'കേരളത്തെ ഒഴിവാക്കണം, കേന്ദ്രം നിയമം കൊണ്ട് വരണം', ബഫ‍ര്‍ സോണിൽ സഭയിൽ പ്രമേയമവതരിപ്പിക്കാൻ സ‍ര്‍ക്കാര്‍ 

By Web TeamFirst Published Jul 7, 2022, 9:52 AM IST
Highlights

കേരളത്തെ ബഫർ സോൺ മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സ‍ര്‍ക്കാര്‍ പ്രമേയം

തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ പ്രമേയമവതരിപ്പിക്കാൻ സ‍ര്‍ക്കാ‍ര്‍. കേരളത്തെ ബഫർ സോൺ മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സ‍ര്‍ക്കാര്‍ പ്രമേയം. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക.

ബഫര്‍ സോൺ വിവാദത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും നേരത്തെ പരസ്പരം പഴിചാരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രീം കോടതി വിധിക്ക് കാരണമെന്ന് പ്രതിപക്ഷനേതാവ് നേരത്തെ ആരോപിച്ചിരുന്നത്. യുഡിഎഫ്-യുപിഎ സർക്കാർ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സർക്കാർ മറുപടി. ബഫ‌ർസോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് ഈ പരസ്പരം പഴിചാരൽ. 

സ്റ്റീൽ ബോംബ് എവിടെ നിന്ന്? രാഷ്ട്രീയ പാർട്ടിക്കാര്‍ സൂക്ഷിച്ചതെന്ന് പ്രാഥമിക നിഗമനം, വീട്ടിൽ പരിശോധന

ബഫർസോൺ സോണിൽ സുപ്രീം കോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച ഉന്നത തലയോഗത്തിലെടുത്ത  തീരുമാനം. സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വെ ഉടൻ തീർത്ത് ഉന്നതാധികാരസമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. 

ഭരണഘടനയ്ക്ക് എതിരായ മല്ലപ്പള്ളിയിലെ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുത്തു

'ഇടത് സര്‍ക്കാരിന്റെ ആത്മാർത്ഥതയിൽ സംശയം', ബഫർ സോണിൽ വിമർശനവുമായി കെസിബിസി

ബഫര്‍സോണിൽ സംസ്ഥാന സർക്കാരിനെതിരെ കെസിബിസി. വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ത്ഥത സംശയാസ്പദമാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സുപ്രീം കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. 

ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണ്ണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണം. കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെസിബിസി അഭിപ്രായപ്പെട്ടു. 

വന്യജീവി സാങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ  സോൺ  നിർബന്ധമാക്കി  കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽ സർക്കാർ ഇടപെടണമെന്നാണ് കെ സി ബി സി ആവർത്തിച്ച് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് ആശങ്കജനകമാണ്. കർഷകരുടെ  ആവശ്യങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഉത്തരവ് നടപ്പിലാക്കി തുടങ്ങുന്നതോടെ കർഷകർ കുടിയിറങ്ങാൻ നിർബന്ധിതരാകും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർഷകരുടെ പക്ഷത്തു നിന്ന് പ്രശ്നത്തിന് പരിഹാരം  കാണണമെന്നും കെ സി ബി സി ആവശ്യപ്പെടുന്നു. 

 

click me!