മദ്യത്തിന് വൻ വിലവർധന; ബജറ്റിൽ പ്രഖ്യാപിച്ചതിലധികം വില കൂട്ടാൻ ബെവ്കോ

Published : Apr 01, 2023, 03:21 PM IST
മദ്യത്തിന് വൻ വിലവർധന; ബജറ്റിൽ പ്രഖ്യാപിച്ചതിലധികം വില കൂട്ടാൻ ബെവ്കോ

Synopsis

വിൽപ്പന നികുതി വർദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വർദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിൽപ്പന നികുതി വർദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വർദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക് പകരം 50 രൂപ വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റിൽ സെസ് ചുമത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം