തദ്ദേശതെരഞ്ഞെടുപ്പ്: ആദ്യ ദിനം പത്രിക സമർപ്പിച്ചത് 72 പേർ

By Web TeamFirst Published Nov 12, 2020, 10:10 PM IST
Highlights

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (12 പേർ) പത്രിക സമർപ്പിച്ചത്. കാസർകോട് ഇന്ന് ആരും പത്രിക നൽകിയില്ല. പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നാല് പേർ വീതം പത്രിക സമർപ്പിച്ചു. 

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ആരംഭിച്ചു. ആദ്യ ദിനമായ ഇന്ന് സംസ്ഥാനത്ത് ആകെ 72 പേർ പത്രിക സമർപ്പിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (12 പേർ) പത്രിക സമർപ്പിച്ചത്. കാസർകോട് ഇന്ന് ആരും പത്രിക നൽകിയില്ല. പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നാല് പേർ വീതം പത്രിക സമർപ്പിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്

അടുത്ത വ്യാഴാഴ്ചയാണ് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർക്കാണ് വരണാധികാരിക്ക് മുന്നിൽ എത്താൻ അനുമതി. വാഹനപ്രചാരണം ഉൾപ്പടെ പാടില്ല. കൂട്ടം കൂടിനിൽക്കരുത്, ജാഥ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ട്. അടുത്ത വെള്ളിയാഴ്ചയാണ് സൂക്ഷമപരിശോധന. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനതിയതി. അന്തിമവോട്ടർപട്ടിക കമ്മീഷൻ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ  2,76,56,579 വോട്ടർമാരാണുള്ളത്.  

click me!