
ദില്ലി: കേരളാ ഹൗസിൽ (Kerala House Delhi) കേന്ദ്ര കമിറ്റി (DYFI Central Committee) യോഗം നടത്തിയ വിവാദത്തിൽ യൂത്ത് കോൺഗ്രസിനെതിരെ (Youth Congress) ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹിം. യോഗം നടത്തിയതിനെതിരായ യൂത്ത് കോൺഗ്രസിന്റെ പരാതി രാഷ്ട്രീയ എതിരാളികളുടെ വിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്ന് റഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഡിവെഎഫ്ഐ ദേശീയ അധ്യക്ഷനായി എ.എ.റഹീം: സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയും
കേരളാ ഹൗസിൽ ഇതിന് മുമ്പും ഡിവൈഎഫ്ഐ യോഗം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ഹൗസിൽ ഇത്തരം യോഗങ്ങൾ നടക്കുന്നത് സ്വാഭാവികമാണ്. ഏത് രാഷ്ട്രീയ പാർടിക്കും ഏതൊരാൾക്കും അവിടെ യോഗം ചേരാൻ തടസമില്ല. രാഷ്ട്രീയം പറയാനില്ലാത്തവരാണ് ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും റഹീം കുറ്റപ്പെടുത്തി.
മഴവില്‍ സഖ്യം, സകല ഇടത് വിരുദ്ധരും ഒന്നായി ഇതാ അണിനിരന്നിരിക്കുന്നു: എഎ റഹീം
ഇന്നലെ ദില്ലിയിലെ കേരള ഹൗസിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയായ എഎ റഹീമിന് അഖിലേന്ത്യാ അധ്യക്ഷന്റെ ചുമതല നൽകിയത്. അധ്യക്ഷനായിരുന്ന പിഎ മുഹമ്മദ് റിയാസ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ സാഹചര്യത്തിലായിരുന്നു തീരുമാനം. അടുത്ത ദേശീയ സമ്മേളനം വരെ എഎ റഹീം തുടരും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ആരെയെങ്കിലും നിയോഗിക്കുന്നതിൽ പിന്നീടാകും തീരുമാനം. ജെയ്ക്ക് സി തോമസിനെ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമെടുത്തു.
പുതിയ 'സെമികേഡർ പാർട്ടി'യിൽ ആരുമില്ലേ മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍: എഎ റഹീം
കേരള ഹൗസിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നതിൽ പ്രതിഷേധവുമായി പിന്നീട് യൂത്ത് കോൺഗ്രസ് (Indian Youth Congress) രംഗത്തെത്തി. ചട്ടം മറികടന്ന് ഡിവൈഎഫ്ഐക്കായി കോൺഫറൻസ് മുറി അനുവദിച്ചെന്നാണ് ആരോപണം. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തിരുന്നു. കേരള ഹൗസ് റസിഡൻറ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ദില്ലി വക്താവ് വിനീത് തോമസ് അറിയിച്ചിരുന്നു. ഇതിലാണ് റഹീം പ്രതികരണവുമായി രംഗത്തെത്തിയത്.
വധു ഡിവൈഎഫ്‌ഐ, വരന്‍ കെ എസ് യു; ജീവിതത്തില്‍ ഇനി ഇവര്‍ 'സഖ്യകക്ഷി'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam