ബൈരക്കുപ്പക്കാർക്ക് അടിയന്തിര ചികിത്സക്കായി വയനാട്ടിലെത്താം; അതിർത്തികൾ തുറന്നിട്ട് കേരളം

By Web TeamFirst Published Apr 5, 2020, 11:07 AM IST
Highlights

കുറുവ ദ്വീപിനോട് അടുത്ത് കിടക്കുന്ന പ്രദേശമാണ് ബൈരക്കുപ്പ.  ഈ മേഖലയിലുള്ളവർ ജില്ലയിലെ ആശുപത്രികളെയാണ് ചികിത്സക്ക് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി. 

കൽപ്പറ്റ: ലോക്ക് ഡൗണിനിടയിലും മാനുഷിക പ്രശ്നങ്ങൾക്ക് മുമ്പിൽ അതിർത്തികൾ തുറന്നിട്ട് കേരളം. കർണാടകയിലെ ബൈരക്കുപ്പ പ്രദേശവാസികൾക്ക് അടിയന്തര ആരോഗ്യപ്രശ്നങ്ങൾക്ക് വയനാട്ടിൽ എത്താമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അടിയന്തര ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമാണ് അനുമതിയെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. 

ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ അതിർത്തി ചെക്പോസ്റ്റുകളിൽ വിശദമായ വിവരങ്ങൾ നൽകണം. കുറുവ ദ്വീപിനോട് അടുത്ത് കിടക്കുന്ന പ്രദേശമാണ് ബൈരക്കുപ്പ.  ഈ മേഖലയിലുള്ളവർ ജില്ലയിലെ ആശുപത്രികളെയാണ് ചികിത്സക്ക് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി. 

ശനിയാഴ്ച ജില്ലയിൽ 213 പേർ നിരീക്ഷണത്തിലായതോടെ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,907 ആയി. ഏഴുപേരാണ് ആശുപത്രികളിലുള്ളത്. ശനിയാഴ്ച ഒരാൾ ആശുപത്രി വിട്ടപ്പോൾ ഒരാളെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 സാമ്പിളുകളുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. 
 

click me!