ഐഎഎസ് തലപ്പത്ത് പൊരിഞ്ഞ പോര്; ജയതിലകിനെതിരെ പ്രശാന്ത്; 'അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച മഹാൻ'

Published : Nov 09, 2024, 11:41 AM IST
ഐഎഎസ് തലപ്പത്ത് പൊരിഞ്ഞ പോര്; ജയതിലകിനെതിരെ പ്രശാന്ത്; 'അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച മഹാൻ'

Synopsis

മുതി‍ർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ജയതിലകിനെതിരെ പരസ്യ പോരിലേക്ക് എൻ പ്രശാന്ത്. സർക്കാർ ഫയലുകൾ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് പൊരിഞ്ഞ പോര്. എ ജയതിലകിൻ്റെ ചിത്രം സഹിതം ഫെയ്സ്ബുക്കിൽ കുറിപ്പിട്ട എൻ പ്രശാന്ത് അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, 'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ വിമർശിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. 

ഡോ. ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത്‌ ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ലെന്നും പ്രശാന്ത് പറയുന്നു. വിവരാവകാശ പ്രകാരം പോതുജനത്തിന്‌ അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ്‌ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌.  ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പ്രശാന്ത് ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു.

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി