
മൈസുരു: മൈസുരുവിൽ മലയാളി ബിസിനസ്സുകാരനെ പട്ടാപ്പകൽ നടുറോഡിൽ കൊള്ളയടിച്ചു. മൈസുരുവിലെ ഹാരോഹള്ളിയിലുള്ള ജയപുരയിൽ ഇന്ന് രാവിലെയാണ് സംഭവം. ബെംഗളുരുവിൽ ബിസിനസ്സുകാരനായ സൂഫിയെന്ന മലയാളിയെയാണ് കൊള്ളയടിച്ചത്. ഇയാളുടെ വണ്ടിയും ഒന്നരലക്ഷം രൂപയുമായി കൊള്ളസംഘം കടന്നുകളഞ്ഞു. കർണാടകയിൽ പലയിടങ്ങളിലായി നടന്ന എടിഎം, ബാങ്ക് കൊള്ളകൾക്ക് പിന്നാലെയാണ് ഇത്തരമൊരു മോഷണം. വയനാട് അടക്കം ചെക്ക് പോസ്റ്റുകളിലും ഹൈവേകളിലും വണ്ടിക്കും മോഷ്ടാക്കൾക്കുമായി തെരച്ചിൽ ഊർജിതമാക്കി. വെള്ള ഫോർഡ് എക്കോസ്‍പോർട്ട് കാറിനായി തെരച്ചിൽ തുടർന്ന് പൊലീസ്. വയനാട് എസ്‍പി അടക്കം അതിർത്തി ജില്ലാ പൊലീസ് മേധാവിമാരുടെ സംഘം വാഹനത്തിനായുള്ള തെരച്ചിൽ ഏകോപിപ്പിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam