തമിഴ്‌നാട്ടിൽ മലയാളിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു

Published : Dec 26, 2020, 05:33 PM ISTUpdated : Dec 26, 2020, 05:36 PM IST
തമിഴ്‌നാട്ടിൽ മലയാളിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു

Synopsis

ദീപുവിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി അരവിന്ദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളിയെ മർദ്ദിച്ചുകൊന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. ദീപുവിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി അരവിന്ദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾക്ക് എതിരെ തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നു. ഇരുവരുടെയും പക്കൽ ആയുധങ്ങൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍