
കോഴിക്കോട്:ഗവർണറുടെ നടപടികൾക്ക് തുരങ്കം വയ്ക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആരോപിച്ചു.ഭീമമായ ഫീസ് കൊടുത്ത് കോടതി വ്യവഹാരം നടത്തുകയാണ് .കേരളം കടക്കെണിയിൽ ആയിരിക്കുന്ന അവസ്ഥയിൽ ആണ് അഴിമതി മൂടി വക്കാൻ ലക്ഷങ്ങൾ ചിലവിട്ട് കോടതിയിൽ പോകുന്നത്.ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടന അനുസൃതമായ രീതിയിലാണ്.അഴിമതിക്ക് എതിരെ ജനവികാരം ശക്തം.ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഗവർണർക്ക് എതിരെ സര്ക്കാര് സമരം നടത്തുന്നത്.
വിപുലമായ പ്രചാരണ പരിപാടിക്ക് ബിജെപി ഒരുങ്ങി.ഈ മാസം 15 മുതൽ 30 വരെ ബഹുജന സമ്പർക്കം നടത്തും.സർക്കാരിൻ്റെ അഴിമതി തുറന്നു കാണിക്കും.വീടുകൾ തോറും കയറിയിറങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിക്കും,18,19 തീയതികളിൽ പ്രതിഷേധ പരിപാടികൾ ജില്ലകൾ തോറും നടത്തും.പിണറായി സതീശൻ ധാരണയാണ് ഉള്ളത്..ഗവർണറെ വെറുതെ എതിർക്കുന്നു.പ്രതിപക്ഷവും സർക്കാരും തമ്മിൽ സജീവമായ അന്തർധാരയുണ്ട്.
മേയർ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് എന്ത് അടിസ്ഥാനത്തിൽ?തിരുവനന്തപുരം കോർപ്പേഷനിലെ അഴിമതിയില്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരംശം മാത്രം.
മുസിയം പോലീസിന് പരാതി നൽകിയാൽ ക്രമക്കേട് നടത്തിയവരെ ഉടനെ കണ്ടെത്തും.ഇത് ഒഴിവാക്കി കാലതാമസം വരുത്താൻ ആണ് ശ്രമമെന്നും കെസുരേന്ദ്രന്‍ ആരോപിച്ചു