സംസ്ഥാനത്ത് അടിയന്തര നിയസഭാ സമ്മേളനം 31 ന്; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

Published : Dec 29, 2019, 08:41 AM ISTUpdated : Dec 29, 2019, 08:53 AM IST
സംസ്ഥാനത്ത് അടിയന്തര നിയസഭാ സമ്മേളനം 31 ന്; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

Synopsis

പട്ടികജാതി-പട്ടിക വർഗ സംവരണം നീട്ടുന്നതിനുള്ള നിയമ നിർമ്മാണത്തിനുവേണ്ടിയാണ് അടിയന്തര നിയമസഭാ സമ്മേളനം ചേരുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് അടിയന്തര നിയമസഭാ സമ്മേളനം ചേരും. പട്ടികജാതി-പട്ടിക വർഗ സംവരണം നീട്ടുന്നതിനുള്ള നിയമ നിർമ്മാണത്തിനുവേണ്ടിയാണ് അടിയന്തര നിയമസഭാ സമ്മേളനം ചേരുന്നത്. ഇതിന് മുന്നോടിയായി അന്തിമതീരുമാനമെടുക്കുന്നതിനായി ഇന്ന് മൂന്ന് മണിക്ക് പ്രത്യേക മന്ത്രിസഭായോഗം ചേരും. 

പട്ടികജാതി-പട്ടിക വർഗ സംവരണം 10 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തീരുമാനമായിരുന്നു. ഇതിന് സംസ്ഥാനത്തിന്‍റെ കൂടി അനുമതി ആവശ്യമാണ്. ഇതിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായി നിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് അംഗീകാരം തേടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമസഭാസമ്മേളനം വിളിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം, നിയമസഭാസമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി