'കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണം'; കേന്ദ്ര ധനമന്ത്രിയോട് എംപിമാര്‍

Published : Aug 10, 2023, 10:14 PM IST
'കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണം'; കേന്ദ്ര ധനമന്ത്രിയോട് എംപിമാര്‍

Synopsis

കേന്ദ്ര ഗ്രാന്റുകളില്‍ ഉണ്ടായ കുറവ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എംപിമാര്‍. 

ദില്ലി: കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. എളമരം കരീം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എഎ റഹീം തുടങ്ങിയവരുടെ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. 

ഓണം അടക്കമുള്ള ആഘോഷങ്ങള്‍ വരാന്‍ പോകുന്ന സാഹചര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് എംപിമാര്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് സിപിഐഎം അറിയിച്ചു. ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും രാജ്യത്തിനാകെ മാതൃകയായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സംസ്ഥാനമാണ് കേരളം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുവിപണിയിലെ വിലക്കയറ്റം തടയല്‍ മുതലായ പ്രവര്‍ത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ മികച്ച രീതിയിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിയും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളില്‍ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എംപിമാര്‍ നിര്‍മലാ സീതാരാമനോട് കൂടിക്കാഴ്ചയില്‍ പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഒരുനിമിഷം വൈകാതെ രാജിവച്ചു; ഒരേ ഒരു കാരണം! 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്