പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശിക്ക് ജീവൻ നഷ്ടമായി

Published : May 02, 2026, 08:47 PM IST
kerala native dies in road accident in kharagpur west bengal

Synopsis

പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശി മരിച്ചു. ബുധനൂർ കോലേത്ത് ദാസ് വില്ലയിൽ യേശുദാസിന്‍റെയും കുഞ്ഞുമോളുടെയും മകൻ സിജു ദാസ് (41) ആണ് മരിച്ചത്

ആലപ്പുഴ: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശി മരിച്ചു. ബുധനൂർ കോലേത്ത് ദാസ് വില്ലയിൽ യേശുദാസിന്‍റെയും കുഞ്ഞുമോളുടെയും മകൻ സിജു ദാസ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ഖരഗ്പൂരിൽ സിജു സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രെയിലർ ഇടിച്ചായിരുന്നു അപകടം. ഖരഗ്പൂരിലെ സ്റ്റീൽ കമ്പനിയിൽ പ്രൊജക്ട് മാനേജരായിരുന്ന സിജുവിന് അടുത്തിടെയാണ് എച്ച് ആർ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഭാര്യ: പ്രീതിയാണ് ഭാര്യ. സജി സാമുവേൽ, ബിൻസി സജി എന്നിവർ സഹോദരങ്ങളാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

24 അല്ല, 39 മണിക്കൂർ തുള്ളി മദ്യം കിട്ടില്ല, വോട്ടെണ്ണലിന്‍റെ ഭാഗമായി ഡ്രൈഡേ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ, ബാറുകളടക്കം തുറക്കില്ല
ഒരാൾ തടിക്കഷ്ണം കൊണ്ട് അടിച്ചു, മറ്റെയാൾ വെട്ടുകത്തികൊണ്ട് തലയ്ക്ക് പിന്നിൽ മാരകമായി വെട്ടി; യുവാവിനെ അക്രമിച്ച പ്രതികൾ പിടിയിൽ