ഹരിപ്പാട് മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല; സിപിഎമ്മിനെ പിന്തുണച്ചതിനും വിശദീകരണം

Published : Jan 03, 2021, 03:20 PM IST
ഹരിപ്പാട് മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല; സിപിഎമ്മിനെ പിന്തുണച്ചതിനും വിശദീകരണം

Synopsis

പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്ന് പട്ടികജാതി വനിതകൾ ജയിക്കാത്ത സാഹചര്യത്തിലാണ് ബിജെപിയെ ഒഴിവാക്കാൻ എൽഡിഎഫിനെ പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ മത്സരിക്കില്ലെന്നുള്ള വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഹരിപ്പാട് നിന്നും മാറുന്നുവെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. 1982 മുതൽ ഹരിപ്പാട് മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമാണ്. ചെന്നിത്തല പഞ്ചായത്തിൽ യുഡിഎഫ് എൽഡിഎഫിനെ പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമാണ്. പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്ന് പട്ടികജാതി വനിതകൾ ജയിക്കാത്ത സാഹചര്യത്തിലാണ് ബിജെപിയെ ഒഴിവാക്കാൻ എൽഡിഎഫിനെ പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'