കേരളത്തിന് ആശ്വാസം: 10 പേര്‍ക്ക് കൂടി രോഗമുക്തി, ആകെ 255; ചികിത്സയിലുള്ളത് 138 പേര്‍

By Web TeamFirst Published Apr 17, 2020, 5:55 PM IST
Highlights

ഇന്ന് പതിവ് വാർത്താ സമ്മേളനം മുഖ്യമന്ത്രി നടത്തിയില്ല. പകരം ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

click me!