നിലമ്പൂരിലും എല്‍ഡിഎഫ് തരംഗം; ബിജെപി അക്കൗണ്ട് തുറന്നു, കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

By Web TeamFirst Published Dec 16, 2020, 2:28 PM IST
Highlights

യുഡിഎഫിന് ഒമ്പത് ഡിവിഷനുകളില്‍ മാത്രമാണ് ജയിക്കാനായത്.
 

നിലമ്പൂര്‍ നഗരസഭയായി മാറിയതിന് ശേഷം നിലമ്പൂര്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. 33 ഡിവിഷനുകളില്‍ 22 സീറ്റും സ്വന്തമാക്കിയാണ് എല്‍ഡിഎഫിന്റെ മിന്നും വിജയം. കോണ്‍ഗ്രസിന്റെയും ആര്യാടന്‍ മുഹമ്മദിന്റെയും കുത്തകയായിരുന്നു നിലമ്പൂരിലെ വിജയം ഇടതുപക്ഷത്തിന് ആവേശമേകുന്നതാണ്. ബിജെപി അക്കൗണ്ട് തുറന്നതും ഈ തെരഞ്ഞെടുപ്പിലാണ്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക നഗരസഭയായിരുന്നു നിലമ്പൂര്‍. യുഡിഎഫിന് ഒമ്പത് ഡിവിഷനുകളില്‍ മാത്രമാണ് ജയിക്കാനായത്. 2010ല്‍ നഗരസഭയായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് വിജയിച്ചത്. ആര്യാടന്‍ ഷൗക്കത്തായിരുന്നു ആദ്യത്തെ ചെയര്‍മാന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കുത്തക തകര്‍ത്തത് ഇടതുപക്ഷം വിജയിച്ചിരുന്നു. രണ്ടാം ഡിവിഷനില്‍ ബിജെപിക്കുവേണ്ടി മത്സരിച്ച വിജയനാരായണനാണ് വിജയിച്ചത്.
 

click me!