പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും; പരീക്ഷാ ഫലം ഈ ലിങ്കിലൂടെ അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ

Published : Jul 17, 2026, 06:10 AM IST
DHSE Kerala Plus One Results

Synopsis

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം ഇന്നറിയാം. results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഇക്കഴിഞ്ഞ മാർച്ച് മാസമാണ് പരീക്ഷ നടന്നത്. നാലുലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഫലം ലഭ്യമാകും. ഇക്കഴിഞ്ഞ മാർച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാ ഫലം results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവെച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.

കേരളത്തിൽ മാർച്ച് അഞ്ചുമുതൽ 27 വരെ ആണ് പരീക്ഷ നടന്നത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി ആകെ നാലുലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. എഴുത്തുപരീക്ഷ 80 മാർക്കിലും ഇൻ്റേണൽ അസസ്മെൻ്റ്/പ്രാക്ടിക്കൽ 20 മാർക്കിലുമാണ് നടത്തിയത്. പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 35 ശതമാനം മാർക്ക് വേണം. ഓരോ വിഷയങ്ങളിലും വിജയിക്കാൻ ആവശ്യമായ മാർക്ക് നേടാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റായ results.hse.kerala.gov.in ൽ പ്രവേശിക്കുക.
  • Kerala Plus One Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകുക.
  • ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക.
  • സ്ക്രീനിൽ ലഭ്യമാകുന്ന പരീക്ഷാ ഫലം തുടർ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം

  • dhsekerala.gov.in
  • results.hse.kerala.gov.in
  • keralaresults.nic.in
  • results.kite.kerala.gov.in
  • results.kerala.gov.in
  • DigiLocker
  • PRD Live
  • Saphalam KITE mobile app

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴ രക്ഷാപ്രവർത്തനം: എംആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി എസ്ഐടി; തുടരന്വേഷണ റിപ്പോർട്ട് നൽകി
പൊലീസ് വാഹനം പിടികൂടി പിഴയിട്ട സംഭവം: വെഹിക്കിൾ ഇൻസ്പെക്ടർ വി ബിജുവിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു