സംസ്ഥാനത്ത് ഇടത് തരംഗം: കനത്ത തോൽവി ഏറ്റുവാങ്ങി യുഡിഎഫ്; കോണ്‍ഗ്രസിൽ കലാപം ശക്തമാകുന്നു - LIVE

kerala local body election 2020 result live updates

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു. മെഷീനുകള്‍ ടേബിളുകളിലേക്ക് മാറ്റി. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റുകളും പിന്നാലെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ ഫല സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു

7:50 AM IST

കെപിസിസി ഓഫീസിന് മുന്നിലും നേതൃത്വത്തിനെതിരെ പോസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിരുവനന്തപുരത്തു പലയിടത്തും കോൺഗ്രസ്‌ നേതൃത്വത്തിന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി ഓഫീസിനു മുന്നിലടക്കം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു സീറ്റ്‌ വിറ്റു എന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററികളിലുണ്ട്

7:24 AM IST

രാഹുലിനെ ധരിപ്പിക്കും, കലാപക്കൊടിയുമായി കെ സുധാകരൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിൽ കലാപക്കൊടി ഉയരുന്നു. കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ തന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്‍റെ അഭാവം കെപിസിസിക്കുണ്ടെന്ന് പറഞ്ഞ സുധാകരൻ ദില്ലിയിൽ പോയി രാഹുൽ ഗാന്ധിയെ വിഷയങ്ങൾ ധരിപ്പിക്കുമെന്ന് പറഞ്ഞു. നേതാക്കൾക്ക് കഴിവ് ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ശുപാർശയ്ക്കും വ്യക്തിതാൽപര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണമെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ പറഞ്ഞു.

7:11 AM IST

വിമതനെ കൂടെ കൂട്ടി കൊച്ചി ഭരിക്കാൻ ഇടതുപക്ഷം

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍  അട്ടിമറിക്കുള്ള  ഒരു സാധ്യത പൊലുമില്ലാതെ  ഇടതുമുന്നണി കൊച്ചി കോര്‍പറേഷനിൽ അധികാരമേറും. കോണ്‍ഗ്രസ്, ലീഗ് വിമതരെ വശത്താക്കുന്നതില്‍ യുഡിഎഫ് വിജയിച്ചാൽ പോലും ഒരു സിപിഎം വിമതന്‍റെ പിന്തുണയോടെ ഇടതു മുന്നണിക്ക് ഭരിക്കാന്‍ കഴിയുമെന്നതാണ് സ്ഥിതി.

7:11 AM IST

കോൺഗ്രസിൽ തിരുത്തലാവശ്യപ്പെട്ട് വിജയിച്ച വിമതൻ

പാലക്കാട് നഗരസഭ തോൽവിക്ക് പിന്നാലെ, കോൺഗ്രസിൽ തിരുത്തലാവശ്യപ്പെട്ട് വിജയിച്ച വിമതൻ.  ബിജെപ്പിക്കെതിരായ ഭരണവിരുദ്ധ വികാരം ജനങ്ങളിലേക്കെത്തിക്കുന്നതിൽ  നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന്   കോൺ്ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച  ഭവദാസ്

1:36 AM IST

തദ്ദേശ ഫലം വിലയിരുത്താൻ കോണ്‍ഗ്രസ് യോഗം ഇന്ന് ചേരും

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. തോൽവിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവർത്തകർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് അടക്കമുളളവർക്കെതിരെ യോഗത്തിൽ കടുത്ത വിമർശമുയർന്നേക്കും. രാവിലെ 11നാണ് യോഗം.

12:22 AM IST

ഇടുക്കിയിലെ ഇടതു തരംഗത്തിൽ അന്തംവിട്ട് യുഡിഎഫ്

യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കി ഇടത് തരംഗത്തിൽ ചുവന്നു. 10 സീറ്റുമായി ജില്ല പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകൾ. ബ്ലോക്ക് പഞ്ചായത്തിലെ മേൽക്കൈയും യുഡിഎഫിന് നഷ്ടമായി. രണ്ടിൽ നിന്ന് നാലാക്കി ബ്ലോക്കുകളുടെ എണ്ണം എൽഡിഎഫ് ഉയർത്തി.

11:54 PM IST

വിജയപരാജയങ്ങള്‍ നിര്‍ണയിച്ച 'വി ഫോർ കൊച്ചി'

കൊച്ചി കോർപ്പറേഷനിലെ വിജയ പരാജയങ്ങളെ നിർണയിക്കുന്നതിൽ വി ഫോർ കൊച്ചിയെന്ന ജനകീയ കൂട്ടായ്മ നിർണായക സ്വാധീനമാണ് ചെലുത്തിയത്. യുഡിഎഫിലെ പല പ്രമുഖരുടെയും വീഴ്ചകൾക്ക് കാരണമായത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രൂപീകരിച്ച വി ഫോർ കൊച്ചിയുടെ സ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകളാണെന്നാണ് വിലയിരുത്തൽ.

10:41 PM IST

കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

കെഎസ്യു ജില്ലാ വൈസ് പ്രസിഡൻ്റ്  ജെറി ബോസിന്റെ ഉൾപ്പെടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജെറി ബോസിന്റെ  അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥി കൂടിയായിരുന്നു ജെറിൽ  ബോസ്.

10:36 PM IST

കൊല്ലം കുരീപ്പുഴയിൽ ആർഎസ്എസ് നേതാവ് രതീഷിൻ്റെ വീടിന് നേരേ ആക്രമണം

വീടിൻ്റെ ചുറ്റുമതിലും, ഗേറ്റും  വാഹനം ഉപയോഗിച്ച് ഇടിച്ച് തകർത്തു. ഗേറ്റും ജനൽ ചില്ലുകളും അടിച്ച് തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.  വൈകുന്നേരമുണ്ടായ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം ഉപയോഗിച്ച് ഗേറ്റും ചുറ്റുമതിലും തകർക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.

9:39 PM IST

കൊച്ചി കോർപ്പറേഷനിൽ വിമതർ നിർണ്ണായകം; ആർക്കും ഭൂരിപക്ഷമില്ല

കൊച്ചി നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. എൽഡിഎഫ് 34 സീറ്റും യുഡിഎഫ് 31 സീറ്റും സ്വന്തമാക്കി. മൂന്ന് യൂഡിഎഫ് വിമതരും ഒരു എൽഡിഎഫ് വിമതനും ജയിച്ചു.

8:29 PM IST

ബ്ലോക്ക് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്; 2015-ലെ 17 സിറ്റിങ് ബ്ലോക്കുകൾ നഷ്ടപ്പെടുത്തി യുഡിഎഫ്

ബ്ലോക്ക് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്; 2015-ലെ 17 സിറ്റിങ് ബ്ലോക്കുകൾ നഷ്ടപ്പെടുത്തി യുഡിഎഫ്

8:13 PM IST

514 ഗ്രാമ പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം, 377 എണ്ണം യുഡിഎഫിന്; 2015-ലെയും 2020 -ലെയും അവസ്ഥ

8:11 PM IST

സരിത നായർ ഉൾപ്പെടുന്ന തൊഴിൽ തട്ടിപ്പ് കേസ് ഒന്നാം പ്രതിക്ക് തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയം

സരിത എസ്. നായർ ഉൾപ്പെടുന്ന തൊഴിൽ തട്ടിപ്പ് കേസ്  ഒന്നാം പ്രതിക്ക് തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ചു. ടി രതീഷ്  ആണ് കുന്നത്തുനാട് പഞ്ചായത്തിലെ പാലിയോട് വാർഡിൽ വിജയിച്ചത്.  സിപിഐ സ്ഥാനാർത്ഥിയായിരുന്നു. കേസിൽ പ്രതിയായ രതീഷിനെ പാർട്ടി പുറത്താക്കിയിരുന്നു.

7:43 PM IST

ബത്തേരി നഗരസഭ 19-ാം ഡിവിഷനിൽ റീ പോളിംഗ് നടത്താൻ കളക്ടറുടെ ശുപാർശ

ബത്തേരി നഗരസഭാ  19ാം ഡിവിഷനിൽ യന്ത്രതകരാറിനെ തുടർന്ന് വോട്ട് എണ്ണാൻ കഴിഞ്ഞില്ല.  റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് കളക്ടറുടെ ശുപാർശ.

7:21 PM IST

കണിയാമ്പറ്റ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി

വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കബളക്കാട്  ബിജെപി സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. 10 വാർഡിലെ സ്ഥാനാർത്ഥി ഷൈബയെ ആണ് വീടു കയറി ആക്രമിച്ചത്. ആഹ്ലാദ പ്രകടനത്തിനിടെയാണ് ആക്രമണം. പരിക്കേറ്റ ഷൈബ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

6:54 PM IST

തിരൂരങ്ങാടി നഗരസഭയിൽ വോട്ടെണ്ണൽ പൂർത്തിയാക്കാനായില്ല

34 ആം ഡിവിഷനിലെ വോട്ടിങ് യന്ത്രം തകരാറിലായി. മലപ്പുറത്ത് നിന്ന് പ്രത്യേക സംഘമെത്തിയിട്ടും തകരാർ പരിഹരിക്കാനായില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയതായി റിട്ടേണിങ് ഓഫിസർ.

6:52 PM IST

ബിജെപി ഉദ്ദേശിച്ചപ്പോലെ നേട്ടമുണ്ടാക്കിയെന്ന് അവർ പോലും കണക്കാക്കുന്നില്ല: പിണറായി

ബിജെപി ഉദ്ദേശിച്ചപ്പോലെ നേട്ടമുണ്ടാക്കിയെന്ന് അവർ പോലും കണക്കാക്കുന്നില്ല. പക്ഷെ കോൺഗ്രസ് അത് പരിശോധിക്കണം. എതിർക്കേണ്ടതിനെ കോൺഗ്രസ് എതിർക്കുന്നില്ല. ഇന്ന് കോൺഗ്രസ് ആയവർക്ക് നാളെ ബിജെപിയാവാൻ മടിയില്ല എന്ന രീതി ഗൌരവമായി കോൺഗ്രസ് കാണണം. കേരളത്തിന്റെ അന്തരീക്ഷം നോക്കിയാൽ ബിജെപി വളർന്നിട്ടില്ല. തിരുവനന്തപുരത്തെ ഫലം ഉദാഹരണമാണ്. പ്രത്യേകമായി എന്തെങ്കിലും നേടിയെന്ന് പറയാൻ ബിജെപിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

6:27 PM IST

മാധ്യമങ്ങൾക്ക് വിമർശനം; ഭാവനയിലൂടെ കഥ മെനയുന്നത് ഏറ്റുപിടിക്കരുതെന്ന് മുഖ്യമന്ത്രി

നാടിന് വികസനത്തിന് പകരം  തെറ്റായ രീതി പിന്തുടർന്ന മാധ്യമങ്ങൾ ചിന്തിക്കണം. എൽഡിഎഫിനെ പിന്തുണക്കണമെന്ന് പറയുന്നില്ല.
ചെയ്ത കാര്യത്തെ കുറിച്ച് വിമർശനമുണ്ടായാൽ അത് തിരുത്താൻ വിമർശനം സഹായിക്കും. ചിലർ ഭാവനയിലൂടെ കഥ മെനയുന്നു. അത് ഏറ്റു പിടിക്കുന്നതിന് പകരം തങ്ങൾക്കു കൂടി ബോധ്യപ്പെടുന്നത് കൊടുക്കുന്നതല്ലേ നല്ലത്.

6:14 PM IST

ഇത് ജനങ്ങൾ നൽകിയ ശിക്ഷ; യുഡിഎഫിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു: പിണറായി

എല്ലാ കാലത്തും യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും എൽഡിഎഫ് നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. യുഡിഎഫ് നേതാക്കളുടെ തട്ടകങ്ങളിൽ പോലും വിജയം കൈവരിച്ചു. യുഡിഎഫിനെ ഒരിക്കലും കൈവിടില്ലെന്ന് കരുതിയ പ്രദേശങ്ങളിൽ പോലും എൽഡിഎഫ് വിജയിച്ചു. ജനങ്ങൾ നൽകിയ ശിക്ഷയാണിത്. യുഡിഎഫിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. മതനിരപേക്ഷതയ്ക്കായി സന്ധിയില്ലാതെ പോരാടാൻ എൽഡിഎഫ് മാത്രമേയുള്ളൂവെന്ന് ജനം തിരിച്ചറിഞ്ഞു.

'യുഡിഎഫ് അപ്രസക്തം, ബിജെപി തകർന്നടിഞ്ഞില്ലേ?', ആഞ്ഞടിച്ച് മുഖ്യമന്ത്രി

വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പിനും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 2015ൽ ഏഴു ജില്ലാ പഞ്ചായത്തായിരുന്നു. ഇപ്പോൾ 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നു. 98 ബ്ലോക്ക് കിട്ടിയ സ്ഥാനത്ത് 108 ബ്ലോക്കായി. ആറിൽ  അഞ്ച് കോർപറേഷൻ വിജയിച്ചുവെന്നും പിണറായി പറഞ്ഞു.

6:07 PM IST

നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടി; എൽഡിഎഫ് വിജയത്തിൽ മുഖ്യമന്ത്രി

ദല്ലാൾമാർ കുപ്രചാരകർ, വലതുപക്ഷ വൈതാളികർ, പ്രത്യേക ലക്ഷ്യമായി നീങ്ങിയ കേന്ദ്ര ഏജൻസികൾ എന്നിവർക്ക് ജനങ്ങൾ ഉചിത മറുപടി നൽകി. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രത്യക്ഷമായി. ബി ജെ പിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു

5:54 PM IST

തോറ്റ ശേഷം ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ. തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടത്. മേജർ സർജറി വേണം.  കെപിസിസി ഓഫീസിൽ അടച്ചിരുന്ന് തീരുമാനമെടുക്കുന്ന രീതി മാറ്റണം. ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ അവരെ ശത്രു ആക്കും. ബിജെപിയുടെ പ്രകടനം മോശമല്ല. ബിജെപിയുടെ വളർച്ച നിസാര കാര്യമല്ലെന്നും മുരളീധരൻ പറയുന്നു.

5:37 PM IST

വയനാട് ജില്ലാ പഞ്ചായത്തിലും എൽഡിഎഫിന് നേട്ടം; ഇരുകക്ഷികളും ഒപ്പത്തിനൊപ്പം

വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം. നാല് ഡിവിഷനുകൾ യുഡിഎഫിന് നഷ്ടമായി. വയനാട് ജില്ലാ പഞ്ചായത്ത് രൂപീകരണത്തിന് ശേഷം  ഇതുവരെ തിരിച്ചടി നേരിടാത്ത യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നിലവിൽ 11-5 എന്ന അവസ്ഥയിൽ നിന്ന് എട്ട്- എട്ട് എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. നറുക്കെടുപ്പിലൂടെ ആയിരിക്കും വയനാട് ജില്ലാ പഞ്ചായത്തിൽ ആര് ഭരിക്കുമെന്ന് കണ്ടെത്തുക. 

5:26 PM IST

മന്ത്രി എസി മൊയ്തീൻ വോട്ടു ചെയ്തത് ഏഴു മണിക്കു ശേഷം: വോട്ടിങ് മെഷീനിലെ രേഖപ്പെടുത്തൽ

തെരഞ്ഞെടുപ്പു ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എസി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പിഎം അക്ബർ ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചു. മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എംഎൻഡി സ്കൂളിലെ ഒന്നാം ബൂത്തിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പു ദിവസമായ ഡിസം. 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണെന്നാണ് റിപ്പോർട്ട്.

5:22 PM IST

എൽഡിഎഫ് വിജയം വിലകുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത്‌ പറയാനെന്ന് കാനം

ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന തലത്തിൽ, എൽഡിഎഫിനെ ഇല്ലാതാക്കാൻ ആണ് ശ്രമിച്ചത്. എൽഡിഎഫ് ജയം വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത്‌ പറയാനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

5:11 PM IST

ജനം എൽഡിഎഫിന് ഒപ്പമെന്ന് തെളിഞ്ഞു: ഡി രാജ

എൽഡിഎഫിന് ഒപ്പമാണ് ജനമെന്ന് തെളിഞ്ഞു. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള  അംഗീകാരംമാണ് തെരഞ്ഞെടുപ്പ് ഫലം. ആരോപണണങ്ങൾ എല്ലാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ച ആരോപണങ്ങൾ ജനം തള്ളി. തെക്കേ ഇന്ത്യയിലേക്ക് കടക്കാം എന്ന ബിജെപി യുടെ ആഗ്രഹം നടപ്പാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയം രണ്ടാണെന്ന വാദം അടിസ്ഥാനരഹിതമാണ്. സിപിഐയുടെ പ്രകടനവും മികച്ചതെന്ന് ഡി രാജ.

5:03 PM IST

പരാജയത്തിൽ കോൺഗ്രസിന് വിമർശനവുമായി പിജെ ജോസഫും

രണ്ടിടത്ത് കോൺഗ്രസ് കാലുവാരിയെന്ന് പിജെ ജോസഫ്. യുഡിഎഫിന്റെ കെട്ടുറപ്പില്ലായ്മയാണ് പരാജയ കാരണമെന്നും പിജെ ജോസഫ് പറഞ്ഞു.ജില്ലാ പഞ്ചായത്തിൽ നേട്ടമുണ്ടാക്കി കേരള കോൺ (ജോസഫ്) മത്സരിച്ച അഞ്ചിൽ നാല് സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ തവണ ജയിച്ചത് രണ്ട് സീറ്റുകളിലാണ്. കട്ടപ്പന നഗരസഭയിലും നേട്ടമാണ്. നഗരസഭയിൽ മൂന്ന് സീറ്റുകൾ നേടികഴിഞ്ഞ തവണ ജയിച്ചത് ഒരു സീറ്റിലാണെന്നും  പിജെ ജോസഫ് പറയുന്നു. രണ്ടില യുഡിഎഫ് ആണെന്ന പ്രചാരണം നടത്തിയെന്നും പിജെ ജോസഫ് പറയുന്നു.

4:43 PM IST

വിധി കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് മുല്ലപ്പള്ളി

വിധി കോൺഗ്രസിനും യുഡിഎഫിനും എതിരെ ആണെന്ന പ്രചാരണ ശരിയല്ല. മുൻസിപ്പാലിറ്റികളിലും മികച്ച പ്രകടനം നടത്തി. സിപിഎമ്മിന് അമിതമായി ആഹ്ലാദിക്കാൻ വഴിയില്ല. ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്. ബിജെപിക്കും നേട്ടമൊന്നുമില്ല. ബിജെപിയുമായി വോട്ടുകച്ചവടം എന്നതും തെറ്റ്.  തിരുത്തൽ നടപടികൾ സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ എപ്പോഴും യു ഡി എഫിന് വലിയ നേട്ടം ഉണ്ടാക്കാൻ ആകാറില്ല.

4:37 PM IST

തെരഞ്ഞെടുപ്പ് ഫലത്തിൽ അതൃപ്തി പ്രകടമാക്കി മുസ്ലിംലീഗ്, പരാജയം ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

തെരെഞ്ഞെടുപ്പ് ഫലം കോൺഗ്രസും യുഡിഎഫും ഗൗരവമായി പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് ഉടൻ തന്നെ വിപുലമായ യോഗം ചേരും. പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത് ക്ഷീണമായെന്നും അദ്ദേഹം പ്രതികരിച്ചു.

4:13 PM IST

'കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് കൃതജ്ഞത': നന്ദി പറഞ്ഞ് സിപിഎം

ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് കൃതജ്ഞത അറിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയ ദുഷ്പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്. ഇത്രയേറെ വിഷലിപ്തമായ പ്രചരണം കേട്ടിട്ടില്ല. ആ പ്രചരണം പക്ഷെ ജനം കേട്ടില്ല. സർക്കാരിൻ്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് ലഭിച്ചത്. സർക്കാർ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റി വച്ചില്ല എന്നതും ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

4:04 PM IST

ഇടുക്കിയിൽ ആഹ്ളാദപ്രകടനത്തിനിടെ പടക്കംപൊട്ടി ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

അപകടത്തിൽ 65വയസുകാരന് 50 ശതമാനം പൊള്ളലേറ്റു. ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിനു തീപിടിക്കുകയായിരുന്നു.പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4:04 PM IST

പാലക്കാട്ടെ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിന് തിരിച്ചടി, പൂക്കോട്ടുകാവിലും, വെള്ളിനേ‍ഴിയിലും എല്‍ഡിഎഫ് ഭരണം നിലനിർത്തി

കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടാക്കിയ പാലക്കാട് പൂക്കോട്ട്കാവിലും, വെള്ളിനേ‍ഴിയിലും എല്‍ഡിഎഫ് ഭരണം നിലനിർത്തി.പൂക്കോട്ട്കാവില്‍ 13-ല്‍  എട്ട് സീറ്റും, വെള്ളിനേ‍ഴിയില്‍ 13-ല്‍ ഒമ്പത് സീറ്റും നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഈ രണ്ടു പഞ്ചായത്തുകളിലും പൊതു സ്വതന്ത്രൻമാരെ  ബിജെപിയും കോൺഗ്രസും പിന്തുണച്ചിരുന്നു.

4:00 PM IST

മഞ്ചേരി മുനിസിപ്പാലിറ്റി യുഡിഎഫ് നിലനിർത്തി; സീറ്റ് കുറഞ്ഞു

യുഡിഎഫിന് 28 സീറ്റുകളും എല്‍ഡിഎഫിന് 20 സീറ്റുകളും ലഭിച്ചു.  യുഡിഎഫിന് കഴിഞ്ഞ തവണ 35 സീറ്റുണ്ടായിരുന്നതാണ് 28 ആയി കുറഞ്ഞത്. അതേസമയം കഴിഞ്ഞ തവണ 14 സീറ്റായിരുന്നത് എല്‍ഡിഎഫ് ഇത്തവണ 20 ആക്കി വര്‍ദ്ധിപ്പിച്ച് നില മെച്ചപ്പെടുത്തി. ബിജെപിക്ക് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി. ഇക്കുറി എസ്.ഡി.പി.ഐ  എരു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.

3:54 PM IST

ബിജെപിയെ തോല്‍പ്പിക്കന്‍ എല്‍ഡിഎഫും യുഡിഎഫും ധാരണയുണ്ടാക്കിയെന്ന് കെ. സുരേന്ദ്രന്‍

ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളിൽ യുഡിഎഫ് - എൽഡിഎഫ്  ധരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് വോട്ട് മറിച്ചു. യുഡിഎഫിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ പോലും വോട്ട് കുറഞ്ഞു. എൽഡിഎഫിന്റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ ജാരസന്തതിയാണ്. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥത വഹിച്ചു. വോട്ട് കച്ചവടം നടന്നിട്ടുണ്ട്. കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. എൽഡിഎഫിന് ഇപ്പോഴുണ്ടായ വിജയത്തിന്റെ പൂർണ ഉത്തരവാദിത്യം ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

3:43 PM IST

കൊല്ലത്ത് രണ്ട് പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കല്ലുവാതുക്കല്‍, കല്ലുവാതുക്കൽ, നെടുവത്തൂർ പഞ്ചായത്തുകളിലാണിത്. രണ്ടിടങ്ങളിലും ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല.

3:41 PM IST

തോല്‍പിക്കാന്‍ സംഘടിതമായ നീക്കം നടത്തിയെന്ന് ബി. ഗോപാലകൃഷ്ണന്‍

തന്നെ പരാജയപ്പെടുത്താൻ സി പി എമ്മും കോൺഗ്രസും സംഘടിതമായ നീക്കം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ . താന്‍ ജയിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച് സിപിഎം സര്‍ക്കുലര്‍ വരെ ഇറക്കി. സി പി എമ്മിന്റെ വോട്ടു കച്ചവടമാണ് പരാജയത്തിന് കാരണം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും താന്‍ സജീവമായി തൃശൂര്‍ കോര്‍പറേഷനില്‍ പ്രവര്‍ത്തന രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

3:37 PM IST

ആലപ്പുഴയില്‍ മൂന്ന് നഗരസഭകളില്‍ എല്‍ഡിഎഫ് ഭരണത്തില്‍; മാവേലിക്കരയില്‍ മൂന്ന് മുന്നണികള്‍ക്കും തുല്യം

ആലപ്പുഴ ജില്ലയിലെ ആറ്  നഗരസഭകളിൽ മൂന്നിടങ്ങളിലും എൽഡിഎഫ് ഭരണത്തിലെത്തി. രണ്ട് നഗരസഭകളില്‍ യുഡിഎഫ് അധികാരത്തിലെത്തി. അതേസമയം മൂന്ന് മുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ ലഭിച്ച മാവേലിക്കരയില്‍  ഭരണം ത്രിശങ്കുവിലാണ്. ആലപ്പുഴ, ചേര്‍ത്തല, കായംകുളം എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ജയിച്ചത്. ചെങ്ങന്നൂര്‍ , ഹരിപ്പാട് എന്നിവിടങ്ങളില്‍ യുഡിഎഫും അധികാരത്തിലെത്തി. മാവേലിക്കരയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎക്കും ഒന്‍പത് സീറ്റുകള്‍ വീതം ലഭിച്ചു.

3:20 PM IST

ഭരണത്തിലെത്താന്‍ കഴിയുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് കൊച്ചിയിലെ വിമത സ്ഥാനാര്‍ത്ഥി

കൊച്ചിയിൽ ഭരണത്തിലെത്താൻ കഴിയുന്ന പാർട്ടിയെ പിന്തുണയ്ക്കുമെന്ന്  റിബൽ സ്ഥാനാർഥി ടി.കെ അഷ്‌റഫ്‌ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കൾ തന്നെ വിളിച്ചു. ആരോടും തൊട്ടുകൂടായ്മയില്ല. വൈകുന്നേരം യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

3:15 PM IST

കായംകുളം നഗരസഭ എൽഡിഎഫ് നിലനിർത്തി

എൽഡിഎഫ് - 22
യുഡിഎഫ് - 17
എൻഡിഎ  - 3
മറ്റുള്ളവർ  - 2

3:14 PM IST

കോഴിക്കോട് ബ്ലോക് പഞ്ചായത്തിലും എൽഡിഎഫ് മുന്നേറ്റം

ഇവിടെ എല്‍ഡിഎഫ് 10 സീറ്റുകളിലും യുഡിഎഫ് രണ്ട് സീറ്റുകളിലുമാണഅ വിജയിച്ചത്. നേരത്തെ യുഡിഫ് വിജയിച്ച വടകരയിലും ഇക്കുറി എൽഡിഎഫിന് ലീഡ്.

3:12 PM IST

നിലമ്പൂരില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം; മലപ്പുറത്ത് ലീഗിന് സീറ്റില്ലാത്ത ഏകെ മുനിസിപ്പാലിറ്റി

മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന് ലീഗിന് സീറ്റില്ലാത്ത ‍ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ. കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി 22 സീറ്റ് നേടി. കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി ഒന്‍പത് സീറ്റുകള്‍ മാത്രം. ബിജെപി ഒരു സീറ്റ് നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു.

3:08 PM IST

ഫറോക്ക് നഗരസഭ യുഡിഎഫിന്; കൊയിലാണ്ടി എൽഡിഎഫ് നിലനിർത്തി

കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് 20 സീറ്റുകളിലും എല്‍ഡിഎഫ് 17 സീറ്റുകളിലും വിജയിച്ചു. എന്‍ഡിഎ ഒരു സീറ്റ് നേടി.

കൊയിലാണ്ടിയിൽ വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍  25 സീറ്റുകളില്‍ എല്‍ഡിഎഫും 16 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഇവിടെ മൂന്ന് സീറ്റുകളുണ്ട്.

3:01 PM IST

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം; കൂട്ടിലങ്ങാടി യുഡിഎഫിന്

വെൽഫയർ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച  മലപ്പുറത്തെ കൂട്ടിലങ്ങാടി  യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ രണ്ട് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. 

2:59 PM IST

ഉമ്മന്‍ചാണ്ടിയുടെ മണ്ഡ‍ലത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടി

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി.  ഒന്‍പതിൽ ആറ് പഞ്ചായത്തുകളിലും യുഡിഎഫ്  തോറ്റു.

2:57 PM IST

വൻ രാഷ്ട്രീയ വിജയമെന്ന് സിപിഎം കേന്ദ്രനേതൃത്വം; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കുത്തിതിരിപ്പ് ശ്രമം പൊളിഞ്ഞു

കേരളത്തിലേത് വൻ രാഷ്ട്രീയ വിജയമെന്ന് സിപിഎം കേന്ദ്രനേതൃത്വം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കുത്തിതിരിപ്പ് ശ്രമം പൊളിഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രചാരവേല തകർന്നെന്നും സിപിഎം.  എൽഡിഎഫിൻറെ രാഷ്ട്രീയ നിലപാടിൻറെയും സർക്കാറിന്റെ പ്രവർത്തനത്തിന്റെയും ഫലമെന്നും എസ് രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു.

2:55 PM IST

പയ്യോളി നഗരസഭ പിടിച്ച് യുഡിഎഫ്; നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു

യുഡിഎഫ് 21 സീറ്റുകളിലും എല്‍ഡിഎഫ് 14 സീറ്റുകളിലും എന്‍ഡിഎ ഒരു സീറ്റിലും ജയിച്ചു.

2:52 PM IST

മലപ്പുറം നഗരസഭ യുഡിഎഫ് നിലനിർത്തി

യുഡിഎഫ് 25 സീറ്റുകളിലും എല്‍ഡിഎഫ് 15 സീറ്റുകളിലും ജയിച്ചു. കഴിഞ്ഞ തവണയും ഇതേ കക്ഷി നിലയായിരുന്നു.

2:51 PM IST

തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ റീകൗണ്ടിങ്

തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ റീകൗണ്ടിങ്. കവടിയാറിലാണ് വീണ്ടും വോട്ടെണ്ണുന്നത്. ഇവിടെ ഒരു വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 

2:47 PM IST

തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ പൂര്‍ത്തിയായി; എല്‍ഡിഎഫ് അധികാരത്തിലേക്ക്

തിരുവനന്തപുരം കോര്‍പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 52 സീറ്റുകളോടെ കേവല ഭൂരിപക്ഷം നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. 35 സീറ്റുകളുള്ള എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് 10 സീറ്റുകളാണ് ലഭിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

2:42 PM IST

കേവല ഭൂരിപക്ഷമില്ലാതെ ഇരിട്ടി മുനിസിപ്പാലിറ്റി

LDF - 14
UDF  - 11
NDA  - 5
SDPI  - 3
എൽഡിഎഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭയിൽ ബിജെപിയുടെയും എസ്ഡിപിഐയുടെയും നിലപാട് നിർണ്ണായകം

2:38 PM IST

പിറവം നഗരസഭാ ഭരണം എൽഡിഎഫിന്

ആകെ 27 വാർഡുകളില്‍ എൽഡിഎഫ് 15 സീറ്റുകളിലും യുഡിഎഫ് 12 സീറ്റുകളിലും വിജയിച്ചു.

2:35 PM IST

ഹരിപ്പാട് നഗരസഭ യുഡിഎഫ് ഭരണം നിലനിർത്തി

യുഡിഎഫ് - 14
എൽഡിഎഫ് - 10
എൻഡിഎ - 5

2:33 PM IST

തിരുവനന്തപുരത്ത് ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷമായി

തിരുവനന്തപുരം കോര്‍പറേഷനില്‍ 51 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. 100 സീറ്റുകളുള്ള കോര്‍പറേഷനില്‍ ഇതോടെ എല്‍ഡിഎഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷമായി. എല്‍ഡിഎക്ക് 34 സീറ്റുകളും യുഡിഎഫിന് 10 സീറ്റുകളുമാണ് ഇതുവരെ ലഭിച്ചത്. 

2:31 PM IST

ആര്‍ക്കും ഭൂരിപക്ഷമില്ല; കോട്ടയം നഗരസഭ ത്രിശങ്കുവിൽ

എൽ.ഡി.എഫിന് 22ഉം  യു.ഡി.എഫിന് 21ഉം സീറ്റുകളാണുള്ളത്. എൻഡിഎക്ക് എട്ട് സീറ്റുകളുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചു. ആകെയുള്ള 52 സീറ്റുകളില്‍  കേവല ഭൂരിപക്ഷത്തിന് 27സീറ്റ് വേണമെന്നിരിക്കെ ബിജെപി സഹായമില്ലാതെ ഇരുമുന്നണികള്‍ക്കും ഭരിക്കാനാവില്ല.

2:28 PM IST

ബിജെപി നേതാവ് എസ് സുരേഷ് തോറ്റു

തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരിച്ച ബിജെപി നേതാവ് എസ് സുരേഷ് പരാജയപ്പെട്ടു. 

2:26 PM IST

മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല.

15 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് സീറ്റുകള്‍ വീതമാണ് ലഭിച്ചത്. നാല് സീറ്റുള്ള എസ്ഡിപിഐയുടെ നിലപാട് ഇവിടെ നിർണായകമാവും. എസ്ഡിപിഐ ഇടതുമുന്നണിയുമായി  സഖ്യത്തിലെന്ന് കെ.സുധാകരൻ ആരോപിച്ചു.

2:23 PM IST

കൊടുവള്ളിയിലെ തോൽവി സി.പി.എം അന്വേഷിക്കും

കൊടുവള്ളിയിലെ തോൽവി പാർട്ടി അന്വേഷിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരാട്ട് ഫൈസലിനെതിരെ മൽസരിച്ച എല്‍.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടാതെ പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ കര്‍ശനമായ കർശനമായ നടപടി ഉണ്ടാകുമെന്നും പി.മോഹനൻ പറഞ്ഞു.

2:22 PM IST

പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിനെ കൈവിട്ടു

പുതുപ്പള്ളി പഞ്ചായത്തില്‍ 25 വര്‍ഷത്തിന് ശേഷം യുഡിഎഫിന് പരാജയം. ഒന്‍പത് സീറ്റുകള്‍ നേടി എല്‍ഡിഎഫ് പഞ്ചായത്ത് പിടിച്ചെടുത്തു. ഏഴ് സീറ്റുകളില്‍ യുഡിഎഫും രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും വിജയിച്ചു. 

2:17 PM IST

യുഡിഎഫ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചത് എല്‍ഡിഎഫിന് അനുകൂലമായെന്ന് എ.കെ ബാലന്‍

വർഗീയ ശക്തികളെ കൂട്ടുപിടിച്ച യുഡിഎഫ് നിലപാട് എൽഡിഎഫിന് അനുകൂലമായെന്ന് എ.കെ ബാലന്‍. പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണം. രാജിവെച്ചില്ലെങ്കിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയണം. വലിയ ആക്രമണത്തിന് ആണ് ഇടതുപക്ഷം വിധേയമായത്.
ഇതുപോലെ ഒരിക്കലും ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2:13 PM IST

വോട്ടെണ്ണലിന്റെ തലേദിവസം മരിച്ച സ്ഥാനാര്‍ത്ഥിക്ക് ജയം

വോട്ടെണ്ണല്‍ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാര്‍ത്ഥിക്ക് ജയം.  തലക്കാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് അവര്‍ ജയിച്ചത്.
 
2:12 PM IST

സർക്കാരിന്റെ നല്ല പ്രകടനത്തിന് കിട്ടിയ അംഗീകാരമെന്ന് പ്രകാശ് കാരാട്ട്

എല്‍ഡിഎഫ് വൻ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് പ്രകാശ് കാരാട്ട്. നാലര വർഷത്തെ സർക്കാരിന്റെ നല്ല പ്രകടനത്തിന് കിട്ടിയ അംഗീകാരമാണിത്.  കോൺഗ്രസും ബിജെപിയും സർക്കാരിനെതിരെ അടിസ്ഥാന രഹിതതമായ ആരോപണങ്ങൾ ഉന്നയിച്ചുവെങ്കിലും അത് ജനം തള്ളി. സർക്കാറിനെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2:00 PM IST

മുഹമ്മ പഞ്ചായത്തില്‍ വി എസിന്റെ മുൻ പഴ്സണൽ സ്റ്റാഫ് ലതീഷ് ചന്ദ്രന് അട്ടിമറി ജയം

മുഹമ്മ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വി എസിന്റെ മുൻ പഴ്സണൽ സ്റ്റാഫ് ലതീഷ് ചന്ദ്രന് അട്ടിമറി ജയം.സിപിഎം നേതാവും മുൻ പ്രസിഡന്റുമായ ജയലാലിനെയാണ് തോൽപ്പിച്ചത്. കൃഷ്ണ പിളള സ്മാരകം തകർത്ത കേസിലെ പ്രതിയായിരുന്ന ലതീഷിനെ കോടതി വെറുതെ വിട്ടിരുന്നു.

1:57 PM IST

പെരിയ ഇരട്ട കൊലപാതക കേസ് പ്രതി കെ മണികണ്ഠന് വിജയം

പെരിയ ഇരട്ട കൊലപാതക കേസ് പ്രതി സിപിഎം ഉദുമ മുൻ ഏരിയാ സെക്രട്ടറിയുമായ കെ മണികണ്ഠൻ 3135 വോട്ടിന് ഉദുമ ബ്ലോക്കിലെ പാക്കം ഡിവിഷനിൽ നിന്ന്  ജയിച്ചു 

1:53 PM IST

കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. 35 ആം വാർഡിൽ വിജയിച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈശാഖിന് ഗുരുതര പരിക്ക്.

1:51 PM IST

പട്ടാമ്പി വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷമെന്ന് സിപിഎം

പട്ടാമ്പി വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷമെന്ന് സിപിഎം. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് കോണ്‍ഗ്രസ് വിമതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

1:48 PM IST

മാനന്തവാടി നഗരസഭ യുഡിഎഫ് തിരിച്ചു പിടിച്ചു

മാനന്തവാടി നഗരസഭ യുഡിഎഫ് തിരിച്ചു പിടിച്ചു. യുഡിഎഫിന് 19 സീറ്റും എല്‍ഡിഎഫ് 16 സീറ്റും നേടി. 

1:46 PM IST

കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ പതാകയുമായി സിപിഎം പ്രവര്‍ത്തകര്‍

കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ സിപിഎം  പതാകയേന്തി സിപിഎം പ്രവർത്തകരും പങ്കെടുക്കുന്നു

1:44 PM IST

പോസ്റ്റൽ വോട്ടുകൾ കാണുന്നില്ല; പരപ്പനങ്ങാടി നഗരസഭ കാര്യാലയം ഉപരോധിച്ച് എല്‍ഡിഎഫ്

പരപ്പനങ്ങാടി നഗസഭാകാര്യാലയം ഉപരോധിച്ച് എല്‍ഡിഎഫ്. പോസ്റ്റൽ വോട്ടുകൾ കാണുന്നില്ല എന്ന് ആരോപിച്ചാണ് ഉപരോധം. ഒമ്പത് പോസ്റ്റൽ വോട്ടുകൾ കാണുന്നില്ലെന്ന് പരാതി  

1:42 PM IST

അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് ഏറ്റ തിരിച്ചടിയെന്നു എം എ ബേബി

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ നേട്ടം പ്രതീക്ഷിച്ചതെന്ന് എംഎ ബേബി. അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഏറ്റ തിരിച്ചടിയാണ് വിജയമെന്നും മതേതര നിവപാടുകള്‍ക്കും സര്‍ക്കാരിനും ഉള്ള അംഗീകാരമാണ് നേട്ടം.

1:41 PM IST

കോൺഗ്രസ് വിമതര്‍ പിന്തുണയ്ക്കും; പട്ടാമ്പി നഗരസഭ ഇടതുപക്ഷം ഭരിച്ചേക്കും

പട്ടാമ്പിയിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് വിമതർ. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് വിമതര്‍.
ഇതോടെ പട്ടാമ്പി നഗരസഭ ഇടതുപക്ഷം ഭരിക്കുമെന്ന് ഉറപ്പായി

1:39 PM IST

ധർമ്മടത്തെ കടമ്പൂർ പഞ്ചായത്തില്‍ യുഡിഎഫ് ജയിച്ചു

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ കടമ്പൂർ പഞ്ചായത്തില്‍ യുഡിഎഫ് ജയിച്ചു. മുഴപ്പിലങ്ങാട് യു ഡി എഫ് മുന്നിലാണുള്ളത്. ഇവിടെ 4 ഇടത്ത് എസ്ഡിപിഐയാണ് ലീഡ് ചെയ്യുന്നത്. .
 
1:38 PM IST

2 പഞ്ചായത്തുകളിൽ വലിയ ഒറ്റകക്ഷി; കോട്ടയത്ത് ബിജെപിക്ക് മുന്നേറ്റം

കോട്ടയത്ത് നേട്ടമുണ്ടാക്കി ബിജെപി. 2 പഞ്ചായത്തുകളിൽ വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിക്ക് സാധിച്ചു.  പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിലാണ് ബിജെപി മുന്നേറ്റം. കോട്ടയം നഗരസഭയിൽ 8 സീറ്റും ബിജെപി നേടി
 
1:35 PM IST

പൂഞ്ഞാറിൽ ഷോൺ ജോർജ്ജിന് ജയം

പൂഞ്ഞാറിൽ പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോൺ ജോർജ്ജിന് ജയം.  
 
1:33 PM IST

വടകര ഏറാമലയിൽ സിപിഎം ആർഎംപി സംഘർഷം

കോഴിക്കോട് വടകര ഏറാമലയിൽ സിപിഎം ആർഎംപി സംഘർഷം. ആർഎംപി ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ആർഎംപി സ്ഥാനാർത്ഥിയെ ആക്രമിച്ചു എന്നും പരാതി

1:31 PM IST

വെൽഫെയർ പാർട്ടിയുടെ സഹായത്തോടെ കൊടിയത്തൂരിൽ അട്ടിമറി

കൊടിയത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന് 2 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14 സീറ്റ് എല്‍ഡിഎഫ് നേടിയിരുന്നു. അന്ന് യുഡിഎഫിന് നേടാനായത് 2 സീറ്റുകളായിരുന്നു. 
 
1:29 PM IST

സി പി എം -ബി ജെ പി സംഘർഷത്തിൽ 3 പേർക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ സി പി എം -ബി ജെ പി സംഘർഷത്തിൽ 3 പേർക്ക് പരിക്ക്
 
1:27 PM IST

തിരുവനന്തപുരത്ത് 50 കടന്ന് എല്‍ഡിഎഫിന്‍റെ ലീഡ്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം.എല്‍ഡിഎഫിന്‍റെ ലീഡ് അമ്പത് കടന്നു. എന്‍ഡിഎ 30 സീറ്റുകളും  9 സീറ്റുകള്‍ കോണ്‍ഗ്രസും നേടി. 

1:30 PM IST

കൊല്ലം ജില്ലയിലെ നഗരസഭകൾ മൂന്നെണ്ണം എൽഡിഎഫിന്

കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ എൽ ഡി എഫ് ഭരണം ഉറപ്പിച്ചു. പരവൂരിൽ എൽഡിഎഫിനും യുഡിഎഫിനും 14 സീറ്റുകള്‍ വീതം. ബിജെപിക്ക് ഇവിടെ 4 സീറ്റുണ്ട്.

1:28 PM IST

പാലക്കാട് നഗരസഭകൾ പിടിച്ചെടുത്ത് ഇടതുപക്ഷം

ആകെയുള്ള ഏഴ് നഗര സഭകളില്‍ അഞ്ചിലും ഇടതുപക്ഷം അധികാരത്തിലേക്ക്. യുഡിഎഫില്‍ നിന്ന് മൂന്ന് നഗരസഭകള്‍ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു.

1:26 PM IST

കൊടിയത്തൂരില്‍ യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സംഖ്യത്തിന് അട്ടിമറി വിജയം

കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിന് അട്ടിമറി വിജയം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് സീറ്റുകളടക്കം സഖ്യത്തിന് 13 സീറ്റുകള്‍ ലഭിച്ചു. എല്‍ഡിഎഫിന് രണ്ടും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 14 സീറ്റുകളിലും യുഡിഎഫ് രണ്ട് സീറ്റുകളിലും ജയിച്ചിരുന്ന പഞ്ചായത്താണിത്.

1:23 PM IST

നിലമ്പൂരിലെ ഒരു ഡിവിഷനിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ട്

നിലമ്പൂരിൽ 32-ാം ഡിവിഷനിൽ എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട്. എൽഡിഎഫ് സ്ഥാനാർഥി ഗോപാലകൃഷ്ണൻ, യുഡിഎഫ് സ്ഥാനാർത്ഥി കിഷോർ കുമാർ എന്നിവർക്ക് 353 വോട്ട് വീതമാണ് ലഭിച്ചത്.

1:20 PM IST

ഏറാമല പഞ്ചായത്ത് പിടിച്ചെടുത്ത് ജനകീയ മുന്നണി

ഏറാമലയിൽ ആർഎംപി - യു ഡി എഫ് സഖ്യം വിജയിച്ചു. യുഡിഎഫ് 12ഉം എല്‍ഡിഎഫ് ഏഴും സീറ്റുകള്‍ സ്വന്തമാക്കി. ജില്ലയിൽ എൽ.ജെ.ഡിയുടെ ഏറ്റവും സ്വാധീനമുള്ള പഞ്ചായത്താണ് ഏറാമല. എൽ.ജെ.ഡി മുന്നണി മാറിയതോടെ കഴിഞ്ഞ തവണ ജനകീയ മുന്നണിക്ക് ഇവിടെ ഭരണം നഷ്ട്ടമായിരുന്നു.

1:18 PM IST

പരവൂരില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല

കൊല്ലം പരവൂർ മുൻസിപ്പാലിറ്റിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

LDF - 14
UDF - 14
BJP - 04

1:15 PM IST

തിരുവനന്തപുരത്ത് എല്‍ഡിഎഫ് കേവല ഭൂരിപക്ഷത്തിനരികെ

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷത്തിനരികെ. 100ല്‍ 93 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ 48 സീറ്റുകളില്‍ എല്‍ഡിഎഫിന് ലീഡുണ്ട്. നിലവിലെ മേയറും ഇടതുമുന്നണിയുടെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടെങ്കിലും കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്താനാണ് സൂചന.

1:12 PM IST

വിജയാഹ്ലാദത്തിനിടയിൽ പടക്കം പൊട്ടിക്കുന്നതിടെ പരിക്ക്

ഇടുക്കി നെടുങ്കണ്ടത്ത് വിജയാഹ്ലാദത്തിനിടയിൽ   പടക്കം പൊട്ടിക്കുന്നതിടെ ഒരാൾക്ക് നേരിയ തോതിൽ പൊള്ളലേറ്റു. സിപിഎം പ്രവർത്തകനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1:05 PM IST

പ്രതീക്ഷിച്ച വിജയമെന്ന് വി.എൻ വാസവൻ

എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടവും ജോസ് കെ മാണിയുടെ മുന്നണി പ്രവേശവും വിജയത്തിന് കാരണമായി. ജോസ് കെ മാണിയുടെ സ്വാധീനമില്ലാത്തയിടത്തും എൽ.ഡി.എഫ് മുന്നേറ്റമുണ്ടായി. യുഡിഎഫ്  സഹായത്തിലാണ്  എൻഡിഎ മുന്നേറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1:03 PM IST

തിരൂരങ്ങാടിയില്‍ വോട്ടെണ്ണല്‍ തടസ്സപ്പെട്ടു

തിരൂരങ്ങാടി നഗരസഭ 34-ാം വാർഡില്‍ വോട്ടിങ് യന്ത്രത്തിലെ തകരാർ കാരണം വോട്ടെണൽ തടസപ്പെട്ടു. യന്ത്ര തകരാർ പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മലപ്പുറത്തുനിന്ന് ഇതിനായി പ്രത്യേക സംഘം എത്തി.
 
1:00 PM IST

കിഴക്കമ്പലത്ത് വോട്ടറെ മര്‍ദിച്ച വാര്‍ഡില്‍ ട്വന്റി 20 വിജയിച്ചു

കിഴക്കമ്പലം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാവുകയും വോട്ടറെ മര്‍ദിക്കുകയും ചെയ്ത കുമ്മനോട് വാര്‍ഡില്‍ ട്വന്റി 20 വിജയിച്ചു.

12:57 PM IST

തിരുവൻവണ്ടൂർ പഞ്ചായത്തില്‍ ബിജെപി  ഏറ്റവും വലിയ ഒറ്റ കക്ഷി

ഇവിടെ ആറ് സീറ്റുകളില്‍ ബിജെപി ജയിച്ചു. യുഡിഎഫ് മൂന്നും എല്‍ഡിഎഫ് നാലും സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ ബിജെപിക്ക് ഭരണം കിട്ടിയിരുന്നെങ്കിലും അവസാന ഘട്ടത്തിൽ കോൺഗ്രസ് സിപിഎം കൂട്ടുകെട്ടിൽ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു.

12:54 PM IST

തൃശൂരില്‍ എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലേക്ക്

തൃശൂര്‍ കോര്‍പറേഷനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് തുടര്‍ ഭരണം നേടി. എല്‍ഡിഎഫ് 24 സീറ്റുകളും യുഡിഎഫ് 23 സീറ്റുകളും നേടി. എന്‍ഡിഎക്ക് ആറ് സീറ്റുകളും മറ്റുള്ളവര്‍ക്ക് ഒരു സീറ്റുമുണ്ട്,

12:49 PM IST

കണ്ണൂർ കോർപ്പറേഷൻ ഭരണം യുഡിഫിന്

കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് കേവല ഭൂരിപക്ഷം നേടി. 55 അഗ കോർപ്പറേഷനിൽ യുഡിഎഫ് 28 സീറ്റ് കടന്നു.

12:46 PM IST

തിരുവനന്തപുരത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു; യുഡിഎഫിന്റെ സ്ഥിതി ദയനീയം

തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതുമുന്നണി ലീഡ് മെച്ചപ്പെടുത്തുന്നു. ആകെയുള്ള 100 സീറ്റുകളില്‍ 88ലെ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 44ലും എല്‍ഡിഎഫ് മുന്നിലാണ്. ഒന്‍പത് സീറ്റുകളിലാണ് യുഡിഎഫിന് ലീഡ്. എന്‍ഡിഎക്ക് 27 സീറ്റുകളില്‍ ലീഡുണ്ട്.

12:41 PM IST

ഐക്കരനാടില്‍ എല്ലാ വാര്‍ഡുകളിലും ട്വന്റി 20 വിജയിച്ചു

ഐക്കരനാട് പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റുകളിലും ട്വന്റി  20 ജയിച്ചു. യുഡിഎഫിനും എൽഡിഎഫിനും ഇവിടെ ഒരു വാർഡിലും ജയിക്കാനായില്ല

12:40 PM IST

ബിജെപി നേതാവ് വി.വി രാജേഷ് വിജയിച്ചു

തിരുവനന്തപുരം കോര്‍പറേഷനില്‍ പൂജപ്പുര വാര്‍ഡില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി രാജേഷ് വിജയിച്ചു. ഇവിടെ യുഡിഎഫ് രണ്ടാം സ്ഥാനത്തും സി.പി.ഐ മുന്നാം സ്ഥാനത്തുമാണ്.

12:38 PM IST

കൊച്ചി കോര്‍പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തെരഞ്ഞെടുക്കും

കൊച്ചി കോർപറേഷനിൽ 65-ാം വാര്‍ഡായ  കലൂർ സൗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടുകള്‍. ഇവിടെ വിജയിയെ ടോസ് ഇട്ട് തീരുമാനിക്കും.

12:35 PM IST

കോര്‍പറേഷനുകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നില്‍

സംസ്ഥാനത്തെ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോര്‍പറേഷനുകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മുന്നേറ്റം. മുനിസിപ്പിലാറ്റികളില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്.

ആറ് കോര്‍പറഷനുകളില്‍ നാലിലും എല്‍ഡിഎഫാണ് മുന്നില്‍. 14 ജില്ലാ പഞ്ചായത്തുകളില്‍ പത്തിനും എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 109ലും 941 ഗ്രാമ പഞ്ചായത്തുകളില്‍ 501ലും എല്‍ഡിഎഫ് മുന്നേറ്റംം.

86 മുനിസിപ്പാലിറ്റികളില്‍ 41ല്‍ യുഡിഎഫും 39ല്‍ എല്‍ഡിഎഫും മുന്നില്‍ നില്‍ക്കുന്നു.

12:29 PM IST

കോൺഗ്രസില്‍ സര്‍ജറി വേണമെന്ന് ടിഎന്‍ പ്രതാപന്‍

കോൺഗ്രസില്‍ ആവശ്യമായിടത്ത് ശസ്ത്രക്രിയ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എം.പി

12:27 PM IST

കോഴിക്കോട്ടെ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫിന് തിരിച്ചടി

കോഴിക്കോട്ടെ നാല് മുനിസിപ്പാലിറ്റികളില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. 

12:23 PM IST

കാസർകോട് ജില്ലാ പഞ്ചായത്ത്  ഇഞ്ചോടിച്ച് പോരാട്ടം

എൽ ഡി എഫ് - 8
യു ഡി എഫ് -  7
ബി ജെ പി  - 2

12:18 PM IST

പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം

ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായ പാലക്കാട് ബിജെപി കേവല ഭൂരിപക്ഷക്ഷത്തിലേക്ക്

ബിജെപി - 27
യുഡിഎഫി - 12
എല്‍ഡിഎഫ് - 6
വെൽഫെയർ പാർട്ടി - 1
കോൺഗ്രസ് വിമതർ - 2

7:47 AM IST:

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിരുവനന്തപുരത്തു പലയിടത്തും കോൺഗ്രസ്‌ നേതൃത്വത്തിന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി ഓഫീസിനു മുന്നിലടക്കം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു സീറ്റ്‌ വിറ്റു എന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററികളിലുണ്ട്

7:16 AM IST:

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിൽ കലാപക്കൊടി ഉയരുന്നു. കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ തന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്‍റെ അഭാവം കെപിസിസിക്കുണ്ടെന്ന് പറഞ്ഞ സുധാകരൻ ദില്ലിയിൽ പോയി രാഹുൽ ഗാന്ധിയെ വിഷയങ്ങൾ ധരിപ്പിക്കുമെന്ന് പറഞ്ഞു. നേതാക്കൾക്ക് കഴിവ് ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ശുപാർശയ്ക്കും വ്യക്തിതാൽപര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണമെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ പറഞ്ഞു.

7:08 AM IST:

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍  അട്ടിമറിക്കുള്ള  ഒരു സാധ്യത പൊലുമില്ലാതെ  ഇടതുമുന്നണി കൊച്ചി കോര്‍പറേഷനിൽ അധികാരമേറും. കോണ്‍ഗ്രസ്, ലീഗ് വിമതരെ വശത്താക്കുന്നതില്‍ യുഡിഎഫ് വിജയിച്ചാൽ പോലും ഒരു സിപിഎം വിമതന്‍റെ പിന്തുണയോടെ ഇടതു മുന്നണിക്ക് ഭരിക്കാന്‍ കഴിയുമെന്നതാണ് സ്ഥിതി.

7:07 AM IST:

പാലക്കാട് നഗരസഭ തോൽവിക്ക് പിന്നാലെ, കോൺഗ്രസിൽ തിരുത്തലാവശ്യപ്പെട്ട് വിജയിച്ച വിമതൻ.  ബിജെപ്പിക്കെതിരായ ഭരണവിരുദ്ധ വികാരം ജനങ്ങളിലേക്കെത്തിക്കുന്നതിൽ  നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന്   കോൺ്ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച  ഭവദാസ്

1:17 AM IST:

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. തോൽവിയെ ലഘൂകരിക്കാനുളള നേതാക്കളുടെ ശ്രമം പ്രവർത്തകർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് അടക്കമുളളവർക്കെതിരെ യോഗത്തിൽ കടുത്ത വിമർശമുയർന്നേക്കും. രാവിലെ 11നാണ് യോഗം.

12:13 AM IST:

യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കി ഇടത് തരംഗത്തിൽ ചുവന്നു. 10 സീറ്റുമായി ജില്ല പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകൾ. ബ്ലോക്ക് പഞ്ചായത്തിലെ മേൽക്കൈയും യുഡിഎഫിന് നഷ്ടമായി. രണ്ടിൽ നിന്ന് നാലാക്കി ബ്ലോക്കുകളുടെ എണ്ണം എൽഡിഎഫ് ഉയർത്തി.

11:55 PM IST:

കൊച്ചി കോർപ്പറേഷനിലെ വിജയ പരാജയങ്ങളെ നിർണയിക്കുന്നതിൽ വി ഫോർ കൊച്ചിയെന്ന ജനകീയ കൂട്ടായ്മ നിർണായക സ്വാധീനമാണ് ചെലുത്തിയത്. യുഡിഎഫിലെ പല പ്രമുഖരുടെയും വീഴ്ചകൾക്ക് കാരണമായത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രൂപീകരിച്ച വി ഫോർ കൊച്ചിയുടെ സ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകളാണെന്നാണ് വിലയിരുത്തൽ.

10:42 PM IST:

കെഎസ്യു ജില്ലാ വൈസ് പ്രസിഡൻ്റ്  ജെറി ബോസിന്റെ ഉൾപ്പെടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജെറി ബോസിന്റെ  അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥി കൂടിയായിരുന്നു ജെറിൽ  ബോസ്.

10:36 PM IST:

വീടിൻ്റെ ചുറ്റുമതിലും, ഗേറ്റും  വാഹനം ഉപയോഗിച്ച് ഇടിച്ച് തകർത്തു. ഗേറ്റും ജനൽ ചില്ലുകളും അടിച്ച് തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.  വൈകുന്നേരമുണ്ടായ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം ഉപയോഗിച്ച് ഗേറ്റും ചുറ്റുമതിലും തകർക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.

9:39 PM IST:

കൊച്ചി നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. എൽഡിഎഫ് 34 സീറ്റും യുഡിഎഫ് 31 സീറ്റും സ്വന്തമാക്കി. മൂന്ന് യൂഡിഎഫ് വിമതരും ഒരു എൽഡിഎഫ് വിമതനും ജയിച്ചു.

8:30 PM IST:

ബ്ലോക്ക് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്; 2015-ലെ 17 സിറ്റിങ് ബ്ലോക്കുകൾ നഷ്ടപ്പെടുത്തി യുഡിഎഫ്

8:17 PM IST:

8:12 PM IST:

സരിത എസ്. നായർ ഉൾപ്പെടുന്ന തൊഴിൽ തട്ടിപ്പ് കേസ്  ഒന്നാം പ്രതിക്ക് തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ചു. ടി രതീഷ്  ആണ് കുന്നത്തുനാട് പഞ്ചായത്തിലെ പാലിയോട് വാർഡിൽ വിജയിച്ചത്.  സിപിഐ സ്ഥാനാർത്ഥിയായിരുന്നു. കേസിൽ പ്രതിയായ രതീഷിനെ പാർട്ടി പുറത്താക്കിയിരുന്നു.

7:43 PM IST:

ബത്തേരി നഗരസഭാ  19ാം ഡിവിഷനിൽ യന്ത്രതകരാറിനെ തുടർന്ന് വോട്ട് എണ്ണാൻ കഴിഞ്ഞില്ല.  റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് കളക്ടറുടെ ശുപാർശ.

7:21 PM IST:

വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കബളക്കാട്  ബിജെപി സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. 10 വാർഡിലെ സ്ഥാനാർത്ഥി ഷൈബയെ ആണ് വീടു കയറി ആക്രമിച്ചത്. ആഹ്ലാദ പ്രകടനത്തിനിടെയാണ് ആക്രമണം. പരിക്കേറ്റ ഷൈബ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

6:54 PM IST:

34 ആം ഡിവിഷനിലെ വോട്ടിങ് യന്ത്രം തകരാറിലായി. മലപ്പുറത്ത് നിന്ന് പ്രത്യേക സംഘമെത്തിയിട്ടും തകരാർ പരിഹരിക്കാനായില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയതായി റിട്ടേണിങ് ഓഫിസർ.

6:53 PM IST:

ബിജെപി ഉദ്ദേശിച്ചപ്പോലെ നേട്ടമുണ്ടാക്കിയെന്ന് അവർ പോലും കണക്കാക്കുന്നില്ല. പക്ഷെ കോൺഗ്രസ് അത് പരിശോധിക്കണം. എതിർക്കേണ്ടതിനെ കോൺഗ്രസ് എതിർക്കുന്നില്ല. ഇന്ന് കോൺഗ്രസ് ആയവർക്ക് നാളെ ബിജെപിയാവാൻ മടിയില്ല എന്ന രീതി ഗൌരവമായി കോൺഗ്രസ് കാണണം. കേരളത്തിന്റെ അന്തരീക്ഷം നോക്കിയാൽ ബിജെപി വളർന്നിട്ടില്ല. തിരുവനന്തപുരത്തെ ഫലം ഉദാഹരണമാണ്. പ്രത്യേകമായി എന്തെങ്കിലും നേടിയെന്ന് പറയാൻ ബിജെപിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

7:04 PM IST:

നാടിന് വികസനത്തിന് പകരം  തെറ്റായ രീതി പിന്തുടർന്ന മാധ്യമങ്ങൾ ചിന്തിക്കണം. എൽഡിഎഫിനെ പിന്തുണക്കണമെന്ന് പറയുന്നില്ല.
ചെയ്ത കാര്യത്തെ കുറിച്ച് വിമർശനമുണ്ടായാൽ അത് തിരുത്താൻ വിമർശനം സഹായിക്കും. ചിലർ ഭാവനയിലൂടെ കഥ മെനയുന്നു. അത് ഏറ്റു പിടിക്കുന്നതിന് പകരം തങ്ങൾക്കു കൂടി ബോധ്യപ്പെടുന്നത് കൊടുക്കുന്നതല്ലേ നല്ലത്.

6:41 PM IST:

എല്ലാ കാലത്തും യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും എൽഡിഎഫ് നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. യുഡിഎഫ് നേതാക്കളുടെ തട്ടകങ്ങളിൽ പോലും വിജയം കൈവരിച്ചു. യുഡിഎഫിനെ ഒരിക്കലും കൈവിടില്ലെന്ന് കരുതിയ പ്രദേശങ്ങളിൽ പോലും എൽഡിഎഫ് വിജയിച്ചു. ജനങ്ങൾ നൽകിയ ശിക്ഷയാണിത്. യുഡിഎഫിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. മതനിരപേക്ഷതയ്ക്കായി സന്ധിയില്ലാതെ പോരാടാൻ എൽഡിഎഫ് മാത്രമേയുള്ളൂവെന്ന് ജനം തിരിച്ചറിഞ്ഞു.

'യുഡിഎഫ് അപ്രസക്തം, ബിജെപി തകർന്നടിഞ്ഞില്ലേ?', ആഞ്ഞടിച്ച് മുഖ്യമന്ത്രി

വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പിനും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 2015ൽ ഏഴു ജില്ലാ പഞ്ചായത്തായിരുന്നു. ഇപ്പോൾ 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നു. 98 ബ്ലോക്ക് കിട്ടിയ സ്ഥാനത്ത് 108 ബ്ലോക്കായി. ആറിൽ  അഞ്ച് കോർപറേഷൻ വിജയിച്ചുവെന്നും പിണറായി പറഞ്ഞു.

6:08 PM IST:

ദല്ലാൾമാർ കുപ്രചാരകർ, വലതുപക്ഷ വൈതാളികർ, പ്രത്യേക ലക്ഷ്യമായി നീങ്ങിയ കേന്ദ്ര ഏജൻസികൾ എന്നിവർക്ക് ജനങ്ങൾ ഉചിത മറുപടി നൽകി. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രത്യക്ഷമായി. ബി ജെ പിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു

5:54 PM IST:

തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ. തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടത്. മേജർ സർജറി വേണം.  കെപിസിസി ഓഫീസിൽ അടച്ചിരുന്ന് തീരുമാനമെടുക്കുന്ന രീതി മാറ്റണം. ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ അവരെ ശത്രു ആക്കും. ബിജെപിയുടെ പ്രകടനം മോശമല്ല. ബിജെപിയുടെ വളർച്ച നിസാര കാര്യമല്ലെന്നും മുരളീധരൻ പറയുന്നു.

7:30 PM IST:

വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം. നാല് ഡിവിഷനുകൾ യുഡിഎഫിന് നഷ്ടമായി. വയനാട് ജില്ലാ പഞ്ചായത്ത് രൂപീകരണത്തിന് ശേഷം  ഇതുവരെ തിരിച്ചടി നേരിടാത്ത യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നിലവിൽ 11-5 എന്ന അവസ്ഥയിൽ നിന്ന് എട്ട്- എട്ട് എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. നറുക്കെടുപ്പിലൂടെ ആയിരിക്കും വയനാട് ജില്ലാ പഞ്ചായത്തിൽ ആര് ഭരിക്കുമെന്ന് കണ്ടെത്തുക. 

5:27 PM IST:

തെരഞ്ഞെടുപ്പു ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എസി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പിഎം അക്ബർ ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചു. മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എംഎൻഡി സ്കൂളിലെ ഒന്നാം ബൂത്തിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പു ദിവസമായ ഡിസം. 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണെന്നാണ് റിപ്പോർട്ട്.

5:22 PM IST:

ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന തലത്തിൽ, എൽഡിഎഫിനെ ഇല്ലാതാക്കാൻ ആണ് ശ്രമിച്ചത്. എൽഡിഎഫ് ജയം വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത്‌ പറയാനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

5:13 PM IST:

എൽഡിഎഫിന് ഒപ്പമാണ് ജനമെന്ന് തെളിഞ്ഞു. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള  അംഗീകാരംമാണ് തെരഞ്ഞെടുപ്പ് ഫലം. ആരോപണണങ്ങൾ എല്ലാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ച ആരോപണങ്ങൾ ജനം തള്ളി. തെക്കേ ഇന്ത്യയിലേക്ക് കടക്കാം എന്ന ബിജെപി യുടെ ആഗ്രഹം നടപ്പാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയം രണ്ടാണെന്ന വാദം അടിസ്ഥാനരഹിതമാണ്. സിപിഐയുടെ പ്രകടനവും മികച്ചതെന്ന് ഡി രാജ.

5:18 PM IST:

രണ്ടിടത്ത് കോൺഗ്രസ് കാലുവാരിയെന്ന് പിജെ ജോസഫ്. യുഡിഎഫിന്റെ കെട്ടുറപ്പില്ലായ്മയാണ് പരാജയ കാരണമെന്നും പിജെ ജോസഫ് പറഞ്ഞു.ജില്ലാ പഞ്ചായത്തിൽ നേട്ടമുണ്ടാക്കി കേരള കോൺ (ജോസഫ്) മത്സരിച്ച അഞ്ചിൽ നാല് സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ തവണ ജയിച്ചത് രണ്ട് സീറ്റുകളിലാണ്. കട്ടപ്പന നഗരസഭയിലും നേട്ടമാണ്. നഗരസഭയിൽ മൂന്ന് സീറ്റുകൾ നേടികഴിഞ്ഞ തവണ ജയിച്ചത് ഒരു സീറ്റിലാണെന്നും  പിജെ ജോസഫ് പറയുന്നു. രണ്ടില യുഡിഎഫ് ആണെന്ന പ്രചാരണം നടത്തിയെന്നും പിജെ ജോസഫ് പറയുന്നു.

4:54 PM IST:

വിധി കോൺഗ്രസിനും യുഡിഎഫിനും എതിരെ ആണെന്ന പ്രചാരണ ശരിയല്ല. മുൻസിപ്പാലിറ്റികളിലും മികച്ച പ്രകടനം നടത്തി. സിപിഎമ്മിന് അമിതമായി ആഹ്ലാദിക്കാൻ വഴിയില്ല. ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രചാരണമാണ് എൽഡിഎഫ് നടത്തിയത്. ബിജെപിക്കും നേട്ടമൊന്നുമില്ല. ബിജെപിയുമായി വോട്ടുകച്ചവടം എന്നതും തെറ്റ്.  തിരുത്തൽ നടപടികൾ സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ എപ്പോഴും യു ഡി എഫിന് വലിയ നേട്ടം ഉണ്ടാക്കാൻ ആകാറില്ല.

4:46 PM IST:

തെരെഞ്ഞെടുപ്പ് ഫലം കോൺഗ്രസും യുഡിഎഫും ഗൗരവമായി പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് ഉടൻ തന്നെ വിപുലമായ യോഗം ചേരും. പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത് ക്ഷീണമായെന്നും അദ്ദേഹം പ്രതികരിച്ചു.

4:18 PM IST:

ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് കൃതജ്ഞത അറിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയ ദുഷ്പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്. ഇത്രയേറെ വിഷലിപ്തമായ പ്രചരണം കേട്ടിട്ടില്ല. ആ പ്രചരണം പക്ഷെ ജനം കേട്ടില്ല. സർക്കാരിൻ്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് ലഭിച്ചത്. സർക്കാർ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റി വച്ചില്ല എന്നതും ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

4:08 PM IST:

അപകടത്തിൽ 65വയസുകാരന് 50 ശതമാനം പൊള്ളലേറ്റു. ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിനു തീപിടിക്കുകയായിരുന്നു.പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4:05 PM IST:

കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടാക്കിയ പാലക്കാട് പൂക്കോട്ട്കാവിലും, വെള്ളിനേ‍ഴിയിലും എല്‍ഡിഎഫ് ഭരണം നിലനിർത്തി.പൂക്കോട്ട്കാവില്‍ 13-ല്‍  എട്ട് സീറ്റും, വെള്ളിനേ‍ഴിയില്‍ 13-ല്‍ ഒമ്പത് സീറ്റും നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഈ രണ്ടു പഞ്ചായത്തുകളിലും പൊതു സ്വതന്ത്രൻമാരെ  ബിജെപിയും കോൺഗ്രസും പിന്തുണച്ചിരുന്നു.

3:56 PM IST:

യുഡിഎഫിന് 28 സീറ്റുകളും എല്‍ഡിഎഫിന് 20 സീറ്റുകളും ലഭിച്ചു.  യുഡിഎഫിന് കഴിഞ്ഞ തവണ 35 സീറ്റുണ്ടായിരുന്നതാണ് 28 ആയി കുറഞ്ഞത്. അതേസമയം കഴിഞ്ഞ തവണ 14 സീറ്റായിരുന്നത് എല്‍ഡിഎഫ് ഇത്തവണ 20 ആക്കി വര്‍ദ്ധിപ്പിച്ച് നില മെച്ചപ്പെടുത്തി. ബിജെപിക്ക് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി. ഇക്കുറി എസ്.ഡി.പി.ഐ  എരു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.

3:51 PM IST:

ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളിൽ യുഡിഎഫ് - എൽഡിഎഫ്  ധരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് വോട്ട് മറിച്ചു. യുഡിഎഫിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ പോലും വോട്ട് കുറഞ്ഞു. എൽഡിഎഫിന്റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ ജാരസന്തതിയാണ്. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥത വഹിച്ചു. വോട്ട് കച്ചവടം നടന്നിട്ടുണ്ട്. കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. എൽഡിഎഫിന് ഇപ്പോഴുണ്ടായ വിജയത്തിന്റെ പൂർണ ഉത്തരവാദിത്യം ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

3:39 PM IST:

കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കല്ലുവാതുക്കല്‍, കല്ലുവാതുക്കൽ, നെടുവത്തൂർ പഞ്ചായത്തുകളിലാണിത്. രണ്ടിടങ്ങളിലും ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല.

3:37 PM IST:

തന്നെ പരാജയപ്പെടുത്താൻ സി പി എമ്മും കോൺഗ്രസും സംഘടിതമായ നീക്കം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ . താന്‍ ജയിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച് സിപിഎം സര്‍ക്കുലര്‍ വരെ ഇറക്കി. സി പി എമ്മിന്റെ വോട്ടു കച്ചവടമാണ് പരാജയത്തിന് കാരണം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും താന്‍ സജീവമായി തൃശൂര്‍ കോര്‍പറേഷനില്‍ പ്രവര്‍ത്തന രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

3:34 PM IST:

ആലപ്പുഴ ജില്ലയിലെ ആറ്  നഗരസഭകളിൽ മൂന്നിടങ്ങളിലും എൽഡിഎഫ് ഭരണത്തിലെത്തി. രണ്ട് നഗരസഭകളില്‍ യുഡിഎഫ് അധികാരത്തിലെത്തി. അതേസമയം മൂന്ന് മുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ ലഭിച്ച മാവേലിക്കരയില്‍  ഭരണം ത്രിശങ്കുവിലാണ്. ആലപ്പുഴ, ചേര്‍ത്തല, കായംകുളം എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ജയിച്ചത്. ചെങ്ങന്നൂര്‍ , ഹരിപ്പാട് എന്നിവിടങ്ങളില്‍ യുഡിഎഫും അധികാരത്തിലെത്തി. മാവേലിക്കരയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎക്കും ഒന്‍പത് സീറ്റുകള്‍ വീതം ലഭിച്ചു.

3:16 PM IST:

കൊച്ചിയിൽ ഭരണത്തിലെത്താൻ കഴിയുന്ന പാർട്ടിയെ പിന്തുണയ്ക്കുമെന്ന്  റിബൽ സ്ഥാനാർഥി ടി.കെ അഷ്‌റഫ്‌ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കൾ തന്നെ വിളിച്ചു. ആരോടും തൊട്ടുകൂടായ്മയില്ല. വൈകുന്നേരം യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

3:11 PM IST:

എൽഡിഎഫ് - 22
യുഡിഎഫ് - 17
എൻഡിഎ  - 3
മറ്റുള്ളവർ  - 2

3:10 PM IST:

ഇവിടെ എല്‍ഡിഎഫ് 10 സീറ്റുകളിലും യുഡിഎഫ് രണ്ട് സീറ്റുകളിലുമാണഅ വിജയിച്ചത്. നേരത്തെ യുഡിഫ് വിജയിച്ച വടകരയിലും ഇക്കുറി എൽഡിഎഫിന് ലീഡ്.

3:08 PM IST:

മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന് ലീഗിന് സീറ്റില്ലാത്ത ‍ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ. കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി 22 സീറ്റ് നേടി. കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി ഒന്‍പത് സീറ്റുകള്‍ മാത്രം. ബിജെപി ഒരു സീറ്റ് നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു.

3:04 PM IST:

കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് 20 സീറ്റുകളിലും എല്‍ഡിഎഫ് 17 സീറ്റുകളിലും വിജയിച്ചു. എന്‍ഡിഎ ഒരു സീറ്റ് നേടി.

കൊയിലാണ്ടിയിൽ വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍  25 സീറ്റുകളില്‍ എല്‍ഡിഎഫും 16 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഇവിടെ മൂന്ന് സീറ്റുകളുണ്ട്.

2:58 PM IST:

വെൽഫയർ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച  മലപ്പുറത്തെ കൂട്ടിലങ്ങാടി  യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ രണ്ട് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. 

2:56 PM IST:

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി.  ഒന്‍പതിൽ ആറ് പഞ്ചായത്തുകളിലും യുഡിഎഫ്  തോറ്റു.

2:54 PM IST:

കേരളത്തിലേത് വൻ രാഷ്ട്രീയ വിജയമെന്ന് സിപിഎം കേന്ദ്രനേതൃത്വം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കുത്തിതിരിപ്പ് ശ്രമം പൊളിഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രചാരവേല തകർന്നെന്നും സിപിഎം.  എൽഡിഎഫിൻറെ രാഷ്ട്രീയ നിലപാടിൻറെയും സർക്കാറിന്റെ പ്രവർത്തനത്തിന്റെയും ഫലമെന്നും എസ് രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു.

2:51 PM IST:

യുഡിഎഫ് 21 സീറ്റുകളിലും എല്‍ഡിഎഫ് 14 സീറ്റുകളിലും എന്‍ഡിഎ ഒരു സീറ്റിലും ജയിച്ചു.

2:49 PM IST:

യുഡിഎഫ് 25 സീറ്റുകളിലും എല്‍ഡിഎഫ് 15 സീറ്റുകളിലും ജയിച്ചു. കഴിഞ്ഞ തവണയും ഇതേ കക്ഷി നിലയായിരുന്നു.

2:47 PM IST:

തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ റീകൗണ്ടിങ്. കവടിയാറിലാണ് വീണ്ടും വോട്ടെണ്ണുന്നത്. ഇവിടെ ഒരു വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 

2:43 PM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 52 സീറ്റുകളോടെ കേവല ഭൂരിപക്ഷം നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. 35 സീറ്റുകളുള്ള എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് 10 സീറ്റുകളാണ് ലഭിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

2:38 PM IST:

LDF - 14
UDF  - 11
NDA  - 5
SDPI  - 3
എൽഡിഎഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭയിൽ ബിജെപിയുടെയും എസ്ഡിപിഐയുടെയും നിലപാട് നിർണ്ണായകം

2:34 PM IST:

ആകെ 27 വാർഡുകളില്‍ എൽഡിഎഫ് 15 സീറ്റുകളിലും യുഡിഎഫ് 12 സീറ്റുകളിലും വിജയിച്ചു.

2:32 PM IST:

യുഡിഎഫ് - 14
എൽഡിഎഫ് - 10
എൻഡിഎ - 5

2:30 PM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ 51 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. 100 സീറ്റുകളുള്ള കോര്‍പറേഷനില്‍ ഇതോടെ എല്‍ഡിഎഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷമായി. എല്‍ഡിഎക്ക് 34 സീറ്റുകളും യുഡിഎഫിന് 10 സീറ്റുകളുമാണ് ഇതുവരെ ലഭിച്ചത്. 

2:27 PM IST:

എൽ.ഡി.എഫിന് 22ഉം  യു.ഡി.എഫിന് 21ഉം സീറ്റുകളാണുള്ളത്. എൻഡിഎക്ക് എട്ട് സീറ്റുകളുണ്ട്. ഒരു സ്വതന്ത്രനും വിജയിച്ചു. ആകെയുള്ള 52 സീറ്റുകളില്‍  കേവല ഭൂരിപക്ഷത്തിന് 27സീറ്റ് വേണമെന്നിരിക്കെ ബിജെപി സഹായമില്ലാതെ ഇരുമുന്നണികള്‍ക്കും ഭരിക്കാനാവില്ല.

2:24 PM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരിച്ച ബിജെപി നേതാവ് എസ് സുരേഷ് പരാജയപ്പെട്ടു. 

2:22 PM IST:

15 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് സീറ്റുകള്‍ വീതമാണ് ലഭിച്ചത്. നാല് സീറ്റുള്ള എസ്ഡിപിഐയുടെ നിലപാട് ഇവിടെ നിർണായകമാവും. എസ്ഡിപിഐ ഇടതുമുന്നണിയുമായി  സഖ്യത്തിലെന്ന് കെ.സുധാകരൻ ആരോപിച്ചു.

2:20 PM IST:

കൊടുവള്ളിയിലെ തോൽവി പാർട്ടി അന്വേഷിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരാട്ട് ഫൈസലിനെതിരെ മൽസരിച്ച എല്‍.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടാതെ പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ കര്‍ശനമായ കർശനമായ നടപടി ഉണ്ടാകുമെന്നും പി.മോഹനൻ പറഞ്ഞു.

2:18 PM IST:

പുതുപ്പള്ളി പഞ്ചായത്തില്‍ 25 വര്‍ഷത്തിന് ശേഷം യുഡിഎഫിന് പരാജയം. ഒന്‍പത് സീറ്റുകള്‍ നേടി എല്‍ഡിഎഫ് പഞ്ചായത്ത് പിടിച്ചെടുത്തു. ഏഴ് സീറ്റുകളില്‍ യുഡിഎഫും രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും വിജയിച്ചു. 

2:13 PM IST:

വർഗീയ ശക്തികളെ കൂട്ടുപിടിച്ച യുഡിഎഫ് നിലപാട് എൽഡിഎഫിന് അനുകൂലമായെന്ന് എ.കെ ബാലന്‍. പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണം. രാജിവെച്ചില്ലെങ്കിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയണം. വലിയ ആക്രമണത്തിന് ആണ് ഇടതുപക്ഷം വിധേയമായത്.
ഇതുപോലെ ഒരിക്കലും ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2:09 PM IST:

വോട്ടെണ്ണല്‍ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാര്‍ത്ഥിക്ക് ജയം.  തലക്കാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് അവര്‍ ജയിച്ചത്.
 
2:08 PM IST:

എല്‍ഡിഎഫ് വൻ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് പ്രകാശ് കാരാട്ട്. നാലര വർഷത്തെ സർക്കാരിന്റെ നല്ല പ്രകടനത്തിന് കിട്ടിയ അംഗീകാരമാണിത്.  കോൺഗ്രസും ബിജെപിയും സർക്കാരിനെതിരെ അടിസ്ഥാന രഹിതതമായ ആരോപണങ്ങൾ ഉന്നയിച്ചുവെങ്കിലും അത് ജനം തള്ളി. സർക്കാറിനെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2:03 PM IST:

മുഹമ്മ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വി എസിന്റെ മുൻ പഴ്സണൽ സ്റ്റാഫ് ലതീഷ് ചന്ദ്രന് അട്ടിമറി ജയം.സിപിഎം നേതാവും മുൻ പ്രസിഡന്റുമായ ജയലാലിനെയാണ് തോൽപ്പിച്ചത്. കൃഷ്ണ പിളള സ്മാരകം തകർത്ത കേസിലെ പ്രതിയായിരുന്ന ലതീഷിനെ കോടതി വെറുതെ വിട്ടിരുന്നു.

2:01 PM IST:

പെരിയ ഇരട്ട കൊലപാതക കേസ് പ്രതി സിപിഎം ഉദുമ മുൻ ഏരിയാ സെക്രട്ടറിയുമായ കെ മണികണ്ഠൻ 3135 വോട്ടിന് ഉദുമ ബ്ലോക്കിലെ പാക്കം ഡിവിഷനിൽ നിന്ന്  ജയിച്ചു 

1:58 PM IST:

കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. 35 ആം വാർഡിൽ വിജയിച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈശാഖിന് ഗുരുതര പരിക്ക്.

1:56 PM IST:

പട്ടാമ്പി വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷമെന്ന് സിപിഎം. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് കോണ്‍ഗ്രസ് വിമതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

1:53 PM IST:

മാനന്തവാടി നഗരസഭ യുഡിഎഫ് തിരിച്ചു പിടിച്ചു. യുഡിഎഫിന് 19 സീറ്റും എല്‍ഡിഎഫ് 16 സീറ്റും നേടി. 

1:51 PM IST:

കാരാട്ട് ഫൈസലിന്റെ ആഹ്ളാദ പ്രകടനത്തിൽ സിപിഎം  പതാകയേന്തി സിപിഎം പ്രവർത്തകരും പങ്കെടുക്കുന്നു

1:49 PM IST:

പരപ്പനങ്ങാടി നഗസഭാകാര്യാലയം ഉപരോധിച്ച് എല്‍ഡിഎഫ്. പോസ്റ്റൽ വോട്ടുകൾ കാണുന്നില്ല എന്ന് ആരോപിച്ചാണ് ഉപരോധം. ഒമ്പത് പോസ്റ്റൽ വോട്ടുകൾ കാണുന്നില്ലെന്ന് പരാതി  

1:47 PM IST:

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ നേട്ടം പ്രതീക്ഷിച്ചതെന്ന് എംഎ ബേബി. അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഏറ്റ തിരിച്ചടിയാണ് വിജയമെന്നും മതേതര നിവപാടുകള്‍ക്കും സര്‍ക്കാരിനും ഉള്ള അംഗീകാരമാണ് നേട്ടം.

1:47 PM IST:

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ നേട്ടം പ്രതീക്ഷിച്ചതെന്ന് എംഎ ബേബി. അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഏറ്റ തിരിച്ചടിയാണ് വിജയമെന്നും മതേതര നിവപാടുകള്‍ക്കും സര്‍ക്കാരിനും ഉള്ള അംഗീകാരമാണ് നേട്ടം.

1:45 PM IST:

പട്ടാമ്പിയിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് വിമതർ. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് വിമതര്‍.
ഇതോടെ പട്ടാമ്പി നഗരസഭ ഇടതുപക്ഷം ഭരിക്കുമെന്ന് ഉറപ്പായി

1:43 PM IST:

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ കടമ്പൂർ പഞ്ചായത്തില്‍ യുഡിഎഫ് ജയിച്ചു. മുഴപ്പിലങ്ങാട് യു ഡി എഫ് മുന്നിലാണുള്ളത്. ഇവിടെ 4 ഇടത്ത് എസ്ഡിപിഐയാണ് ലീഡ് ചെയ്യുന്നത്. .
 
1:41 PM IST:

കോട്ടയത്ത് നേട്ടമുണ്ടാക്കി ബിജെപി. 2 പഞ്ചായത്തുകളിൽ വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിക്ക് സാധിച്ചു.  പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിലാണ് ബിജെപി മുന്നേറ്റം. കോട്ടയം നഗരസഭയിൽ 8 സീറ്റും ബിജെപി നേടി
 
1:39 PM IST:

പൂഞ്ഞാറിൽ പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോൺ ജോർജ്ജിന് ജയം.  
 
1:37 PM IST:

കോഴിക്കോട് വടകര ഏറാമലയിൽ സിപിഎം ആർഎംപി സംഘർഷം. ആർഎംപി ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ആർഎംപി സ്ഥാനാർത്ഥിയെ ആക്രമിച്ചു എന്നും പരാതി

1:35 PM IST:

കൊടിയത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന് 2 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14 സീറ്റ് എല്‍ഡിഎഫ് നേടിയിരുന്നു. അന്ന് യുഡിഎഫിന് നേടാനായത് 2 സീറ്റുകളായിരുന്നു. 
 
1:32 PM IST:

കോഴിക്കോട് കൊയിലാണ്ടിയിൽ സി പി എം -ബി ജെ പി സംഘർഷത്തിൽ 3 പേർക്ക് പരിക്ക്
 
1:31 PM IST:

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം.എല്‍ഡിഎഫിന്‍റെ ലീഡ് അമ്പത് കടന്നു. എന്‍ഡിഎ 30 സീറ്റുകളും  9 സീറ്റുകള്‍ കോണ്‍ഗ്രസും നേടി. 

1:27 PM IST:

കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ എൽ ഡി എഫ് ഭരണം ഉറപ്പിച്ചു. പരവൂരിൽ എൽഡിഎഫിനും യുഡിഎഫിനും 14 സീറ്റുകള്‍ വീതം. ബിജെപിക്ക് ഇവിടെ 4 സീറ്റുണ്ട്.

1:25 PM IST:

ആകെയുള്ള ഏഴ് നഗര സഭകളില്‍ അഞ്ചിലും ഇടതുപക്ഷം അധികാരത്തിലേക്ക്. യുഡിഎഫില്‍ നിന്ന് മൂന്ന് നഗരസഭകള്‍ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു.

1:23 PM IST:

കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിന് അട്ടിമറി വിജയം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് സീറ്റുകളടക്കം സഖ്യത്തിന് 13 സീറ്റുകള്‍ ലഭിച്ചു. എല്‍ഡിഎഫിന് രണ്ടും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 14 സീറ്റുകളിലും യുഡിഎഫ് രണ്ട് സീറ്റുകളിലും ജയിച്ചിരുന്ന പഞ്ചായത്താണിത്.

1:19 PM IST:

നിലമ്പൂരിൽ 32-ാം ഡിവിഷനിൽ എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട്. എൽഡിഎഫ് സ്ഥാനാർഥി ഗോപാലകൃഷ്ണൻ, യുഡിഎഫ് സ്ഥാനാർത്ഥി കിഷോർ കുമാർ എന്നിവർക്ക് 353 വോട്ട് വീതമാണ് ലഭിച്ചത്.

1:16 PM IST:

ഏറാമലയിൽ ആർഎംപി - യു ഡി എഫ് സഖ്യം വിജയിച്ചു. യുഡിഎഫ് 12ഉം എല്‍ഡിഎഫ് ഏഴും സീറ്റുകള്‍ സ്വന്തമാക്കി. ജില്ലയിൽ എൽ.ജെ.ഡിയുടെ ഏറ്റവും സ്വാധീനമുള്ള പഞ്ചായത്താണ് ഏറാമല. എൽ.ജെ.ഡി മുന്നണി മാറിയതോടെ കഴിഞ്ഞ തവണ ജനകീയ മുന്നണിക്ക് ഇവിടെ ഭരണം നഷ്ട്ടമായിരുന്നു.

1:14 PM IST:

കൊല്ലം പരവൂർ മുൻസിപ്പാലിറ്റിയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

LDF - 14
UDF - 14
BJP - 04

1:12 PM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷത്തിനരികെ. 100ല്‍ 93 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ 48 സീറ്റുകളില്‍ എല്‍ഡിഎഫിന് ലീഡുണ്ട്. നിലവിലെ മേയറും ഇടതുമുന്നണിയുടെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടെങ്കിലും കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്താനാണ് സൂചന.

1:09 PM IST:

ഇടുക്കി നെടുങ്കണ്ടത്ത് വിജയാഹ്ലാദത്തിനിടയിൽ   പടക്കം പൊട്ടിക്കുന്നതിടെ ഒരാൾക്ക് നേരിയ തോതിൽ പൊള്ളലേറ്റു. സിപിഎം പ്രവർത്തകനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1:02 PM IST:

എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടവും ജോസ് കെ മാണിയുടെ മുന്നണി പ്രവേശവും വിജയത്തിന് കാരണമായി. ജോസ് കെ മാണിയുടെ സ്വാധീനമില്ലാത്തയിടത്തും എൽ.ഡി.എഫ് മുന്നേറ്റമുണ്ടായി. യുഡിഎഫ്  സഹായത്തിലാണ്  എൻഡിഎ മുന്നേറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1:00 PM IST:

തിരൂരങ്ങാടി നഗരസഭ 34-ാം വാർഡില്‍ വോട്ടിങ് യന്ത്രത്തിലെ തകരാർ കാരണം വോട്ടെണൽ തടസപ്പെട്ടു. യന്ത്ര തകരാർ പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മലപ്പുറത്തുനിന്ന് ഇതിനായി പ്രത്യേക സംഘം എത്തി.
 
12:58 PM IST:

കിഴക്കമ്പലം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാവുകയും വോട്ടറെ മര്‍ദിക്കുകയും ചെയ്ത കുമ്മനോട് വാര്‍ഡില്‍ ട്വന്റി 20 വിജയിച്ചു.

12:53 PM IST:

ഇവിടെ ആറ് സീറ്റുകളില്‍ ബിജെപി ജയിച്ചു. യുഡിഎഫ് മൂന്നും എല്‍ഡിഎഫ് നാലും സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ ബിജെപിക്ക് ഭരണം കിട്ടിയിരുന്നെങ്കിലും അവസാന ഘട്ടത്തിൽ കോൺഗ്രസ് സിപിഎം കൂട്ടുകെട്ടിൽ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു.

12:51 PM IST:

തൃശൂര്‍ കോര്‍പറേഷനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് തുടര്‍ ഭരണം നേടി. എല്‍ഡിഎഫ് 24 സീറ്റുകളും യുഡിഎഫ് 23 സീറ്റുകളും നേടി. എന്‍ഡിഎക്ക് ആറ് സീറ്റുകളും മറ്റുള്ളവര്‍ക്ക് ഒരു സീറ്റുമുണ്ട്,

12:46 PM IST:

കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് കേവല ഭൂരിപക്ഷം നേടി. 55 അഗ കോർപ്പറേഷനിൽ യുഡിഎഫ് 28 സീറ്റ് കടന്നു.

12:42 PM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതുമുന്നണി ലീഡ് മെച്ചപ്പെടുത്തുന്നു. ആകെയുള്ള 100 സീറ്റുകളില്‍ 88ലെ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 44ലും എല്‍ഡിഎഫ് മുന്നിലാണ്. ഒന്‍പത് സീറ്റുകളിലാണ് യുഡിഎഫിന് ലീഡ്. എന്‍ഡിഎക്ക് 27 സീറ്റുകളില്‍ ലീഡുണ്ട്.

12:38 PM IST:

ഐക്കരനാട് പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റുകളിലും ട്വന്റി  20 ജയിച്ചു. യുഡിഎഫിനും എൽഡിഎഫിനും ഇവിടെ ഒരു വാർഡിലും ജയിക്കാനായില്ല

12:36 PM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ പൂജപ്പുര വാര്‍ഡില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി രാജേഷ് വിജയിച്ചു. ഇവിടെ യുഡിഎഫ് രണ്ടാം സ്ഥാനത്തും സി.പി.ഐ മുന്നാം സ്ഥാനത്തുമാണ്.

12:34 PM IST:

കൊച്ചി കോർപറേഷനിൽ 65-ാം വാര്‍ഡായ  കലൂർ സൗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടുകള്‍. ഇവിടെ വിജയിയെ ടോസ് ഇട്ട് തീരുമാനിക്കും.

12:32 PM IST:

സംസ്ഥാനത്തെ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോര്‍പറേഷനുകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മുന്നേറ്റം. മുനിസിപ്പിലാറ്റികളില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്.

ആറ് കോര്‍പറഷനുകളില്‍ നാലിലും എല്‍ഡിഎഫാണ് മുന്നില്‍. 14 ജില്ലാ പഞ്ചായത്തുകളില്‍ പത്തിനും എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 109ലും 941 ഗ്രാമ പഞ്ചായത്തുകളില്‍ 501ലും എല്‍ഡിഎഫ് മുന്നേറ്റംം.

86 മുനിസിപ്പാലിറ്റികളില്‍ 41ല്‍ യുഡിഎഫും 39ല്‍ എല്‍ഡിഎഫും മുന്നില്‍ നില്‍ക്കുന്നു.

12:26 PM IST:

കോൺഗ്രസില്‍ ആവശ്യമായിടത്ത് ശസ്ത്രക്രിയ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എം.പി

12:24 PM IST:

കോഴിക്കോട്ടെ നാല് മുനിസിപ്പാലിറ്റികളില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. 

12:20 PM IST:

എൽ ഡി എഫ് - 8
യു ഡി എഫ് -  7
ബി ജെ പി  - 2

12:17 PM IST:

ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായ പാലക്കാട് ബിജെപി കേവല ഭൂരിപക്ഷക്ഷത്തിലേക്ക്

ബിജെപി - 27
യുഡിഎഫി - 12
എല്‍ഡിഎഫ് - 6
വെൽഫെയർ പാർട്ടി - 1
കോൺഗ്രസ് വിമതർ - 2

12:12 PM IST:

കൊല്ലം കോര്‍പറേഷനില്‍ ഇതുവരെ ഒന്‍പത് സീറ്റുകളിലാണ് ഇതുവരെ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായത്. ഇടത് മുന്നണിയാവട്ടെ കഴിഞ്ഞ തവണത്തെ 37 സീറ്റുകളില്‍ നിന്ന് 39ലേക്ക് നില മെച്ചപ്പെടുത്തി. എന്‍ഡിഎ ഏഴ് സീറ്റുകള്‍ നേടി വലിയ മുന്നേറ്റമുണ്ടാക്കി. 

12:09 PM IST:

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.  എൽഡിഎഫ് ഒരു സീറ്റ് മുന്നിൽ.
LDF - 18
UDF -17
BJP - 9

12:07 PM IST:

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നില ഇങ്ങനെ 
യുഡിഎഫ്- 29 
എല്‍ഡിഎഫ്- 13 
എന്‍ഡിഎ-3

യുഡിഎഫിന് നാല് സീറ്റ് കൂടിയപ്പോള്‍ എല്‍ഡിഎഫിന് മൂന്ന് സീറ്റ് കുറഞ്ഞു.എന്‍ഡിഎക്കും ഒരു സീറ്റ് കുറഞ്ഞു

12:05 PM IST:

യുഡിഎഫ് പാലക്കാട് ജില്ലാ കൺവീനറും കെപിസിസി സെക്രട്ടറിയുമായ പി ബാലഗോപാൽ തോറ്റു. പാലക്കാട് നഗരസഭയിൽ കുന്നത്തൂർ മേട് 24-ാം വാർഡിലാണ് തോൽവി. കോൺഗ്രസ് വിമതൻ എഫ്.ബി. ബഷീറാണ് ഇവിടെ വിജയിച്ചത്.

12:03 PM IST:

UDF 23
LDF 12
NDA 1

12:01 PM IST:

കൊടുവള്ളിയില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ ഇവിടെ 568 വോട്ടുകള്‍ക്ക് ജയിച്ചു. ഫൈസലിന്റെ അപരന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് 495 വോട്ടുകള്‍ ലഭിച്ചു. ഇടത് വോട്ടുകളും തനിക്ക് ലഭിച്ചതായി കാരാട്ട് ഫൈസല്‍ നേരത്തെ പ്രതികരിച്ചിരുന്നു.
 
11:54 AM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ 20 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 13 സീറ്റുകളില്‍ വിജയിച്ച എന്‍ഡിഎ 24 ഇടങ്ങളില്‍ കൂടി ലീഡ് ചെയ്യുന്നുണ്ട്. നാല് സീറ്റുകളിലാണ് യുഡിഎഫ് ജയിച്ചത്. ഇപ്പോള്‍ ആറിടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു.

11:51 AM IST:

കിഴക്കമ്പലത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്ക്. ഐക്കരനാട് പഞ്ചായത്തിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കി. മഴുവന്നൂരിൽ ആകെ 19ൽ വോട്ട് എണ്ണിയ എട്ട് വാർഡുകളിൽ ആറിടത്തും 2020 ജയിച്ചു.

കുന്നത്തുനാട് പതിനെട്ടില്‍ ഏഴിടത്ത് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആറ് വാർഡുകളിൽ ട്വന്റി- 20 ജയിച്ചു. കിഴക്കമ്പലത്തും ആകെ എണ്ണിയ 5 വാർഡുകളിലും ട്വന്റി- 20 ജയിച്ചു.

11:49 AM IST:

യുഡിഎഫ് - 15
എല്‍ഡിഎഫ് - 13
എല്‍ഡിഎഫിന്റെ 13 സീറ്റുകളിൽ മൂന്നെണ്ണം എല്‍ജെഡിയുടേതാണ്.

11:45 AM IST:

ഇടുക്കി രാജാക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മന്ത്രി എം.എം മണിയുടെ മകളും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ  സതി കുഞ്ഞുമോൻ വിജയിച്ചു
 
11:43 AM IST:

ഇ.ടി. ബഷീറിന്റെ വീട് നിൽക്കുന്ന വാർഡില്‍  ലീഗ് വിമത സ്ഥാനാർത്ഥി ജന്ന ശിഹാബിന് ജയം.  260ൽ പരം   വോട്ടിനാണ് ശ്രീമതി ജന്ന യുഡിഫിനെതിരെ  ജയിച്ചത്

11:42 AM IST:

യുഡിഎഫ് - 14
എൽഡിഎഫ് - 3 
എൻഡിഎ 7 
കേരള കോൺഗ്രസ് പിസി തോമസ് - 2 
മറ്റുള്ളവർ - 1

11:41 AM IST:

തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയാണ് ഈ വിജയം എന്ന് കാരാട്ട് ഫൈസൽ. ഇടതു വോട്ടുകളും തനിക്ക് കിട്ടിയിട്ടുണ്ട്. ജനം തന്റെ പ്രകടനം അംഗീകരിച്ചതിനുള്ള തെളിവാണിതെന്നും ഫൈസൽ

11:39 AM IST:

LDF - 45
UDF 14 
BJP - 9

11:39 AM IST:

പാറശ്ശാല പഞ്ചായത്തിലെ വോട്ടെണ്ണൽ നിർത്തിവെച്ചു.  പോസ്റ്റൽ വോട്ട് സംബന്ധിച്ച തർക്കം കാരണമാണ് നിർത്തിവച്ചത്. ബിജെപിയുടെ അഞ്ച് പോസ്റ്റൽ വോട്ട് കാണാനില്ലെന്ന് ആരോപണം.

11:38 AM IST:

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗ്രാമ പഞ്ചായത്ത് വാർഡിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് വിജയം.

11:36 AM IST:

ചെന്നിത്തല പഞ്ചായത്ത് പതിനാലാം വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. എന്നാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു

11:34 AM IST:

തിരൂർ യുഡിഎഫ് തിരിച്ച് പിടിച്ചു. നിലവില്‍ ഭരണമുണ്ടായിരുന്ന താനൂരും വളാഞ്ചേരിയും  നിലനിർത്താനുമായി.  എട്ട് മുനിസിപ്പാലിറ്റികളിൽ ഫലം വരാനുണ്ട്. അവിടെയുംയുഡിഎഫ് തന്നെയാണ് മുന്നിൽ. പെരിന്തൽമണ്ണ എല്‍.ഡി.എഫ് നിലനിർത്തി.

11:32 AM IST:

LDF - 21
UDF - 7
IND -  1

11:30 AM IST:

കേവല ഭൂരിപക്ഷം കടന്നു

11:29 AM IST:

കോൺഗ്രസും മുസ്‍ലിം ലീഗും പരസ്പരം മത്സരിച്ച വളപട്ടണത്ത് ലീഗിന് വൻ നേട്ടം. കോൺഗ്രസിനെ ഒരു സീറ്റിലൊതുക്കി. ലീഗും വെൽഫെയര്‍ പാര്‍ട്ടിയും ചേർന്ന് പഞ്ചായത്ത് ഭരിക്കും

11:27 AM IST:

31 സീറ്റുകളില്‍ എല്‍ഡിഎഫും 29 സീറ്റുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നില്‍

11:25 AM IST:

ആകെ 29 സീറ്റിൽ പതിനാലെണ്ണം നേടി യുഡിഎഫ് അധികാരത്തിലേക്ക്
 
യുഡിഎഫ്  - 14
എൽഡിഎഫ് - 11
ബിജെപി - 3
സ്വതന്ത്ര - 1

11:24 AM IST:

ഇതുവരെ മൂന്ന് വാർഡുകളിൽ ട്വന്റി 20 ജയിച്ചു. രണ്ട് വാർഡുകളിൽ ലീഡ് ചെയ്യുന്നു. അഞ്ച്  വാർഡുകളുടെ വോട്ടെണ്ണൽ തുടരുകയാണ്.

11:23 AM IST:

യുഡിഎഫ് - 19
എല്‍ഡിഎഫ് - 16
മറ്റുള്ളവര്‍ -  2
ബിജെപി - 1
നേരത്തെ 19 സീറ്റുകളോടെ എല്‍ഡിഎഫ് ഭരിച്ച മുനിസിപ്പാലിറ്റിയാണിത്

11:21 AM IST:

UDF 19
LDF 10
NDA 1

11:20 AM IST:

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്റെ ഭാര്യ ഐ അനിത തലശ്ശേരി നഗരസഭയിലെ ചെള്ളക്കരയിൽ  വിജയിച്ചു. 317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

11:19 AM IST:

കൊടുവള്ളി നഗരസഭയിൽ പതിനഞ്ചാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ വിജയിച്ചു. 
 
11:18 AM IST:

തിരുവനന്തപുരം മേയര്‍  കെ. ശ്രീകുമാര്‍ പരാജയപ്പെട്ടു. കരിക്കകം വാര്‍ഡിലാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായ കുമാരനോടാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും തോറ്റിരുന്നു. എ.ജി ഒലീനയും പുഷ്പലതയുമാണ് തോറ്റത്. 

11:15 AM IST:

35 അംഗ നഗരസഭയിൽ മൂന്ന് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം സ്വതന്ത്രർ തീരുമാനിക്കും. ഇവിടെ യുഡിഎഫ് 13, എല്‍ഡിഎഫ്  12, എന്‍ഡിഎ  8, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് നില. യുഡിഎഫ് വിമതരായ രണ്ട് പേർ വിജയിച്ചു

11:14 AM IST:

ഗ്രാമ പഞ്ചായത്തുകളില്‍ 
എല്‍ഡിഎഫ് - 40
യുഡിഎഫ് - 28

ബ്ലോക്ക് പഞ്ചായത്തുകളിൽ 
എല്‍ഡിഎഫ് - 10
യുഡിഎഫ് - 2

11:12 AM IST:

ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 ഭരണം പിടിക്കാൻ സാധ്യത. 14 വാർഡുകളിൽ ഒന്‍പത് ഇടത്തും മികച്ച ഭൂരിപക്ഷത്തിൽ ട്വന്റി 20 സ്ഥാനാർത്ഥികൾ ജയത്തിലേക്ക്. നിലവിൽ ഇവിടെ സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരിക്കുന്നത്.

11:10 AM IST:

എല്‍ഡിഫ് -21
എന്‍ഡിഎ - 15  
യുഡിഫ് - 5

11:07 AM IST:

തൊടുപുഴ നഗരസഭയിൽ മത്സരിച്ച ഏഴിൽ അഞ്ച് സീറ്റുകളിലും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം മത്സരിച്ച നാലിൽ മൂന്ന് സീറ്റുകളില്‍ ജയിച്ചു

11:06 AM IST:

നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും  വാർഡുകൾ സിപിഎം പിടിച്ചെടുത്തു

11:04 AM IST:

പാലക്കാട് കുഴൽമന്ദം, തേങ്കുറുശ്ശി, നെന്മാറ ഗ്രാമ പഞ്ചായത്തുകളിൽ  ബിജെപി അക്കൗണ്ട് തുറന്നു.  കുഴൽമന്ദം വാർഡ് ഒന്നിൽ ബിജെപി സ്ഥാനാർത്ഥി നിർമ്മല വിജയിച്ചു. തേങ്കുറുശ്ശി രണ്ടാം വാർഡ് വടക്കേത്തറയിൽ ഷിജുമോൻ വിജയിച്ചു. നെന്മാറ വാർഡ് 6 കൊശനിപ്പള്ളം സി. സുബജ വിജയിച്ചു.

11:02 AM IST:

ചെങ്ങന്നൂർ നഗരസഭയിലെ 16 വാർഡിൽ നറുക്കെടുപ്പിലൂടെ എൻഡിഎ സ്ഥാനാര്‍ത്ഥി ജയിച്ചു

11:00 AM IST:

LDF - 20
UDF - 13
ലീഗ് വിമതൻ - 1

10:59 AM IST:

നില മെച്ചപ്പെടുത്തി യുഡിഎഫും എൻഡിഎയും.

LDF-32
UDF-22
NDA-7
OTH-1

10:58 AM IST:

ആകെയുള്ള 36 സീറ്റുകളില്‍ യുഡിഎഫ് 19 സീറ്റുകളിലും എല്‍ഡിഎഫ്  6 ആറ് സീറ്റുകളിലും ലീഡ്

10:56 AM IST:

എല്‍ഡിഎഫ് - 25
യുഡിഎഫ് -  1
എന്‍ഡിഎ - 1
മറ്റുള്ളവര്‍ - 1

10:54 AM IST:

ആലപ്പുഴ ജില്ലയിൽ ആകെയുള്ള 12 ബ്ലോക്കിലും എൽഡിഎഫ് മുന്നേറ്റം

10:53 AM IST:

സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി യുഡിഎഫിന്. ഇവിടെ ബിജെപി പ്രതിപക്ഷത്ത് വന്നു. ഭരണത്തിലിരുന്ന എൽഡിഎഫ് മൂന്നാമതായി

10:52 AM IST:

എൽഡിഎഫിന്റേത് എതിഹാസിക വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ കള്ള പ്രചരണം ജനം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

10:50 AM IST:

ഏറാമലയില്‍ ജനകീയ മുന്നണി 11 വാർഡുകളില്‍ വിജയിച്ചു.  അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫി വിജയിച്ചു. 

ഒഞ്ചിയത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇരു മുന്നണികളും ഇവിടെ ആറ്  വാർഡുകൾ വീതം നേടി

10:48 AM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്. പുഷ്പലത തോറ്റു. നെടുങ്കാട് വാര്‍ഡില്‍ 184 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്.

10:45 AM IST:

ജോസ് പക്ഷത്തിനൊപ്പം എല്‍ഡിഫ് മത്സരിച്ച പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് വിജയം. അതേസമയം തൊട്ടടുത്ത  ഏറ്റുമാനൂരില്‍ യുഡിഎഫാണ് മുന്നില്‍.

10:43 AM IST:

യുഡിഎഫ് - 10
എൻഡിഎ - 6 
എൽഡിഎഫ് - 2
മറ്റുള്ളവര്‍ - 2

10:41 AM IST:

അകെ സീറ്റുകളില്‍ എൽ ഡി എഫ് 16 സീറ്റുകളും യുഡിഎഫ് 11 സീറ്റുകളും നേടി. ബിജെപിക്ക് 9 സീറ്റുകള്‍

10:40 AM IST:

കണ്ണൂർ കോർപ്പറേഷനിൽ എല്‍ഡിഎഫ് മേയർ സ്ഥാനാർത്ഥി എന്‍. സുകന്യയ്ക്ക് പൊടിക്കുണ്ട് ഡിവിഷനിൽ മികച്ച വിജയം.

10:38 AM IST:

യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സംഖ്യത്തിനും എല്‍ഡിഎഫിനും 15 വീതം സീറ്റുകൾ.  ഇവിടെ സ്വതന്ത്ര ലീഗ് വിമതനായ അബ്ദുൽ മജീദിന്റെ നിലപാട്  നിർണായകമാവും.  വോട്ടർമാരോട് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അബ്ദുൽ മജീദ്.

10:36 AM IST:

ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ തൃശൂര്‍ കോര്‍പറേഷനില്‍ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ സിറ്റിങ് സീറ്റിലാണ് തോറ്റത്.

10:32 AM IST:

യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം മത്സരിച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ ആർക്കും ഭൂരിപക്ഷമില്ല എല്‍ഡിഎഫിന് 16 സീറ്റുകളാണുള്ളത്. ഭൂരിപക്ഷത്തിന് 17 സീറ്റ് ആവശ്യമുണ്ട്. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിന് 15 സീറ്റുകള്‍.

ഏറ്റവു കൂടുതൽ ഡിവിഷനുകൾ എൽഡിഎഫിന്. ഇവിടെ എൻഡിഎയുടെ നിലപാട് നിർണയകമാവും. വെൽഫെയർ പാർട്ടിയുമായി സഹകരിച്ച മൂന്ന് ഡിവിഷനുകളിലും യുഡിഎഫ് - വെൽഫെയർ സഖ്യത്തിന് ജയം.

10:29 AM IST:

ബി ജെ പി സംസ്ഥാന പ്രസി കെ.സുരേന്ദ്രന്റെ വാർഡിൽ ബിജെപി ജയിച്ചു. അത്തോളി ഒന്നാം വാർഡിൽ ബൈജു കൂമുള്ളി 50 വോട്ടിന് ജയിച്ചു.

10:28 AM IST:

എറണാകുളത്ത് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളിലും  യുഡിഎഫിന് വ്യക്തമായ മേൽക്കൈ. 

ജില്ലാ പഞ്ചായത്ത്
UDF-15
LDF - 7
OTH - 1

മുനിസിപ്പാലിറ്റികൾ
UDF- 8
LDF - 2
OTH - 3

ബ്ലോക്ക് പഞ്ചായത്തുകൾ

UDF- 10
LDF - 4
OTH - 0

ഗ്രാമപഞ്ചായത്തുകൾ

UDF- 42
LDF - 19
OTH - 9

10:27 AM IST:

പയ്യോളി മുൻസിപ്പൽ ചെയർപേഴ്സണായിരുന്ന എല്‍ഡിഎഫിലെ വി.ടി ഉഷക്ക് തോൽവി. 19-ാം വാർഡിൽ യു.ഡി.എഫിനാണ്  ജയം. നിലവിൽ യുഡിഎഫിന് മൂന്ന് വാർഡുകളിൽ ജയം

10:25 AM IST:

ചെങ്ങന്നൂർ നഗരസഭയിൽ പന്ത്രണ്ടുവാർഡുകൾ എണ്ണിയപ്പോൾ യുഡിഎഫ് എൻഡിഎ മുന്നണികൾ ഒപ്പത്തിനൊപ്പം

എൻഡിഎ - 5
യുഡിഎഫ് - 7
എൽഡിഎഫ് - 1
സ്വതന്ത്രൻ - 1

10:24 AM IST:

ഐക്കരനാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി വിജയിച്ചു. 53 വോട്ടിന്റെ ഭൂരിപക്ഷമാണ് ട്വന്റി 20ക്ക് ലഭിച്ചത്. 

10:22 AM IST:

ആലപ്പുഴ ജില്ലയിലെ ബ്ലോക് പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം. ചെങ്ങന്നൂർ ബ്ലോക്കിൽ മാത്രമാണ് യുഡിഎഫ് മുന്നേറ്റം. അതേസമയം കോഴിക്കോട് കോര്‍പറേഷന്‍ മേയറായിരുന്ന തോട്ടത്തിൽ രവീന്ദ്രന്റെ  വാർഡിൽ ബിജെപി സ്ഥാനാർഥി അനുരാധ തായാട്ട് ജയിച്ചു.

10:19 AM IST:

വളാഞ്ചേരി നഗരസഭയില്‍ യുഡിഎഫ് 13 സീറ്റുകളിലും എല്‍ഡിഎഫ് ആറ് സീറ്റുകളിലും മുന്നില്‍. ഒരിടത്ത് ബിജെപി. കൊയിലാണ്ടിയില്‍ 11 സീറ്റുകളില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.

10:17 AM IST:

ആറ് സീറ്റുകളില്‍ വീതമാണ് എല്‍ഡിഎഫും യുഡ‍ിഎഫും ലീഡ് ചെയ്യുന്നത്.

10:15 AM IST:

തൊടുപുഴ നഗരസഭ 19-ാം വാർഡിൽ  യുഡിഎഫ്  സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്. കോണ്ഗ്രസ് വിമത സ്ഥാനാർഥി നിസാ സക്കീർ വിജയിച്ചു.

10:12 AM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു. 23 സീറ്റുകളില്‍ എല്‍ഡിഎഫും 11 ഇടങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് മുന്‍തൂക്കം. അതേസമയം കൊച്ചി കോര്‍പറേഷനില്‍ നാലിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്.

10:08 AM IST:

കിഴക്കമ്പലം ഗ്രാമ പഞ്ചായത്തില്‍ ട്വന്റി 20 അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 സ്ഥാനാര്‍ത്ഥി മുന്നില്‍

10:06 AM IST:

ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നു. നാല് സീറ്റുകളില്‍ യുഡിഎഫും ഒരിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു

10:05 AM IST:

കൊച്ചി കോർപറേഷനിലെ മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. 29, 62, 28 ഡിവിഷനുകളിലാണ് വിജയിച്ചത്. ഒരു സീറ്റിൽ ലീഡ് തുടരുന്നു

10:06 AM IST:

പാല നഗരസഭയില്‍ നേര്‍ക്കുനേര്‍ മത്സരിച്ച നാല് സീറ്റുകളിലും ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ജോസ് വിഭാഗം

10:01 AM IST:

കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ ബിജെപിയിലെ വി.കെ ഷൈജുവാണ് ഇരുനൂറിലേറെ വോട്ടിന് ജയിച്ചത്. കോർപ്പറേഷൻ ചരിത്രത്തിൽ ബിജെപിയുടെ ആദ്യ അംഗമായി  വി.കെ ഷൈജു

9:59 AM IST:

പാല നഗരസഭയില്‍ ജോസഫ് വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി തോറ്റു, കുര്യാക്കോസ് പടവനെ പരാജയപ്പെടുത്തിയത് ആന്റോ ജോസ് പടിഞ്ഞാറേക്കര. 

9:56 AM IST:

സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. നാല് കോര്‍പറഷേനുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് മുന്നില്‍

9:53 AM IST:

പാലക്കാട് ബിജെപി 9 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫും എല്‍ഡിഎഫും 3 സീറ്റുകളില്‍ വീതം മുന്നിലാണ്.

9:51 AM IST:

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് മേൽകൈ. എല്‍ഡിഎഫ് 11 സീറ്റുകളിലും യുഡിഎഫ് 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇഞ്ചേടിഞ്ച് പോരാട്ടം നടക്കുന്ന വര്‍ക്കല നഗരസഭയില്‍ ബിജെപി 8 സീറ്റുകളിലും എൽഡിഎഫ് 7 സീറ്റുകളിലും മുന്നില്‍.

9:49 AM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ ആദ്യ ജയം എല്‍ഡിഎഫിന്. ബീമാപള്ളി ഈസ്റ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥി  സുധീർ വിജയിച്ചു. നിലവില്‍  21 സീറ്റുകളില്‍ എല്‍ഡിഎഫും ബിജെപി 13 സീറ്റുകളിലും മുന്നിലാണ്. മൂന്ന് സീറ്റുകളിലാണ് യുഡിഎഫിന് ലീഡുള്ളത്.

9:46 AM IST:

അങ്കമാലി നഗരസഭയിലെ നിലവിലെ ചെയർപേഴ്സ്ൺ എൽ.ഡി.എഫിലെ എം.എ ഗ്രേസി തോറ്റു. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

9:45 AM IST:

കൊച്ചി കോർപറേഷനില്‍ എല്‍ഡിഎഫ് മേയർ സ്ഥാനാർഥി എം അനിൽ കുമാർ 608 വോട്ടിന്റെ ലീഡിൽ വിജയിച്ചു. എളമക്കര  33-ാം ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചത്. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി നേരത്തെ പരാജയപ്പെട്ടിരുന്നു. കോര്‍പറേഷനില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫും 22 ഇടങ്ങളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.

9:42 AM IST:

കൊച്ചി, കണ്ണൂര്‍ കോർപറേഷനുകളില്‍ യുഡിഎഫും എൽഡിഫും ഒപ്പത്തിനൊപ്പം. കൊച്ചിയില്‍ യുഡിഎഫ് 17 സീറ്റുകളിലും എൽഡിഎഫ് 16 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എൻഡിഎ അഞ്ചിടങ്ങളിലാണ് മുന്നിലുള്ളത്. കണ്ണൂര്‍ കോര്‍പറേഷനില്‍ അഞ്ച് വീതം സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. ഒരിടത്താണ് എന്‍ഡിഎ ലീഡ്

9:38 AM IST:

കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി അജിത പരാജയപ്പെട്ടു. 30 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ആറ് സീറ്റുകളില്‍ വീതമാണ് യുഡിഎഫും എന്‍ഡിഎയും മുന്നിലുള്ളത്.

9:36 AM IST:

യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സംഖ്യം കടുത്ത മത്സരം കാഴ്ചവെച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ വ്യക്തമായ ലീഡ് സ്ഥാപിച്ച് എല്‍ഡിഎഫ്. 11 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുമ്പോള്‍ നാലിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. രണ്ട് സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.
 
9:33 AM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നു. 20 സീറ്റുകളില്‍ ഇപ്പോള്‍ എല്‍ഡിഎഫും 14 സീറ്റുകളില്‍ എന്‍ഡിഎയും മുന്നില്‍. നാലിടങ്ങളിലാണ് യുഡിഎഫ് ലീഡ്. 

9:28 AM IST:

പാലായില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നല്‍കി എല്‍ഡിഎഫ്. ഫലസൂചനകള്‍ ലഭ്യമായ ഏഴിടങ്ങളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ഇവയില്‍ പല സീറ്റുകളിലും ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥികളെയാണ് ജോസ് പക്ഷം പരാജയപ്പെടുത്തിയത്.

9:25 AM IST:

ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരം കടുക്കുന്നു. 16 സീറ്റുകളില്‍ എല്‍ഡിഎഫും 15 ഇടങ്ങളില്‍ എന്‍ഡിഎയും മുന്നില്‍ നില്‍ക്കുന്നു. നാല് സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡ്.

9:19 AM IST:

പാലക്കാട് നഗരസഭയില്‍ ആദ്യഫല സൂചനകളിൽ എൻഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പം. ഒന്നാം വാർഡ് നിലനിർത്തിയതോടെ പാലക്കാട് നഗരസഭയിൽ ബിജെപി ഒരു സീറ്റിന് മുന്നിൽ

9:17 AM IST:

വളാഞ്ചേരി നഗരസഭയില്‍ മന്ത്രി കെ ടി ജലീലിന്‍റെ വാർഡിൽ എൽഡിഎഫിന് തോൽവി. എല്‍ഡിഎഫ് പിന്തുണക്കുന്ന വിഡിഎഫ് തോറ്റു. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ് ഇത്
 
9:15 AM IST:

തളിപറമ്പ് കീഴാറ്റൂരിൽ വയൽ കിളി സ്ഥാനാർത്ഥി ലതാ സുരേഷ് തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് ജയം

9:14 AM IST:

കട്ടപ്പന നഗരസഭയിലെ 5ാം വാർഡിൽ മൂന്ന് മുന്നണികളെയും അട്ടിമറിച്ച് കോൺഗ്രസ്‌ വിമതക്ക് ജയം

9:12 AM IST:

തിരുവില്വാമല പഞ്ചായത്തില്‍ വോട്ടെണ്ണൽ ആരംഭിച്ചിട്ടില്ല. ഏഴ് മണിക്ക് എത്തേണ്ട റിട്ടേണിംഗ് ഓഫീസർ എട്ടരക്കാണ് എത്തിയത്. ഇതില്‍ കൗണ്ടിംഗ് ഏജന്റുമാർ പ്രതിഷേധിക്കുന്നു

9:09 AM IST:

ആലപ്പുഴ നഗരസഭ  ലീഡ് ചെയ്ത് യുഡിഎഫ്, ചേർത്തല നഗരസഭയിലും യുഡിഎഫ് മുന്നിൽ

9:07 AM IST:

കട്ടപ്പന നഗരസഭയിൽ കഴിഞ്ഞ വർഷം ഹൈറേഞ്ച് സംരക്ഷണ സമിതിയും എൽഡിഎഫും വിജയിച്ചിടത്തു യുഡിഎഫ് മുന്നേറ്റം

9:05 AM IST:

മലപ്പുരം നഗരസഭയില്‍ 25 വർഷത്തെ എൽഡിഎഫ് കുത്തക തകർത്തു. മലപ്പുരം നഗരസഭ 1ാം വാർഡ് യുഡിഫ് ജയിച്ചു. 

9:01 AM IST:

ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുകയാണ്. അതേസമയം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നു.

8:58 AM IST:

തോല്‍വി ഞെട്ടിക്കുന്നതാണെന്ന് കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍. 496 വോട്ട് രജിസ്റ്ററിലുണ്ടായിരുന്നെങ്കിലും 492 വോട്ടുകളാണ് മെഷീനുണ്ടായിരുന്നത്. ഇത് ഏകീകരിക്കാന്‍ പ്രിസൈഡിങ് ഓഫീസര്‍ നറുക്കെടുപ്പ് നടത്തുകയായിരുന്നു. പരാതി നല്‍കുന്ന കാര്യം മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എന്‍ വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ ഗ്രൂപ്പ് തര്‍ക്കം പോലുള്ള പ്രശ്നങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

8:51 AM IST:

ഷൊര്‍ണൂരില്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ്

8:52 AM IST:

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്.

8:46 AM IST:

ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ലീഡ് തിരിച്ചുപിടിത്ത് എല്‍ഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് രണ്ടിടങ്ങളിലും രണ്ടിടങ്ങളില്‍ എന്‍ഡിഎയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു

8:43 AM IST:

ബിജെപിയെ പിന്നിലാക്കി തൃശൂര്‍ കോര്‍പറേഷനില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. നാലിടങ്ങളില്‍ എല്‍ഡിഎഫാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

8:41 AM IST:

ബ്ലോക്ക് പഞ്ചായത്തുകളിലെ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. എല്‍ഡിഎഫ് അഞ്ചിടങ്ങളിലും യുഡിഎഫ് രണ്ടിടങ്ങളിലും എന്‍ഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു.

8:39 AM IST:

രണ്ട് ജില്ലാ പഞ്ചായത്തുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ രണ്ടിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു.

8:37 AM IST:

പന്തളം മുനിസിപ്പാലിറ്റിയില്‍ നാല് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളില്‍ വീതമാണ് എല്‍ഡിഎഫു യുഡിഎഫും മുന്നിലുള്ളത്.

8:35 AM IST:

ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. 32 പഞ്ചായത്തുകളില്‍ എല്‍ഡിഎഫും 30 പഞ്ചായത്തുകളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.

8:32 AM IST:

സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ ആദ്യ സൂചനകള്‍ പ്രകാരം യുഡിഫ് മുന്നേറ്റമാണ് ദൃശ്യമാവുന്നത്. അതേസമയം കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു.

8:30 AM IST:

ആദ്യ സൂചനകള്‍ പ്രകാരം സംസ്ഥാനത്തെ നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നില്‍. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി ലീഡ് ചെയ്യുന്നു.

8:28 AM IST:

യുഡിഎഫുമായി ചേര്‍ന്ന് മത്സരിച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ ആദ്യ സൂചനകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നില്‍

8:25 AM IST:

പാലാ മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഓന്നാം വാര്‍ഡില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി വിജയിച്ചു. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെയാണ് തോല്‍പിച്ചത്.

8:22 AM IST:

8:18 AM IST:

ഇത്തവണയും കൊച്ചി കോര്‍പറേഷനിലെ ആദ്യഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം

8:16 AM IST:

പന്തളം മുനിസിപ്പാലിറ്റിയില്‍ ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് ഒപ്പം.

8:12 AM IST:

തൃശൂര്‍ കോര്‍പറേഷനില്‍ രണ്ട് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

8:10 AM IST:

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 

8:08 AM IST:

തിരുവനന്തപുരം കോര്‍പറേഷനില്‍ 12 സീറ്റുകളില്‍ എല്‍ഡിഎഫും മൂന്ന് സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു.

8:06 AM IST:

കൊല്ലം കോര്‍പറേഷനിലും ഇടത് മുന്നണിക്ക് അനുകൂലമാണ് ആദ്യ ഫല സൂചനകള്‍. 

8:05 AM IST:

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

8:03 AM IST:

പാല മുനിസിപ്പാലിറ്റിയിലും ആദ്യ സൂചനകള്‍ പ്രകാരം എല്‍ഡിഎഫ് മുന്നിലാണ്. മുനിസിപ്പാലിറ്റികളിലെ ഫല സൂചനകളാണ് ആദ്യ മിനിറ്റുകളില്‍ പുറത്തുവരുന്നത്.

8:14 AM IST:

വര്‍ക്കല, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികളിലെ ആദ്യ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വര്‍ക്കലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കുന്നതാണ് ആദ്യ ഫലസൂചനകള്‍

7:58 AM IST:

എട്ട് മണിക്ക് തന്നെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഓരോ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

7:48 AM IST:

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയാല്‍ മിനിറ്റുകള്‍ക്കകം ആദ്യ ഫല സൂചനകള്‍ പുറത്തുവരും. 11 മണിയോടെ കേരളത്തിന്റെ ജനവിധി ഏതാണ്ട് വ്യക്തമാവും. ഉച്ചയ്ക്ക് മുമ്പ് തന്നെ പൂര്‍ണമായി ഫലമറിയാന്‍ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

7:43 AM IST:

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു. മെഷീനുകള്‍ ടേബിളുകളിലേക്ക് മാറ്റി. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റുകളും പിന്നാലെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. മിനിറ്റുകള്‍ക്കകം തന്നെ ആദ്യ ഫല സൂചനകള്‍ അറിയാം.

7:35 AM IST:

കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ മുന്നിൽ ആൾക്കൂട്ടത്തിന് നിയന്ത്രണം. ആഹ്ളാദ പ്രകടനങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ നടത്താവൂ. സാമൂഹിക അകലവും മാസ്കും നിർബന്ധം. ആഹ്ളാദ പ്രകടനത്തിൽ 50 പേരിൽ കൂടുതലാളുകൾ പാടില്ലെന്നും ജില്ലാ കളക്ടറുടെ ഉത്തരവ്.

7:31 AM IST:

വോട്ടെണ്ണി തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം, ഫലം നിങ്ങളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും സുസജ്ജം

7:32 AM IST:

വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറക്കുന്നു. മെഷീനുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ടേബിളുകളിലേക്ക് മാറ്റിയ ശേഷം എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങും.

7:27 AM IST:

ഇടത് പക്ഷത്തിൻ്റെ ഉറച്ച കോട്ടയായ കൊല്ലത്ത് വിള്ളലുണ്ടാക്കാൻ യുഡിഎഫിനാകുമോ എന്നാണ് അറിയേണ്ടത്. കൊല്ലം കോർപ്പറേഷനിലും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലും തീ പാറുന്ന പോരാട്ടം. 

7:25 AM IST:

ജോസ് കെ മാണിയുടെ മുന്നണിമാറ്റം കോട്ടയത്തെ ഇടത്തേക്ക് കൊണ്ട് വരുമോ ? കേരള കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഈ തെരഞ്ഞെടുപ്പിന് പ്രത്യേക സ്ഥാനമുണ്ടാവും, ജയിച്ച് കയറാനായാൽ ചരിത്രം, തോറ്റാൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാവും. 

7:04 AM IST:

വാശിയേറിയ മത്സരം നടന്ന തിരുവനന്തപുരം കോർപ്പറേഷനിൽ അവസാനം ആര് ചിരിക്കും. ഭരണം തുടരാൻ ഇടത് മുന്നണിക്കാകുമോ? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിന്നോട്ട് പോയ കോൺഗ്രസിന് നില മെച്ചപ്പെടുത്താനാകുമോ ? ബിജെപി ഞെട്ടിക്കുമോ?

7:00 AM IST:

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങാൻ ഇനി ഒരു മണിക്കൂർ മാത്രം. ആദ്യം എണ്ണുക സ്പെഷ്യൽ തപാൽ വോട്ടുകൾ. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. മൂന്ന് ഘട്ടമായി അവസാനിച്ച വോട്ടെടുപ്പിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ അറിയാം.

6:51 AM IST:

ഓർത്തിരിക്കാൻ ചില കണക്കുകൾ

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോ​ഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടർമാർ. എഴുപത്തിഅയ്യായിരത്തോളം സ്ഥാനാർത്ഥികൾ ആണ് തെരഞ്ഞെടുപ്പ് ഗോദയിൽ എത്തിയത്.

ഫലം കാത്തിരിക്കുന്നത്

  • 941 ഗ്രാമപഞ്ചായത്തുകള്‍
  • 152  ബ്ലോക്ക് പ‍ഞ്ചായത്തുകള്‍ 
  • 14 ജില്ലാ പഞ്ചായത്തുകള്‍ 
  • 86 മുനിസിപ്പാലിറ്റികള്‍ 
  • 6 കോര്‍പ്പറേഷനുകള്‍ 

6:41 AM IST:

തെരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയ കേരളം. സ്വർണ്ണക്കടത്തും, ലൈഫ് മിഷൻ വിവാദങ്ങളും സംസ്ഥാന സർക്കാരിന് തിരിച്ചടിയാകുമോ? യുഡിഎഫിന് നേട്ടമുണ്ടാക്കാനാകുമോ ? ഉയർന്ന പോളിംഗ് ശതമാനം ആരെ തുണയ്ക്കും ? ബിജെപി ശക്തി കാട്ടുമോ ? മുന്നണി മാറിയ ജോസ് കെ മാണിക്ക് കരുത്ത് കാട്ടാനാകുമോ ?

6:40 AM IST:

കോട്ടയത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ നിരോധനം നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
 
6:00 AM IST:

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാതലത്തിൽ മൂന്ന് വടക്കൻ ജില്ലകളിൽ നിരോധനാജ്ഞ. കോഴിക്കോട് അഞ്ചിടത്തും കാസർകോട് പത്തിടത്തും കർഫ്യൂ. മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ ഡിസംബർ 22വരെ നിരോധനാജ്ഞ. 
 
5:45 AM IST:

കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. മൂന്ന് ഘട്ടമായി അവസാനിച്ച വോട്ടെടുപ്പിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ അറിയാം.

5:37 AM IST:

കൊവിഡ് ആശങ്കയ്ക്കിടയിലാണെങ്കിൽ പോലും കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പോളിംഗ് ബൂത്തിലെത്തിയത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടർമാരാണ്. വിധി കാത്ത് എഴുപത്തി അയ്യായിരത്തോളം സ്ഥാനാർത്ഥികൾ. ഉയർന്ന പോളിംഗ് ആർക്ക് അനുകൂലമാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. 
 
5:10 AM IST:

ജനവിധി പ്രേക്ഷകരിലേക്കെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്നും
തൽസമയ വിവരങ്ങൾ പ്രേ​ക്ഷകരിലേക്കെത്തും. ഓരോ വോട്ടിന്റെയും കണക്ക് ആ നിമിഷംതന്നെ ജനങ്ങൾക്ക് എത്തിക്കാൻ ഡാറ്റ സെന്ററും സജ്ജമാണ്.

തൽസമയം കാണാം

5:05 AM IST:

മൂന്ന് മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. വികസനവും ക്ഷേമപ്രവർത്തനങ്ങളും തുണയ്ക്കുമെന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ്. അവസാന മാസങ്ങളിൽ സ‌ർക്കാരിനെ ഉലച്ച വിവാദങ്ങളിലാണ് യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലടക്കം അട്ടിമറി നടത്താൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ബിജെപി. വെൽഫെയർപാർട്ടി ബന്ധത്തിനും ഇടത്തോട്ട് മാറിയ ജോസിനും തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകം.

4:48 AM IST:

സ്പെഷ്യൽ തപാല്‍  വോട്ടുകളാണ് ആദ്യം എണ്ണുക. പത്ത് മിനിറ്റിനുള്ളിൽ ആദ്യഫല സൂചനകൾ വന്ന് തുടങ്ങും. കോർപ്പറേഷൻ, ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ വരും. ഉച്ചയ്ക്ക് മുമ്പ് അന്തിമഫലങ്ങൾ എത്തും.

3:57 AM IST:

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നെഞ്ചിടിപ്പോടെ രാഷ്ട്രീയ കേരളം.

11:36 PM IST:

ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. കൂടുതൽ കേന്ദ്രങ്ങൾ എറണാകുളത്താണ്. ഇവിടെ 28 കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. ഇവിടെ 7 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം 16, ‍കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, തൃശ്ശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, കണ്ണൂർ 20, കാസർകോട് 9 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം

11:23 PM IST:

തദ്ദേശ തിരഞ്ഞെടുപ്പ് വിജയ ശേഷമുള്ള ആഹ്ളാദ പ്രകടനങ്ങൾ അതിര് കടക്കരുതെന്ന് കമ്മീഷൻ മുന്നറിയ്പ്പ് നല്‍കി. കൊവിഡ് മാനദണ്ഡപ്രകാരം മാത്രമായിരിക്കണം ആഹ്ളാദ പ്രകടനമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
 
11:20 PM IST:

തപാൽ ബാലറ്റ് എണ്ണുമ്പോൾ സ്ഥാനാർത്ഥിക്ക് നേരയോ ചിഹ്നത്തിന് നേരയോ ഉള്ള ഏത് അടയാളവും വോട്ടായി പരിഗണിക്കും
വോട്ടറെ തിരിച്ചറിയുന്ന അടയാളമാണെങ്കിൽ അസാധുവാകും

11:06 PM IST:

തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത്തവണ സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടുകളുമുണ്ട്. ബൂത്തുകളിൽ പത്തിൽ താഴെ തപാൽ വോട്ടുകളാണുണ്ടാകുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തുടർന്നാണ് ഇലക്ട്രോണിക് വോട്ടുകൾ എണ്ണുക. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ എട്ടരയോടെ അറിയാനാകും

10:30 PM IST:

കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച അറിയാം. രാവിലെ എട്ട് മണിക്ക് തുടങ്ങുന്നെ വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ എട്ടരയോടെ അറിയാനാകും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫലം പ്രേക്ഷകരിലെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് പതിവ് പോലെ വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്.

9:23 PM IST:

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി, അജാനൂർ പഞ്ചായത്ത് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നീലേശ്വരം മുൻസിപാലിറ്റി മേൽപറമ്പ്, 'വിദ്യാ നഗർ, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ പൂർണമായും , നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട് മുൻസിപ്പാലിറ്റിപൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട് , അഡ്ക്ക , സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി : അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

9:22 PM IST:

കാസർകോട് ജില്ലയിൽ 10 പൊലീസ് ‌സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 15 ന് രാത്രി 12 മണി മുതൽ ഡിസംബർ 17 ന് രാത്രി 12 മണി വരെ സി ആർ പി സി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

7:47 PM IST:

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിൻ്റെ സാഹചര്യത്തില്‍ ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം  തടയുന്നതിനുമായി നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്

7:45 PM IST:

തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ ശേഷിക്കെ സംഘർഷ സാധ്യത നിലനിൽക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ആറ് മുതൽ മറ്റന്നാൾ വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്