സിപിഎം നേതാവ് ഷാജഹാൻ വധക്കേസിൽ നിർണായക തെളിവ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണാണ് പൊലീസ് കണ്ടെടുത്തത്. പ്രതികൾ ഒളിച്ചിരുന്ന മല അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകൾ ഒളിപ്പിച്ചത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകള്‍ കണ്ടെത്തിയത്. പ്രതികളെ ഒളിവില്‍ സഹായിച്ച ആളാണ് ജിനേഷ്. ബിജെപിയുടെ പ്രാദേശിക ഭാരവാഹിയാണ് ഇയാള്‍. കേസിൽ 11-ാം പ്രതിയായ ജിനേഷിന്‍റെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. അതേസമയം, ഇന്നലെ അറസ്റ്റിലായ ആവാസ് ആര്‍എസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

11:24 AM (IST) Aug 21
'ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീർ പഠന പര്യടന വേളയില്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തി, നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും കെ ടി ജലീല്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും നടപടി വേണമെന്നുമാണ് മാത്യു കുഴൽനാടൻ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
10:42 AM (IST) Aug 21
സിപിഎം നേതാവ് ഷാജഹാൻ വധക്കേസിൽ നിർണായക തെളിവ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണാണ് പൊലീസ് കണ്ടെടുത്തത്. പ്രതികൾ ഒളിച്ചിരുന്ന മല അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകൾ ഒളിപ്പിച്ചത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകള്‍ കണ്ടെത്തിയത്. പ്രതികളെ ഒളിവില്‍ സഹായിച്ച ആളാണ് ജിനേഷ്. ബിജെപിയുടെ പ്രാദേശിക ഭാരവാഹിയാണ് ഇയാള്‍. കേസിൽ 11-ാം പ്രതിയായ ജിനേഷിന്‍റെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. അതേസമയം, ഇന്നലെ അറസ്റ്റിലായ ആവാസ് ആര്‍എസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
10:13 AM (IST) Aug 21
ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരിൽ നിന്നും നാല് ലക്ഷം രൂപയും പടികൂടി
10:12 AM (IST) Aug 21
ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് ഇവരിൽ നിന്നും നാല് ലക്ഷം രൂപയും പടികൂടി
09:53 AM (IST) Aug 21
തിരുവനന്തപുരം നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച ദാരുണ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പടുത്തിയത്. പ്രതികൾ രണ്ടുപേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി.
09:52 AM (IST) Aug 21
മഴക്കെടുതി രൂക്ഷമായ ഹിമാചലിൽ ആശങ്കയായി വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാൻഗ്ര , ചമ്പ, ബിലാസ്‍പൂർ, സിർമോർ, മണ്ഡി എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ 22 പേരാണ് ഇതുവരെ മരിച്ചത്.
09:52 AM (IST) Aug 21
ദില്ലി മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 12 പേരെ രാജ്യം വിടുന്നത് തടഞ്ഞ് സിബിഐ. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. 'സിസോദിയ രാജ്യം വിടരുത്'; ദില്ലി മദ്യനയ കേസില്‍ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി സിബിഐ
07:57 AM (IST) Aug 21
കരിപ്പൂരിൽ വീണ്ടും സ്വർണ്ണ മിശ്രിതം വസ്ത്രത്തിന് അടിയിൽ തേച്ചു പിടിപ്പിച്ചു കടത്തിയ യാത്രക്കാരൻ പിടിയിലായി. നാദാപുരം സ്വദേശി ഹാരിസ് ആണ് കസ്റ്റംസ് പിടിയിലായത്.
07:48 AM (IST) Aug 21
അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ദില്ലി മദ്യനയ കേസിലെ അഞ്ചാം പ്രതിയും മലയാളിയുമായ വിജയ് നായർ, താൻ രാജ്യം വിട്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്, തനിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല, തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വിജയ് നായർ പറഞ്ഞതായി വാർത്താ ഏജൻസി
06:25 AM (IST) Aug 21
ലോകായുക്ത ഭേദഗതിയിൽ നിലപാട് ചർച്ച ചെയ്യാൻ സിപിഐ നിർവ്വാഹക സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമ നിർമ്മാണങ്ങൾക്ക് മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് നയരൂപീകരണത്തിന് സിപിഐ തയ്യാറെടുക്കുന്നത്.
06:23 AM (IST) Aug 21
വിഴിഞ്ഞം തുറമുഖ ഉപരോധം ഇന്ന് ആറാം ദിനം. ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ എല്ലാ മതബോധന കേന്ദ്രങ്ങളിലെയും അധ്യാപകരുടെ നേതൃത്വത്തിൽ സമരവേദിയിൽ പ്രാർത്ഥനാ ദിനം ആചരിക്കാനാണ് ആഹ്വാനം. കഴിഞ്ഞ രണ്ട് ദിവസവും ബാരിക്കേഡുകൾ തകർത്ത് സമരക്കാർ പദ്ധതിപ്രദേശത്തിനകത്തേക്ക് കയറി കൊടി നാട്ടിയിരുന്നു. നാളെ കടൽ മാർഗവും കരമാർഗവും ഉപരോധമുണ്ടാകും. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽസമരം.
06:22 AM (IST) Aug 21
കേരള വിസിക്കെതിരെ നടപടിക്ക് ഗവർണർ. സെനറ്റിൽ പ്രമേയം പാസ്സാക്കിയ സംഭവത്തിൽ വിശദീകരണം
തേടിയേക്കും. പ്രമേയം പാസാക്കിയത് നല്ല കാര്യമെന്നാണ് ഗവർണർ പരിഹസിച്ചത്. പ്രത്യേക സെനറ്റ് യോഗത്തിൽ അജണ്ടയ്ക്ക് പുറത്ത് പ്രമേയം കൊണ്ട് വന്നത് ചട്ട വിരുദ്ധമാണെന്നാണ് രാജ് ഭവൻ വിലയിരുത്തൽ. സെനറ്റിൽ ചാൻസ്ലർ നോമിനേറ്റ് ചെയ്ത അംഗങ്ങളെ പിൻവലിക്കാനും സാധ്യത ഉണ്ട്.