കർണാടകയിലെ ഷിരൂരിൽ ലോറിയുമായി മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ രാവിലെ വീണ്ടും തുടങ്ങും. റഡാറടക്കം കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങൾ എത്തിക്കാൻ നീക്കം. രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങണമെന്ന് അർജുന്‍റെ കുടുംബം ആവശ്യപ്പെടുന്നു.

05:59 AM (IST) Jul 20
കോട്ടയം തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന ഇടയാഴം സ്വദേശി ഷഹാസ് മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന അക്ഷയ്, അഖിൽ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
05:51 AM (IST) Jul 20
കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം