തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. മൂന്ന് വീതം സീറ്റുകൾ ഇരു മുന്നണികളും പിടിച്ചെടുത്തു. പുത്തൻതോട് വാർഡ് നിലനിർത്തിയതോടെ കോട്ടയം മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ഭരണം തുടരും. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് എൽഡിഎഫ് നിലനിർത്തി.
11:30 AM (IST) May 31
സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11,801 പേര്‍. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേര്‍ വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് സര്‍ക്കാർ സര്‍വ്വീസിൽ നിന്ന് ഒരുമിച്ച് ഇറങ്ങുന്നത്. സ്കൂൾ പ്രവേശനം മുന്നിൽ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടായത്.
11:29 AM (IST) May 31
എൻസിപിയിലും പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനെതിരെ എംഎൽഎ രംഗത്ത്. തന്നെ എൻസിപിയിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ചരട് വലിക്കുകയാണെന്ന ആരോപണവുമായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസാണ് രംഗത്തെത്തിയത്. മന്ത്രി എകെ ശശീന്ദ്രനും പിസി ചാക്കോയും ചേർന്ന് പാർട്ടിക്ക് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളൊക്കെയും പങ്കിട്ടെടുത്തെന്ന് എംഎൽഎ ആരോപിച്ചു.
11:29 AM (IST) May 31
ടെക്നോപാർക്ക് മൂന്നാംഘട്ട നിർമ്മാണത്തിൽ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ്സിസ് തിരിച്ചടി. ടോറസിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗൺസ്റ്റോണിന്റെ പരിസ്ഥിതി ക്ലിയറൻസ് റദ്ദാക്കി. ഇതിന് പുറമെ കമ്പനിക്ക് 15കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കി.
11:28 AM (IST) May 31