
കാസർകോട്: കനത്ത മഴയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. മലപ്പുറത്ത് ദേശീയപാതയിൽ തലപ്പാറയിലും റോഡ് വിണ്ടുകീറിയത് കണ്ടെത്തി.
നാദാപുരം വളയത്ത് ശക്തമായ മഴയിൽ വളയം അച്ചം വീട്ടിൽ മിനി സ്റ്റേഡിയത്തിൻ്റെ മതിൽ തകർന്നു. അച്ചം വീട്ടിലെ പ്രണവം മിനി സ്റ്റേഡിയത്തിൻ്റെ ചുറ്റുമതിലാണ് തിങ്കളാഴ്ച്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ തകർന്ന് വീണത്. തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതിൽ പതിച്ചത്.ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിനോദസഞ്ചാര കേന്ദ്ര മായ കോട്ടയം തീക്കോയി മാർമല അരുവി വെള്ളച്ചാട്ടത്തിൽ പ്രവേശനത്തിന് നിയന്ത്രണം. മഴ ശക്തമായതോടെയാണ് നിയന്ത്രണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam