിയമനം ഉറപ്പ് നൽകി മാനേജ്മെന്റിന്‍റെ പേരിൽ പണം വാങ്ങിയത് സ്കൂളിലെ രണ്ട് അധ്യാപകരാണെന്ന് രമ്യ ആരോപിക്കുന്നത്. എന്നാൽ, 36 ലക്ഷം രൂപ നൽകിയ മറ്റൊരു അധ്യാപകന് ഇപ്പോള്‍ നിയമനം നല്‍കാന്‍ തീരുമാനം വന്നതോടെയാണ് രമ്യ സ്കൂളിന് മുന്നില്‍ ബോര്‍ഡ് വച്ച് സമരത്തിനൊരുങ്ങുന്നത്. പ്രാദേശിക സിപിഎം നേതൃത്വവും രമ്യയുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമനം ഉറപ്പെന്ന പ്രതീക്ഷയിൽ രമ്യ ഒന്നര വർഷത്തോളം സ്കൂളിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. പണം വാങ്ങിയതായി രമ്യ ആരോപിക്കുന്ന അധ്യാപകനായ മധുസൂധനന്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗവുമാണ്. അതേസമയം, രമ്യയ്ക്ക് താല്‍ക്കാലക നിയമനമാണ് നല്‍കിയതെന്നും അനധികൃതമായി അവധിയില്‍ പോയതിനെത്തുടര്‍ന്നാണ് ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നതെന്നും മാനേജ്മെന്‍റ് വിശദീകരിച്ചു. എന്നാല്‍, പണം വാങ്ങിയതിനെക്കുറിച്ച് മാനേജ്മെന്‍റ് പ്രതികരിച്ചിട്ടില്ല.
എയ്‍ഡഡ് സ്കൂളുകളിലെ പിഎസ്‍സി നിയമനം; എതിര്‍ത്ത് എന്‍എസ്എസ്, എസ്എന്‍ഡിപിക്ക് പരോക്ഷ വിമര്‍ശനം
എയ് ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണം,ഇനിയും ഭയന്ന് നില്‍ക്കേണ്ട കാര്യമില്ല': എ.കെ.ബാലന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam