നെയ്യാറ്റിൻകരയിലെ വിവാദ ഭൂമി പ്രശ്നം; മുഖ്യമന്ത്രിയെ കാണാൻ ബോബി ചെമ്മണ്ണൂര്‍

Published : Jan 03, 2021, 02:08 PM ISTUpdated : Jan 03, 2021, 04:00 PM IST
നെയ്യാറ്റിൻകരയിലെ വിവാദ ഭൂമി പ്രശ്നം; മുഖ്യമന്ത്രിയെ കാണാൻ ബോബി ചെമ്മണ്ണൂര്‍

Synopsis

 വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂരിന്‍റെ തീരുമാനം. സർക്കാർ മുഖാന്തിരം ബോബി ഭൂമി നൽകിയാൽ സ്വീകരിക്കാമെന്നാണ് കുട്ടികളുടെ നിലപാട്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ. വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂര്‍  തീരുമാനിച്ചിട്ടുള്ളത്.  എന്നാൽ സർക്കാർ മുഖാന്തിരം ബോബി ഭൂമി  നൽകിയാൽ സ്വീകരിക്കാമെന്നാണ് കുട്ടികളുടെ നിലപാട്.

വസന്തയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ ഭൂമി രാജന്റെ മക്കൾ വേണ്ടെന്ന് പറഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂർ അടുത്ത നടപടിക്കൊരുങ്ങുന്നത്.  ഭൂമി വാങ്ങി നൽകേണ്ടത് സർക്കാരാണെന്ന് കുട്ടികൾ നിലപാട് എടുത്തതിനാൽ സർക്കാരിന്റെ കൂടി പിന്തുണയോടെ ഭൂമി കൈമാറാനാണ് ബോബിയുടെ  നീക്കം. മുഖ്യമന്ത്രിയെ നേരിട്ട് കാണാനായി തിരുവനന്തപുരത്ത് തുടരുകയാണ് ബോബി .ബോബിയുടെ പുതിയ നീക്കത്തോട് അനുൂകല നിലപാടാണ് കുട്ടികൾക്കും

ഇന്നലെയാണ് നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ  3.5 സെന്റ് ഭൂമി ബോബി ചെമ്മണൂർ വസന്തയിൽ നിന്നും വാങ്ങിയത്. കരാർ രേഖകളുമായി രാജന്റെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൾ സഹായം നിരസിച്ചത്.  വസന്തയ്ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലെന്നും വ്യാജരേഖകളാണ് വസന്തയുടെ കൈവശമുളളതെന്നുമാണ് രാജന്റെ മക്കളുടെ നിലപാട്.  അതേ സമയം വസന്തക്ക് ഭൂമി വിൽക്കാൻ അവകാശമുണ്ടെന്നാണ് അവരുടെ അഭിഭാഷകൻ പറയുന്നത്.

തുടര്‍ന്ന് വായിക്കാം: ഭൂമി പട്ടയമുള്ളത്, നാട്ടുകാർ ശല്യപ്പെടുത്തുന്നു, ജീവന് പോലും ഭീഷണി; രാജൻ ഗുണ്ടായിസം കാട്ടിയെന്നും വസ...
 

വസന്തയിൽ നിന്നും ബോബി ഭൂമി വാങ്ങിയതിൽ റവന്യുവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരണത്തിനില്ലെന്നാണ് കലക്ടർ പറയുന്നത്. തർക്കഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് നെയ്യാറ്റിൻകര തഹസിൽദാറുടെ അന്വേഷണം തീരട്ടെ എന്നാണ് സർക്കാർ നിലപാട്. ബോബിയുടെ പുതിയ ആവശ്യത്തിൽ മുഖ്യമന്ത്രി ഇനി എന്ത് നിലപാടെടുക്കും എന്നതും പ്രധാനമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസമ്മര്‍ദം ഉയര്‍ന്ന തോതിൽ, ഹൃദയസംബന്ധമായ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍; തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
'തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് അനിവാര്യം, കർമ്മഫലം അനുഭവിച്ചേ തീരു'; ബിജെപി നേതാവ് ടിപി സെൻകുമാർ