'ആ ലൈനുകൾ വെറുതെ വച്ചതല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം'; ഓവർടേക്കിംഗിനെ കുറിച്ച് എംവിഡി

Published : Apr 05, 2024, 04:33 PM IST
'ആ ലൈനുകൾ വെറുതെ വച്ചതല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം'; ഓവർടേക്കിംഗിനെ കുറിച്ച് എംവിഡി

Synopsis

അത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളും രേഖപ്പെടുത്തിയ ലൈനുകളും നോക്കി അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് എംവിഡി.

തിരുവനന്തപുരം: ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളും രേഖപ്പെടുത്തിയ ലൈനുകളും നോക്കി അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നാണ് എംവിഡി മുന്നറിയിപ്പ്. നിയമങ്ങള്‍ ലംഘിച്ചാല്‍ കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു. കുറ്റസമ്മതം നടത്തി ചെറിയ പിഴ തുക പോകാന്‍ സാധിക്കില്ലെന്നും എംവിഡി അറിയിച്ചു. 

എംവിഡി കുറിപ്പ്: ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാന്‍ (ഓവര്‍ടേക്ക് ചെയ്യാന്‍) ശ്രമിക്കുന്നത് അപകടകരമാണ്. ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിരിക്കുന്നു. 

അതിനായി റോഡിന് നടുവിലായി Double Yellow Ladder Hatching ലൈന്‍ വരച്ചിട്ടുണ്ടാകും. വാഹനമോടിക്കുമ്പോള്‍ ഈ മഞ്ഞ വരകള്‍ മുറിച്ചു കടക്കാനോ അതിനു മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല. അതിനൊപ്പം റോഡിന് ഇരു വശങ്ങളിലും പാര്‍ക്കിംഗ് നിരോധിച്ചു കൊണ്ട് റോഡിന്റെ Border Line കളോട് ചേര്‍ന്ന് Striped Lines വരച്ചിട്ടുണ്ടാകും, ഈ ഭാഗത്ത് No Parking ബോര്‍ഡും Restriction അവസാനിക്കുന്ന ഭാഗത്ത് Restriction Ends സൈന്‍ ബോര്‍ഡും ഉണ്ടാകും. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് ഇരു വശത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇവിടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളത്. അതിനാല്‍ ഈ റോഡ് മാര്‍ക്കിങ്ങുകള്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങളില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം. 

ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ചല്ലാനുകള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു. കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല.

പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, സംഘത്തിൽ പത്തോളം പേർ, 2 പേർക്ക് കൂടി പരിക്കേറ്റു 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി
പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ​ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'