വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു. മെഷീനുകള്‍ ടേബിളുകളിലേക്ക് മാറ്റി. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റുകളും പിന്നാലെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു

07:47 AM (IST) Dec 17
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിരുവനന്തപുരത്തു പലയിടത്തും കോൺഗ്രസ് നേതൃത്വത്തിന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി ഓഫീസിനു മുന്നിലടക്കം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു സീറ്റ് വിറ്റു എന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററികളിലുണ്ട്
07:15 AM (IST) Dec 17
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിൽ കലാപക്കൊടി ഉയരുന്നു. കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ തന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്‍റെ അഭാവം കെപിസിസിക്കുണ്ടെന്ന് പറഞ്ഞ സുധാകരൻ ദില്ലിയിൽ പോയി രാഹുൽ ഗാന്ധിയെ വിഷയങ്ങൾ ധരിപ്പിക്കുമെന്ന് പറഞ്ഞു. നേതാക്കൾക്ക് കഴിവ് ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ശുപാർശയ്ക്കും വ്യക്തിതാൽപര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണമെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ പറഞ്ഞു.
07:08 AM (IST) Dec 17
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അട്ടിമറിക്കുള്ള ഒരു സാധ്യത പൊലുമില്ലാതെ ഇടതുമുന്നണി കൊച്ചി കോര്‍പറേഷനിൽ അധികാരമേറും. കോണ്‍ഗ്രസ്, ലീഗ് വിമതരെ വശത്താക്കുന്നതില്‍ യുഡിഎഫ് വിജയിച്ചാൽ പോലും ഒരു സിപിഎം വിമതന്‍റെ പിന്തുണയോടെ ഇടതു മുന്നണിക്ക് ഭരിക്കാന്‍ കഴിയുമെന്നതാണ് സ്ഥിതി.
07:07 AM (IST) Dec 17
പാലക്കാട് നഗരസഭ തോൽവിക്ക് പിന്നാലെ, കോൺഗ്രസിൽ തിരുത്തലാവശ്യപ്പെട്ട് വിജയിച്ച വിമതൻ. ബിജെപ്പിക്കെതിരായ ഭരണവിരുദ്ധ വികാരം ജനങ്ങളിലേക്കെത്തിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കോൺ്ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ഭവദാസ്
01:17 AM (IST) Dec 17
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. തോൽവിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവർത്തകർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് അടക്കമുളളവർക്കെതിരെ യോഗത്തിൽ കടുത്ത വിമർശമുയർന്നേക്കും. രാവിലെ 11നാണ് യോഗം.
12:13 AM (IST) Dec 17
യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കി ഇടത് തരംഗത്തിൽ ചുവന്നു. 10 സീറ്റുമായി ജില്ല പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകൾ. ബ്ലോക്ക് പഞ്ചായത്തിലെ മേൽക്കൈയും യുഡിഎഫിന് നഷ്ടമായി. രണ്ടിൽ നിന്ന് നാലാക്കി ബ്ലോക്കുകളുടെ എണ്ണം എൽഡിഎഫ് ഉയർത്തി.
11:55 PM (IST) Dec 16
കൊച്ചി കോർപ്പറേഷനിലെ വിജയ പരാജയങ്ങളെ നിർണയിക്കുന്നതിൽ വി ഫോർ കൊച്ചിയെന്ന ജനകീയ കൂട്ടായ്മ നിർണായക സ്വാധീനമാണ് ചെലുത്തിയത്. യുഡിഎഫിലെ പല പ്രമുഖരുടെയും വീഴ്ചകൾക്ക് കാരണമായത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രൂപീകരിച്ച വി ഫോർ കൊച്ചിയുടെ സ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകളാണെന്നാണ് വിലയിരുത്തൽ.
10:42 PM (IST) Dec 16
കെഎസ്യു ജില്ലാ വൈസ് പ്രസിഡൻ്റ് ജെറി ബോസിന്റെ ഉൾപ്പെടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജെറി ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥി കൂടിയായിരുന്നു ജെറിൽ ബോസ്.
10:36 PM (IST) Dec 16
വീടിൻ്റെ ചുറ്റുമതിലും, ഗേറ്റും വാഹനം ഉപയോഗിച്ച് ഇടിച്ച് തകർത്തു. ഗേറ്റും ജനൽ ചില്ലുകളും അടിച്ച് തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. വൈകുന്നേരമുണ്ടായ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം ഉപയോഗിച്ച് ഗേറ്റും ചുറ്റുമതിലും തകർക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
09:39 PM (IST) Dec 16
കൊച്ചി നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. എൽഡിഎഫ് 34 സീറ്റും യുഡിഎഫ് 31 സീറ്റും സ്വന്തമാക്കി. മൂന്ന് യൂഡിഎഫ് വിമതരും ഒരു എൽഡിഎഫ് വിമതനും ജയിച്ചു.
08:30 PM (IST) Dec 16
ബ്ലോക്ക് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്; 2015-ലെ 17 സിറ്റിങ് ബ്ലോക്കുകൾ നഷ്ടപ്പെടുത്തി യുഡിഎഫ്
08:17 PM (IST) Dec 16
08:12 PM (IST) Dec 16
സരിത എസ്. നായർ ഉൾപ്പെടുന്ന തൊഴിൽ തട്ടിപ്പ് കേസ് ഒന്നാം പ്രതിക്ക് തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ചു. ടി രതീഷ് ആണ് കുന്നത്തുനാട് പഞ്ചായത്തിലെ പാലിയോട് വാർഡിൽ വിജയിച്ചത്. സിപിഐ സ്ഥാനാർത്ഥിയായിരുന്നു. കേസിൽ പ്രതിയായ രതീഷിനെ പാർട്ടി പുറത്താക്കിയിരുന്നു.
07:43 PM (IST) Dec 16
ബത്തേരി നഗരസഭാ 19ാം ഡിവിഷനിൽ യന്ത്രതകരാറിനെ തുടർന്ന് വോട്ട് എണ്ണാൻ കഴിഞ്ഞില്ല. റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് കളക്ടറുടെ ശുപാർശ.
07:21 PM (IST) Dec 16
വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കബളക്കാട് ബിജെപി സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. 10 വാർഡിലെ സ്ഥാനാർത്ഥി ഷൈബയെ ആണ് വീടു കയറി ആക്രമിച്ചത്. ആഹ്ലാദ പ്രകടനത്തിനിടെയാണ് ആക്രമണം. പരിക്കേറ്റ ഷൈബ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
06:54 PM (IST) Dec 16
34 ആം ഡിവിഷനിലെ വോട്ടിങ് യന്ത്രം തകരാറിലായി. മലപ്പുറത്ത് നിന്ന് പ്രത്യേക സംഘമെത്തിയിട്ടും തകരാർ പരിഹരിക്കാനായില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയതായി റിട്ടേണിങ് ഓഫിസർ.
06:53 PM (IST) Dec 16
ബിജെപി ഉദ്ദേശിച്ചപ്പോലെ നേട്ടമുണ്ടാക്കിയെന്ന് അവർ പോലും കണക്കാക്കുന്നില്ല. പക്ഷെ കോൺഗ്രസ് അത് പരിശോധിക്കണം. എതിർക്കേണ്ടതിനെ കോൺഗ്രസ് എതിർക്കുന്നില്ല. ഇന്ന് കോൺഗ്രസ് ആയവർക്ക് നാളെ ബിജെപിയാവാൻ മടിയില്ല എന്ന രീതി ഗൌരവമായി കോൺഗ്രസ് കാണണം. കേരളത്തിന്റെ അന്തരീക്ഷം നോക്കിയാൽ ബിജെപി വളർന്നിട്ടില്ല. തിരുവനന്തപുരത്തെ ഫലം ഉദാഹരണമാണ്. പ്രത്യേകമായി എന്തെങ്കിലും നേടിയെന്ന് പറയാൻ ബിജെപിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
06:28 PM (IST) Dec 16
നാടിന് വികസനത്തിന് പകരം തെറ്റായ രീതി പിന്തുടർന്ന മാധ്യമങ്ങൾ ചിന്തിക്കണം. എൽഡിഎഫിനെ പിന്തുണക്കണമെന്ന് പറയുന്നില്ല.
ചെയ്ത കാര്യത്തെ കുറിച്ച് വിമർശനമുണ്ടായാൽ അത് തിരുത്താൻ വിമർശനം സഹായിക്കും. ചിലർ ഭാവനയിലൂടെ കഥ മെനയുന്നു. അത് ഏറ്റു പിടിക്കുന്നതിന് പകരം തങ്ങൾക്കു കൂടി ബോധ്യപ്പെടുന്നത് കൊടുക്കുന്നതല്ലേ നല്ലത്.
06:16 PM (IST) Dec 16
എല്ലാ കാലത്തും യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും എൽഡിഎഫ് നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. യുഡിഎഫ് നേതാക്കളുടെ തട്ടകങ്ങളിൽ പോലും വിജയം കൈവരിച്ചു. യുഡിഎഫിനെ ഒരിക്കലും കൈവിടില്ലെന്ന് കരുതിയ പ്രദേശങ്ങളിൽ പോലും എൽഡിഎഫ് വിജയിച്ചു. ജനങ്ങൾ നൽകിയ ശിക്ഷയാണിത്. യുഡിഎഫിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. മതനിരപേക്ഷതയ്ക്കായി സന്ധിയില്ലാതെ പോരാടാൻ എൽഡിഎഫ് മാത്രമേയുള്ളൂവെന്ന് ജനം തിരിച്ചറിഞ്ഞു.
'യുഡിഎഫ് അപ്രസക്തം, ബിജെപി തകർന്നടിഞ്ഞില്ലേ?', ആഞ്ഞടിച്ച് മുഖ്യമന്ത്രി
വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പിനും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 2015ൽ ഏഴു ജില്ലാ പഞ്ചായത്തായിരുന്നു. ഇപ്പോൾ 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നു. 98 ബ്ലോക്ക് കിട്ടിയ സ്ഥാനത്ത് 108 ബ്ലോക്കായി. ആറിൽ അഞ്ച് കോർപറേഷൻ വിജയിച്ചുവെന്നും പിണറായി പറഞ്ഞു.
06:08 PM (IST) Dec 16
ദല്ലാൾമാർ കുപ്രചാരകർ, വലതുപക്ഷ വൈതാളികർ, പ്രത്യേക ലക്ഷ്യമായി നീങ്ങിയ കേന്ദ്ര ഏജൻസികൾ എന്നിവർക്ക് ജനങ്ങൾ ഉചിത മറുപടി നൽകി. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രത്യക്ഷമായി. ബി ജെ പിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു
05:54 PM (IST) Dec 16
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ. തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടത്. മേജർ സർജറി വേണം. കെപിസിസി ഓഫീസിൽ അടച്ചിരുന്ന് തീരുമാനമെടുക്കുന്ന രീതി മാറ്റണം. ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ അവരെ ശത്രു ആക്കും. ബിജെപിയുടെ പ്രകടനം മോശമല്ല. ബിജെപിയുടെ വളർച്ച നിസാര കാര്യമല്ലെന്നും മുരളീധരൻ പറയുന്നു.
05:37 PM (IST) Dec 16
വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം. നാല് ഡിവിഷനുകൾ യുഡിഎഫിന് നഷ്ടമായി. വയനാട് ജില്ലാ പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ഇതുവരെ തിരിച്ചടി നേരിടാത്ത യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നിലവിൽ 11-5 എന്ന അവസ്ഥയിൽ നിന്ന് എട്ട്- എട്ട് എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. നറുക്കെടുപ്പിലൂടെ ആയിരിക്കും വയനാട് ജില്ലാ പഞ്ചായത്തിൽ ആര് ഭരിക്കുമെന്ന് കണ്ടെത്തുക.
05:27 PM (IST) Dec 16
തെരഞ്ഞെടുപ്പു ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എസി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പിഎം അക്ബർ ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചു. മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എംഎൻഡി സ്കൂളിലെ ഒന്നാം ബൂത്തിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പു ദിവസമായ ഡിസം. 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണെന്നാണ് റിപ്പോർട്ട്.
05:22 PM (IST) Dec 16
ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന തലത്തിൽ, എൽഡിഎഫിനെ ഇല്ലാതാക്കാൻ ആണ് ശ്രമിച്ചത്. എൽഡിഎഫ് ജയം വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത് പറയാനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
05:11 PM (IST) Dec 16
എൽഡിഎഫിന് ഒപ്പമാണ് ജനമെന്ന് തെളിഞ്ഞു. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംമാണ് തെരഞ്ഞെടുപ്പ് ഫലം. ആരോപണണങ്ങൾ എല്ലാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ച ആരോപണങ്ങൾ ജനം തള്ളി. തെക്കേ ഇന്ത്യയിലേക്ക് കടക്കാം എന്ന ബിജെപി യുടെ ആഗ്രഹം നടപ്പാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയം രണ്ടാണെന്ന വാദം അടിസ്ഥാനരഹിതമാണ്. സിപിഐയുടെ പ്രകടനവും മികച്ചതെന്ന് ഡി രാജ.
05:06 PM (IST) Dec 16
രണ്ടിടത്ത് കോൺഗ്രസ് കാലുവാരിയെന്ന് പിജെ ജോസഫ്. യുഡിഎഫിന്റെ കെട്ടുറപ്പില്ലായ്മയാണ് പരാജയ കാരണമെന്നും പിജെ ജോസഫ് പറഞ്ഞു.ജില്ലാ പഞ്ചായത്തിൽ നേട്ടമുണ്ടാക്കി കേരള കോൺ (ജോസഫ്) മത്സരിച്ച അഞ്ചിൽ നാല് സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ തവണ ജയിച്ചത് രണ്ട് സീറ്റുകളിലാണ്. കട്ടപ്പന നഗരസഭയിലും നേട്ടമാണ്. നഗരസഭയിൽ മൂന്ന് സീറ്റുകൾ നേടികഴിഞ്ഞ തവണ ജയിച്ചത് ഒരു സീറ്റിലാണെന്നും പിജെ ജോസഫ് പറയുന്നു. രണ്ടില യുഡിഎഫ് ആണെന്ന പ്രചാരണം നടത്തിയെന്നും പിജെ ജോസഫ് പറയുന്നു.
04:44 PM (IST) Dec 16
വിധി കോൺഗ്രസിനും യുഡിഎഫിനും എതിരെ ആണെന്ന പ്രചാരണ ശരിയല്ല. മുൻസിപ്പാലിറ്റികളിലും മികച്ച പ്രകടനം നടത്തി. സിപിഎമ്മിന് അമിതമായി ആഹ്ലാദിക്കാൻ വഴിയില്ല. ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്. ബിജെപിക്കും നേട്ടമൊന്നുമില്ല. ബിജെപിയുമായി വോട്ടുകച്ചവടം എന്നതും തെറ്റ്. തിരുത്തൽ നടപടികൾ സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ എപ്പോഴും യു ഡി എഫിന് വലിയ നേട്ടം ഉണ്ടാക്കാൻ ആകാറില്ല.
04:37 PM (IST) Dec 16
തെരെഞ്ഞെടുപ്പ് ഫലം കോൺഗ്രസും യുഡിഎഫും ഗൗരവമായി പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് ഉടൻ തന്നെ വിപുലമായ യോഗം ചേരും. പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത് ക്ഷീണമായെന്നും അദ്ദേഹം പ്രതികരിച്ചു.
04:14 PM (IST) Dec 16
ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് കൃതജ്ഞത അറിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയ ദുഷ്പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്. ഇത്രയേറെ വിഷലിപ്തമായ പ്രചരണം കേട്ടിട്ടില്ല. ആ പ്രചരണം പക്ഷെ ജനം കേട്ടില്ല. സർക്കാരിൻ്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് ലഭിച്ചത്. സർക്കാർ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റി വച്ചില്ല എന്നതും ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
04:08 PM (IST) Dec 16
അപകടത്തിൽ 65വയസുകാരന് 50 ശതമാനം പൊള്ളലേറ്റു. ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിനു തീപിടിക്കുകയായിരുന്നു.പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
04:05 PM (IST) Dec 16
കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടാക്കിയ പാലക്കാട് പൂക്കോട്ട്കാവിലും, വെള്ളിനേഴിയിലും എല്‍ഡിഎഫ് ഭരണം നിലനിർത്തി.പൂക്കോട്ട്കാവില്‍ 13-ല്‍ എട്ട് സീറ്റും, വെള്ളിനേഴിയില്‍ 13-ല്‍ ഒമ്പത് സീറ്റും നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഈ രണ്ടു പഞ്ചായത്തുകളിലും പൊതു സ്വതന്ത്രൻമാരെ ബിജെപിയും കോൺഗ്രസും പിന്തുണച്ചിരുന്നു.
03:56 PM (IST) Dec 16
യുഡിഎഫിന് 28 സീറ്റുകളും എല്‍ഡിഎഫിന് 20 സീറ്റുകളും ലഭിച്ചു. യുഡിഎഫിന് കഴിഞ്ഞ തവണ 35 സീറ്റുണ്ടായിരുന്നതാണ് 28 ആയി കുറഞ്ഞത്. അതേസമയം കഴിഞ്ഞ തവണ 14 സീറ്റായിരുന്നത് എല്‍ഡിഎഫ് ഇത്തവണ 20 ആക്കി വര്‍ദ്ധിപ്പിച്ച് നില മെച്ചപ്പെടുത്തി. ബിജെപിക്ക് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി. ഇക്കുറി എസ്.ഡി.പി.ഐ എരു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
03:51 PM (IST) Dec 16
ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളിൽ യുഡിഎഫ് - എൽഡിഎഫ് ധരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് വോട്ട് മറിച്ചു. യുഡിഎഫിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ പോലും വോട്ട് കുറഞ്ഞു. എൽഡിഎഫിന്റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ ജാരസന്തതിയാണ്. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥത വഹിച്ചു. വോട്ട് കച്ചവടം നടന്നിട്ടുണ്ട്. കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. എൽഡിഎഫിന് ഇപ്പോഴുണ്ടായ വിജയത്തിന്റെ പൂർണ ഉത്തരവാദിത്യം ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമാണെന്നും അദ്ദേഹം പറഞ്ഞു.
03:39 PM (IST) Dec 16
കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കല്ലുവാതുക്കല്‍, കല്ലുവാതുക്കൽ, നെടുവത്തൂർ പഞ്ചായത്തുകളിലാണിത്. രണ്ടിടങ്ങളിലും ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല.
03:37 PM (IST) Dec 16
തന്നെ പരാജയപ്പെടുത്താൻ സി പി എമ്മും കോൺഗ്രസും സംഘടിതമായ നീക്കം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ . താന്‍ ജയിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച് സിപിഎം സര്‍ക്കുലര്‍ വരെ ഇറക്കി. സി പി എമ്മിന്റെ വോട്ടു കച്ചവടമാണ് പരാജയത്തിന് കാരണം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും താന്‍ സജീവമായി തൃശൂര്‍ കോര്‍പറേഷനില്‍ പ്രവര്‍ത്തന രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
03:34 PM (IST) Dec 16
ആലപ്പുഴ ജില്ലയിലെ ആറ് നഗരസഭകളിൽ മൂന്നിടങ്ങളിലും എൽഡിഎഫ് ഭരണത്തിലെത്തി. രണ്ട് നഗരസഭകളില്‍ യുഡിഎഫ് അധികാരത്തിലെത്തി. അതേസമയം മൂന്ന് മുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ ലഭിച്ച മാവേലിക്കരയില്‍ ഭരണം ത്രിശങ്കുവിലാണ്. ആലപ്പുഴ, ചേര്‍ത്തല, കായംകുളം എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ജയിച്ചത്. ചെങ്ങന്നൂര്‍ , ഹരിപ്പാട് എന്നിവിടങ്ങളില്‍ യുഡിഎഫും അധികാരത്തിലെത്തി. മാവേലിക്കരയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎക്കും ഒന്‍പത് സീറ്റുകള്‍ വീതം ലഭിച്ചു.
03:16 PM (IST) Dec 16
കൊച്ചിയിൽ ഭരണത്തിലെത്താൻ കഴിയുന്ന പാർട്ടിയെ പിന്തുണയ്ക്കുമെന്ന് റിബൽ സ്ഥാനാർഥി ടി.കെ അഷ്‌റഫ് ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കൾ തന്നെ വിളിച്ചു. ആരോടും തൊട്ടുകൂടായ്മയില്ല. വൈകുന്നേരം യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
03:11 PM (IST) Dec 16
എൽഡിഎഫ് - 22
യുഡിഎഫ് - 17
എൻഡിഎ - 3
മറ്റുള്ളവർ - 2
03:10 PM (IST) Dec 16
ഇവിടെ എല്‍ഡിഎഫ് 10 സീറ്റുകളിലും യുഡിഎഫ് രണ്ട് സീറ്റുകളിലുമാണഅ വിജയിച്ചത്. നേരത്തെ യുഡിഫ് വിജയിച്ച വടകരയിലും ഇക്കുറി എൽഡിഎഫിന് ലീഡ്.
03:08 PM (IST) Dec 16
മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന് ലീഗിന് സീറ്റില്ലാത്ത ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ. കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി 22 സീറ്റ് നേടി. കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി ഒന്‍പത് സീറ്റുകള്‍ മാത്രം. ബിജെപി ഒരു സീറ്റ് നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു.