ഗവർണർക്ക് നേരെയുണ്ടായ വധ ഗൂഢാലോചനയിൽ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്ന് ഹൈക്കോടതിയിൽ ഹർജി

Published : Nov 07, 2022, 11:42 AM IST
ഗവർണർക്ക് നേരെയുണ്ടായ വധ ഗൂഢാലോചനയിൽ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്ന് ഹൈക്കോടതിയിൽ ഹർജി

Synopsis

കോൺ​ഗ്രസ് അനുകൂല സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ വി മനോജ് കുമാറാണ് ഹർജി നൽകിയത്.

കൊച്ചി : ഗവർണർക്ക് നേരെയുണ്ടായ വധ ഗൂഢാലോചനയിൽ കേസ് എടുക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺ​ഗ്രസ് അനുകൂല സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ വി മനോജ് കുമാറാണ് ഹർജി നൽകിയത്. 2019 ഡിസംബ‍ർ 29ന് കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിനിടെ തന്നെ കയ്യേറ്റം ചെയ്യാൻ ഗൂഡാലോചന നടന്നെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. 

​അതേസമയം ഇന്ന് സർക്കാരിനെ കടുത്ത ഭാഷയിലാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചത്. സംസ്ഥാനം ഭരണഘടനാ ഭീഷണിയിലാണെന്നാണ് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ​​ഗവർണർ പറഞ്ഞത്. മാത്രമല്ല, ​ഗവർണർക്കെകതിരെ നടത്താൻ സർക്കാർ തീരുമാനിച്ച മാർച്ചിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. രാജ്ഭവൻ മാർച്ച് നടക്കട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ധർണ്ണ നവംബർ 15 ലേക്ക് നീട്ടേണ്ട എന്നും താൻ രാജ്ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നത്തെയും പോലെ ഇന്നും ഗവർണർ  സർക്കാരിനെയും മുഖ്യമന്ത്രിയെയും ആവർത്തിച്ച് വിമർശിക്കുകയായിരുന്നു. ഒപ്പം കൈരളിയെയും മീഡിയ വണ്ണിനെയും വാർത്താ സമ്മേളനത്തിൽ നിന്ന് വിലക്കുന്ന നിലപാട് കൂടി ​ഗവർണർ സ്വീകരിച്ചു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തൻ്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജയ്ഹിന്ദ് ടി വിക്ക് പ്രതികരണം നൽകുന്ന സ്ഥലത്തേക്കുള്ള പ്രവേശനം പോലും നിഷേധിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവർണർ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളിൽ എത്തിക്കുകയെന്നത് തടയുകയാണ് ഗവർണർ ചെയ്യുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഗവര്‍ണര്‍ പദവിയിൽ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ല. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്.  ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി