വന്‍ മുന്നേറ്റവുമായി ട്വന്‍റി 20; കിഴക്കമ്പലത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്ക്

By Web TeamFirst Published Dec 16, 2020, 12:31 PM IST
Highlights

കിഴക്കമ്പലത്ത് ആകെ എണ്ണിയ അഞ്ച് വാർഡുകളിലും ട്വന്റി 20 യാണ് ജയിച്ചത്. ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 കേവല ഭൂരിപക്ഷം ഉറപ്പാക്കി.

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്കാണ് ട്വന്റി 20 നീങ്ങുന്നത്. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷമില്ല. ട്വന്റി 20 മുഴുവൻ സീറ്റും തൂത്തുവാരി.

കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂ൪ എന്നീ പഞ്ചായത്തുകളിൽ മുഴുവൻ സീറ്റിലും ട്വന്റി 20 മത്സരിച്ചിരുന്നു. ഐക്കരനാട് പഞ്ചായത്തിൽ 14 ൽ 12 ഉ൦ ട്വന്റി 20 ജയിച്ചു. 2 വാർഡുകളിൽ ലീഡ് തുടരുകയാണ്. കിഴക്കമ്പലം വോട്ടെണ്ണൽ പൂ൪ത്തിയായ അഞ്ച് വാ൪ഡിൽ അഞ്ചും ട്വന്റി 20 യാണ് ജയിച്ചത്. ഒരെണ്ണമൊഴികെ നാലിടത്തു൦ മികച്ച ഭൂരിപക്ഷമാണ് ഉള്ളത്. അഞ്ച് വാർഡ് യുഡിഎഫ്(എസ് ഡി പി ഐ ) പിടിച്ചെടുത്തു. 

ആകെ 19 വാര്‍ഡുകളുള്ള മഴുവന്നൂരിൽ വോട്ട് എണ്ണിയ എട്ട് വാർഡുകളിൽ ആറിടത്തും ട്വന്റി 20 ജയിച്ചു. 18 വാര്‍ഡുകളുള്ള കുന്നത്തുനാടിൽ 16 ഇടത്തും ട്വന്റി 20 മത്സരിക്കുന്നു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഏഴ് വാർഡുകളിൽ 6 ഇടത്തും ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വെങ്ങോല ആകെ 23 ൽ 11 ഇടത്തും മത്സരിക്കുന്നു. ഈ വാ൪ഡുകളിൽ വോട്ടെണ്ണൽ തുടങ്ങിയിട്ടില്ല.

Also Read: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ്; ദയനീയ പ്രകടനവുമായി യുഡിഎഫ്

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.

തത്സമയസംപ്രേഷണം:

click me!