നഷ്ടത്തിലായ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഏറ്റെടുക്കില്ല, സ്വകാര്യ വ്യവസായ പാർക്ക് നയം പ്രഖ്യാപിക്കും: മന്ത്രി

By Web TeamFirst Published Sep 9, 2021, 4:53 PM IST
Highlights

പൊതുമേഖലയെ സംരക്ഷണമെന്നാൽ എപ്പോഴും പണം കൊടുത്തുകൊണ്ടിരിക്കുക എന്നല്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: നഷ്ടത്തിലായ എല്ലാ വ്യവസായങ്ങളും സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലപ്പുഴയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ സംരക്ഷിക്കുകയെന്നത് എപ്പോഴും പണം കൊടുത്തുകൊണ്ടിരിക്കുകയെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങൾക്ക് അതിവേഗ ലൈസൻസ് നൽകുന്ന ഏകജാലക സംവിധാനം പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ സിഫ്റ്റ് - ത്രീ ഒക്ടോബറിൽ നിലവിൽ വരും. ഏകജാലകത്തിലൂടെ ലൈസൻസ് നൽകിയാൽ പിന്നെ തദ്ദേശ സ്ഥാപനങ്ങൾ സ്റ്റോപ്പ് മെമ്മോ നൽകാൻ പാടില്ല. അതിനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ട്രേഡ് യൂണിയനുകൾ റിക്രൂട്ടിങ് ഏജൻസികളല്ലെന്ന് പറഞ്ഞ മന്ത്രി മിന്നൽ പണിമുടക്ക് പാടില്ലെന്നും വ്യക്തമാക്കി. വ്യവസായ അനുകൂല അന്തരീക്ഷമൊരുക്കലാണ് സർക്കാർ നിലപാട്. വ്യവസായ പാർക്കുകളിൽ ഏകീകൃത ഭൂനയം ഉടൻ നടപ്പാക്കും. സ്വകാര്യ വ്യവസായ പാർക്ക് നയം പ്രഖ്യാപിക്കും. നോക്കുകൂലി നിയമവിരുദ്ധ പിടിച്ചുപറിയാണ്. അതിൽ പൊലീസ് ഇടപെടണം. എന്നാൽ തൊഴിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടരുതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!