പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്ത് തെര. കമ്മീഷൻ

Published : Dec 11, 2020, 08:52 PM IST
പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്ത് തെര. കമ്മീഷൻ

Synopsis

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലെ കുളശ്ശേരി ബൂത്തിലെ പോളിംഗ് ഓഫീസർ ആയിരുന്നു സരസ്വതി. സിപിഎം ചിഹ്നമുള്ള മാസ്ക് ധരിച്ച് വന്ന ഇവരെ അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്.

കൊല്ലം: തദ്ദേശഭരണതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ രാഷ്ട്രീയപാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്ന കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കൊല്ലം ജില്ലയുടെ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്ട്രീയപാർട്ടിയുടെ ചിഹ്നം ധരിച്ച് വന്നതിൽ വീഴ്ച പറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തൽ. കൊല്ലം മുഖത്തല സ്വദേശിയാണ് സരസ്വതി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു