ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം; നവ്ജ്യോത് ഖോസ ലേബ‍ർ കമ്മീഷണർ, ജാഫർ മാലിക്കിന് കുടുംബശ്രീ ചുമതല കൂടി

Published : Jul 30, 2022, 11:24 PM ISTUpdated : Jul 30, 2022, 11:31 PM IST
ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം; നവ്ജ്യോത് ഖോസ ലേബ‍ർ കമ്മീഷണർ, ജാഫർ മാലിക്കിന് കുടുംബശ്രീ ചുമതല കൂടി

Synopsis

പിആ‍ർ‍ഡി ഡയരക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നൽകി. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയരക്ടറായി എൻ. ദേവീദാസിനെയും നിയമിച്ചു.   

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. അടുത്തിടെ തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നവ്ജ്യോത് ഖോസയെ ലേബ‍ർ കമ്മീഷണറായി നിയമിച്ചു. നവ്ജ്യോത് ഖോസയെ മെഡിക്കൽ സർവീസസ് കോ‍ർപ്പറേഷനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ ഡോ.ചിത്രയാണ് പുതിയ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി. പിആ‍ർ‍ഡി ഡയരക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നൽകി. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയരക്ടറായി എൻ. ദേവീദാസിനെയും നിയമിച്ചു. 

കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടർമാരെ അടക്കം മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം ജില്ലാ കളക്ടറായി നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജിനെയാണ് നിയമിച്ചത്. 

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ, രേണു രാജ് എറണാകുളത്തേക്ക്

എറണാകുളം ജില്ലാ കളക്ടറായി ഡോ.രേണു രാജ് 

എറണാകുളം ജില്ലാ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. എറണാകുളത്തെ മാലിന്യ പ്രശ്നങ്ങളും റോഡുകളുടെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനാണ് കളക്ടർ എന്ന നിലയിൽ പ്രഥമ പരിഗണന കൊടുക്കുന്നതെന്ന് രേണുരാജ് പറഞ്ഞു. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന രേണുരാജ് കഴിഞ്ഞ ദിവസം അവിടെ നിന്നും ചുമതല ഒഴിഞ്ഞത്.  ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എംബിബിഎസ് നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. രേണുരാജ് ഒഴിഞ്ഞപ്പോൾ പകരം ആലപ്പുഴയുടെ ചുമതലയേറ്റെടുത്തത് ഭർത്താവ് കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസാണ്. എറണാകുളം ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞ ജാഫർ മാലിക്ക് ഇനി പിആർഡി ഡയറക്ടറായി പ്രവർത്തിക്കും. 

ശ്രീറാം ചുമതലയേറ്റ് ദിവസങ്ങള്‍ കഴിഞ്ഞു; ഇനിയും തുറക്കാതെ ആലപ്പുഴ കളക്ടര്‍ പേജിന്‍റെ കമന്‍റ് ബോക്സ്

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്‍റ് ബോക്‌സ് ആക്ടിവേറ്റാക്കിയില്ല. ശ്രീറാമിനെ കളക്ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനവുമായി നൂറുകണക്കിനാളുകളാണ് കമന്‍റുകളിട്ടത്. ഈ സമയം ശ്രീറാമിന്‍റെ ഭാര്യ ഡോ. രേണുരാജായിരുന്നു കളക്ടര്‍. കമന്റുകള്‍ അതിര് വിട്ടതോടെ കളക്ടര്‍ ഫേസ്ബുക്കിലെ കമന്‍റ് ബോക്സ് പൂട്ടിക്കെട്ടി. പിന്നീട് ഇടയ്ക്ക് രണ്ടു തവണ തുറന്നപ്പോഴും വിമര്‍ശന കമന്‍റുകള്‍ നിറഞ്ഞു. ഒടുവിൽ ബുധനാഴ്ച  ഉച്ചയോടെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ശ്രീറാമിന്‍റേതാക്കി മാറ്റാനായി തുറന്നപ്പോഴും സമാന സ്ഥിതിയായിരുന്നു. വൈകാതെ തന്നെ കമന്‍റുകളെല്ലാം നീക്കം ചെയ്ത്  പൂട്ടിക്കെട്ടുകയായിരുന്നു. 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം