
തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിങ്കളാഴ്‍ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും. ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് നിയമസഭ സമ്മേളിക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈ മാസം 30 ന് അസാധുവാകും. ബില്‍ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയായിരുന്നു പ്രധാന അജണ്ട. എന്നാല്‍ ധനകാര്യബില്ലിന്‍റെ കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. അതേസമയം 24ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ വി ഡി സതീശൻ എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പിണറായി വിജയന്‍റെ മന്ത്രിസഭക്കെതിരെ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റ വരി പ്രമേയത്തിനാണ് നോട്ടീസ് നൽകിയിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam