മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഭീരുത്വം, സ്പ്രിംക്ലറില്‍ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ്

Web Desk   | Asianet News
Published : Apr 17, 2020, 05:34 PM ISTUpdated : Apr 17, 2020, 06:21 PM IST
മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഭീരുത്വം, സ്പ്രിംക്ലറില്‍ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ്

Synopsis

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിന് പകരം നേതാക്കളെ തെരഞ്ഞെടുപിടിച്ച് വ്യക്തിഹത്യ നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഊരിപിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപിടിച്ച കത്തികള്‍ക്കും ഇടയിലൂടെ നടന്നിട്ട് ഭയന്നിട്ടില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി, സ്പ്രിംക്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട ഡാറ്റയിടപാടുകളെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുമെന്ന് പേടിച്ച് പ്രതിദിന പത്രസമ്മേളനം ഉപേക്ഷിച്ചത് തികഞ്ഞ ഭീരുത്വമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ പ്രതിച്ഛായ പൂര്‍ണ്ണമായും തകരുമെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രതിദിന വാര്‍ത്താസമ്മേളനം  ഉപേക്ഷിക്കാന്‍ തയ്യാറായതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഡാറ്റാ ക്രയവിക്രയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി അസ്വസ്ഥനാവുകയും തനി സ്വരൂപം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്പ്രിംക്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ വന്‍ അഴിമതിയും അട്ടിമറിയിയും നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഐ.ടി വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം. ഈ ഇടപാട് സംബന്ധിച്ച് തുറന്ന സംവാദത്തിന് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്പ്രിംക്ലര്‍ കമ്പനിയുമായി പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖയില്‍ കൃത്രിമമം നടന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ വാര്‍ത്തപുറത്ത് വിട്ടിട്ടുണ്ട്. ഇത് സത്യമാണെങ്കില്‍ ഞെട്ടിക്കുന്ന ഇടപടാണ് കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും മുല്ലപ്പള്ളി പറയുന്നു.

സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള ഇടപാട് സംബന്ധിച്ച് ആരോപണം ഉയര്‍ന്ന ശേഷമാണ് രേഖകള്‍ ഉണ്ടാക്കിയതെന്നാണ് മാധ്യമങ്ങളുടെ പ്രധാന ആരോപണം. ഭീകരമായ തട്ടിപ്പിന്റെ ചെറിയ ഒരു അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരേണ്ടതും കരാറുമായി ബന്ധപ്പെട്ട അവ്യക്ത നീക്കേണ്ടതും അനിവാര്യമാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിന് പകരം നേതാക്കളെ തെരഞ്ഞെടുപിടിച്ച് വ്യക്തിഹത്യ നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്