
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടില്ലെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ. ഹോട്ടലുകള്‍ അടച്ചാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് തീരുമാനമെന്ന് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ ഹോട്ടലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് ആലോചിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
അതേസമയം കുടിവെള്ളത്തിന് വില വർധിപ്പിക്കുന്ന ടാങ്കർ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി ഫ്ളാറ്റുകളിലും റെസിഡൻസ് അസോസിയേഷനുകളിലും നിരവധി പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഈ സാഹചര്യം മുതലെടുത്ത് കുടിവെള്ളത്തിന് വില വർധിപ്പിക്കുന്നു എന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam