ലോകത്തെവിടെയുമാകട്ടെ, മലയാളിയാണോ, ഇതാ 'കേരളീയത്തിൽ' നിങ്ങൾക്കൊരു ഉഗ്രൻ ചലഞ്ച്! പങ്കെടുക്കൂ ഈ ഫോട്ടോ ചലഞ്ചിൽ

Published : Oct 04, 2023, 07:52 PM IST
ലോകത്തെവിടെയുമാകട്ടെ, മലയാളിയാണോ, ഇതാ 'കേരളീയത്തിൽ' നിങ്ങൾക്കൊരു ഉഗ്രൻ ചലഞ്ച്! പങ്കെടുക്കൂ ഈ ഫോട്ടോ ചലഞ്ചിൽ

Synopsis

കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്‍റെ ഭാഗമായി എന്റെ കേരളം എന്റെ അഭിമാനം എന്ന പേരിലാണ് ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: കേരളപ്പിറവി ദിനം വലിയ ആഘോഷത്തോടെ നടത്താനുള്ള പദ്ധതികളാണ് കേരള സർക്കാർ ആലോചിക്കുന്നത്. ഇതിനായി നിരവധി പരിപാടികൾ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. കേരളീയം എന്ന പേരിലാണ് സംസ്ഥാന സർക്കാർ ഇത്തവണത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ലോകത്തെവിടെയുമുള്ള മലയാളികളെയും കേരളപ്പിറവിയുടെ ഭാഗമാക്കാനായി ഫോട്ടോ ചല‌ഞ്ച് അടക്കം കേരളീയം സംഘടിപ്പിക്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള മലയാളികൾക്കും ഒരു ഫോട്ടോയിലൂടെ കേരളീയത്തിന്‍റെ ഭാഗമായി മാറാം. കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്‍റെ ഭാഗമായി എന്റെ കേരളം എന്റെ അഭിമാനം എന്ന പേരിലാണ് ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ പങ്കാളിത്തമാണ് ആഗ്രഹിക്കുന്നത്. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഈ ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്.

വൈദ്യുതി കരാറുകളുടെ കാര്യത്തിലടക്കം നിർണായക തീരുമാനമെടുത്ത് മന്ത്രിസഭ, ഇന്നത്തെ തീരുമാനങ്ങൾ അറിയാം

ഫോട്ടോ ചലഞ്ചിന്‍റെ വിശദവിവരങ്ങൾ ഇങ്ങനെ

ലോക മലയാളികൾക്കായി എന്റെ കേരളം എന്റെ അഭിമാനം ഫോട്ടോ ചലഞ്ച്. കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്‍റെ ഭാഗമായി എന്റെ കേരളം എന്റെ അഭിമാനം എന്ന പേരിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ പങ്കാളിത്തമാണ് ആഗ്രഹിക്കുന്നത്. ഒപ്പം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായികേരളീയത്തെ മാറ്റണം. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഈ ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്. keraleeyam2023photochallenge എന്ന ഹാഷ് ടാഗിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നവംബർ ഒന്നുവരെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുരുവായൂരമ്പലനടയിൽ ഇന്ന് കല്യാണമേളം, ഒറ്റ ദിവസത്തിൽ ശീട്ടാക്കിയത് 262 വിവാഹങ്ങൾ; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ അറിയാം
കടലിൽ പോയ മത്സ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് കോടികൾ വിലവരുന്ന പൊന്നിനേക്കാൾ വിലയുള്ള തിമിംഗല ഛർദ്ദി, വനംവകുപ്പിന് കൈമാറി