നെല്ലുസംഭരണം വർധിപ്പിക്കും, 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകളുള്ള നാടായി കേരളത്തെ മാറ്റും : മന്ത്രി അനൂപ് ജേക്കബ്

Published : Oct 16, 2026, 07:44 PM IST
ANOOP JACOB

Synopsis

സംസ്ഥാനത്ത് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ലുസംഭരണം വർധിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പൊതുവിതരണവകുപ്പിന്റെ സമഗ്രമായ നവീകരണവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകളും നടപ്പാക്കും. ലോക ഭക്ഷ്യ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം : ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണം വർധിപ്പിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 2021 ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നത് ഈ വർഷം അഞ്ച് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടണ്ണായി ചുരുങ്ങി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ ലോക ഭക്ഷ്യ ദിനാഘോഷവും സപ്ലൈകോ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്ഷ്യഭദ്രത എന്ന ലക്ഷ്യം മുൻനിർത്തി പൊതുവിതരണവകുപ്പിന്റെ സമഗ്രമായ നവീകരണവും ശാക്തീകരണവും നടപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകൾ ഉള്ള നാടായി കേരളം മാറുകയാണ്. ടൈഡ് ഓവർ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട മുൻഗണന കാർഡുകൾ കൊടുക്കുക, സഞ്ചരിക്കുന്ന റേഷൻ കടകൾ ആദിവാസി മേഖലകളിലേക്ക് എത്തിക്കുക, പുതിയ ആധുനിക സ്റ്റോറുകൾ തുടങ്ങുക മുതലായ എല്ലാ പദ്ധതികളും വകുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ 'സപ്ലൈകോയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളും' എന്ന പഠന റിപ്പോർട്ട് മന്ത്രി അനൂപ് ജേക്കബ് പ്രകാശനം ചെയ്തു. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പുസ്തകം ഏറ്റുവാങ്ങി. 2025-26ൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കും ഉള്ള പുരസ്‌കാരം മന്ത്രി അനൂപ് ജേക്കബ് സമ്മാനിച്ചു. മേയർ വി വി രാജേഷ്, കൗൺസിലർ രാഖി രവികുമാർ, സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സക്കറിയ ഉമ്മൻ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ ഡോ. കെ ഹരികുമാർ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ സെക്രട്ടറി ആൻഡ് രജിസ്ട്രാർ സൂരജ് പി. ടി., എന്നിവർ സന്നിഹിതരായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുസ്ലിം ലീഗിനെ വരച്ച വരയിൽ നിർത്തും, വർഗീയത തടയും; മുസ്ലിം വിഭാഗത്തിനിടയിൽ മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് ലീഗെന്നും പി ജയരാജൻ
കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത