ഭീമൻ പിഴയ്ക്കൊപ്പം ലൈസൻസും പോകും, 3 വര്‍ഷം വരെ ജയിലിലും കിടക്കാം; എംവിഡി പറയുന്നു ഡ്രൈവിങ് കുട്ടിക്കളിയല്ല

Published : Apr 10, 2024, 06:25 PM IST
ഭീമൻ പിഴയ്ക്കൊപ്പം ലൈസൻസും പോകും,  3 വര്‍ഷം വരെ ജയിലിലും കിടക്കാം; എംവിഡി പറയുന്നു ഡ്രൈവിങ് കുട്ടിക്കളിയല്ല

Synopsis

കുട്ടികൾ ഡ്രൈവ് ചെയ്താൽ ഉണ്ടാകുന്ന നിയമ നടപടികളെ കുറിച്ചും എംവിഡി ഫേസ്ബുക്കിൽ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

തിരുവനന്തപുരം: വേനൽ അവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്നത്തിലാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലം വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമെങ്കിലും ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന് എംവിഡി അടിവരയിടുന്നു. കുട്ടികൾ ഡ്രൈവ് ചെയ്താൽ ഉണ്ടാകുന്ന നിയമ നടപടികളെ കുറിച്ചും എംവിഡി ഫേസ്ബുക്കിൽ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

കുറിപ്പിങ്ങനെ...

മധ്യവേനൽ അവധി തുടങ്ങി. പുസ്തകക്കെട്ടുകളുടെ ഭാരം ഇറക്കി വച്ച് കുട്ടികൾക്കിനി കുറച്ച് നാൾ വിശ്രമത്തിന്റെയും വിനോദത്തിന്റെറെയും നാളുകൾ. കുട്ടികൾ വാഹനം ഓടിക്കാനും, ഓടിച്ച് പഠിക്കാനും ഏറ്റവും സാധ്യതയുള്ള കാലം.

മാതാപിതാക്കളെ.... ഒന്ന് ശ്രദ്ധിക്കൂ... 

ഡ്രൈവിംഗ് കുട്ടിക്കളിയല്ല. നിങ്ങൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോർക്കുക. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുക എന്നത് ഡ്രൈവിംഗിലെ അടിസ്ഥാന തത്വമാണ്. 

മനസും ശരീരവും പക്വതയെത്താത്ത കുട്ടികൾ എങ്ങനെ ഇത് നടപ്പിലാക്കും...? ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതും, ഓടിക്കാൻ അനുവദിക്കുന്നതും കുറ്റകരമാണ്. ലൈസൻസില്ലാതെ വാഹനം ഓടിച്ച ഡ്രൈവർക്കും, വാഹന ഉടമയ്ക്കും 3 വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.

മൈനർ വാഹനം ഓടിച്ചാൽ ശിക്ഷ എന്താണെന്ന് അറിയണ്ടേ...?

(Section 199 A - Offence by Juveniles) അനുസരിച്ച് കുട്ടികൾ ചെയ്യുന്ന കുറ്റത്തിന്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ, വാഹന ഉടമയോ ആണ് എന്നതാണ്.

ശിക്ഷയെന്താണ്? 

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം 
1. രക്ഷിതാവിന് / വാഹന ഉടമയ്ക്ക് 3 വർഷം തടവും, 25000/- രൂപ പിഴയും
2. വാഹനത്തിന്റെ രജിസ്ട്രേഷൻ 1 വർഷത്തേക്ക് ക്യാൻസൽ ചെയ്യും
3. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിംഗ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.

കൂടാതെ മറ്റ് നാശനഷ്ടങ്ങൾക്ക് രക്ഷിതാവ് ഉത്തരവാദിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ... ഡ്രൈവിംഗ് കുട്ടികൾക്കുള്ള വിനോധോപാധിയല്ല.

കേന്ദ്ര സോഫ്റ്റ് വെയറാണ്, കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ​ഗണേഷ് കുമാർ; പുലിവാലായി പുക പരിശോധന!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ