
കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ ഇറക്കിയ എം.ഇ.എസിന് പിന്തുണയുമായികേരള നദ്‍വത്തുൽ മുജാഹിദ്ദീൻ. മുസ്ളീം സ്ത്രീകൾ മുഖം മറക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നില്ല. ഇപ്പോഴത്തേത് അനാവശ്യ വിവാദമെന്ന് പ്രസിഡണ്ട് ടി പി അബ്ദുള്ള കോയ മദനി പറഞ്ഞു.
ഹജ്ജ് കർമ്മം നടത്തുമ്പോൾ പോലും സ്ത്രീകൾ മുഖം മറക്കാറക്കരുതെന്നാണ് ഇസ്ലാമിക നിയമമെന്നും ടി പി അബ്ദൂള്ള കോയ മദനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ അറിയിച്ചു. അടുത്ത അധ്യായന വർഷം മുതൽ എംഇഎസിന്‍റെ ഉടമസ്ഥതയിലുള്ള കോളേജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
എന്നാൽ എംഇഎസിന്‍റെ സർക്കുലറിനെതിരെ രൂക്ഷ വിമർശനവുമായി ഇ കെ സുന്നി വിഭാഗം രംഗത്തെത്തി.മുസ്ലീം വിഭാഗത്തിന്‍റെ വ്യക്തിത്വം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് എംഇഎസിന്‍റേതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് കുറ്റപ്പെടുത്തി.
മതേതരവാദിയാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂറെന്നും സമസ്ത ആരോപിച്ചു. മുഖം മറക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ചുതന്നെ ക്യാമ്പസിലെത്തുമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam