തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശ്ശൂർ കോർപറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. 24 സീറ്റുമായി എല്‍ഡിഎഫാണ് തൃശ്ശൂരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 23 സീറ്റാണ് യുഡിഎഫ് നേടിയത്. എന്‍ഡിഎ 6 സീറ്റും നേടി. കോര്‍പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു. നെട്ടിശേരിയില്‍ കോൺഗ്രസ് വിമതനും നേടി. കോൺഗ്രസ് വിമതൻ്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് മേയർ സ്ഥാനാർത്ഥി പി കെ ഷാജനും യുഡിഎഫ് മേയർ സ്ഥാനാർത്ഥി രാജൻ പല്ലനും പറയുന്നു.
മുക്കാട്ടുക്കര, വില്ലടം, രാമവർമപുരം കുറ്റുമുക്ക്, പറവട്ടാനി, ചിയ്യാരം സൗത്ത്, പൂത്തോൾ, എടക്കുന്നി, വടൂക്കര, തൈക്കാട്ടുശേരി, ലാലൂർ, കാനാട്ടുകര, മണ്ണുത്തി, ചേറ്റുപുഴ, പനമുക്ക്, നടത്തറ, അരണാട്ടുകര, കൃഷ്ണാപുരം, കാളത്തോട് ,അഞ്ചേരി, കുട്ടനെല്ലൂർ, ചേറ്റുപുഴ, എൽത്തുരുത്ത്, പട വരാട് എന്നിവിടങ്ങളില്‍ എല്‍ഡിഎഫാണ് വിജയമുറപ്പിക്കുന്നത്.
ഗാന്ധിനഗർ , കുട്ടൻകുളങ്ങര ,വിയ്യൂർ , പെരിങ്ങാവ് , ചേറൂർ , കിഴക്കും പാട്ടുക്കര , ചെമ്പൂക്കാവ് , കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, പള്ളിക്കുളം, ഒല്ലൂർ ,ചിയ്യാരം നോർത്ത്, മിഷൻ ക്വാർട്ടേഴ്സ് , മുല്ലക്കര, ഒളരി, കണിമംഗലം, നെടുപുഴ, ഒല്ലൂക്കര, കുരിയച്ചിറ, സിവിൽ സ്റ്റേഷൻ, പുതൂർക്കര, ചേലക്കോട്ടുക്കര, സിവിൽ സ്റ്റേഷൻ, പുതൂർക്കര എന്നിവിടങ്ങളില്‍ യുഡിഎഫും വിജയമുറപ്പിക്കുകയാണ്. പൂങ്കുന്നം, പാട്ടുരായ്ക്കൽ, കോട്ടപ്പുറം, തേക്കിൻക്കാട് , കൊക്കാലെ , അയ്യന്തോൾ എന്നിവിടങ്ങളില്‍ എന്‍ഡിഎയും വിജയമുറപ്പിച്ചു.
തത്സമയസംപ്രേഷണം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam